• HOME
 • »
 • NEWS
 • »
 • india
 • »
 • Bus | കുടുംബം പോറ്റാൻ ഓടിച്ചു തുടങ്ങിയ ബസ് 19കാരി സ്വന്തമാക്കി

Bus | കുടുംബം പോറ്റാൻ ഓടിച്ചു തുടങ്ങിയ ബസ് 19കാരി സ്വന്തമാക്കി

മുൻ ഉടമയിൽ നിന്ന് ബസ് ഏറ്റെടുത്തത് മുതൽ, കൽപനയാണ് ബസ് ഓടിച്ചിരുന്നത്. അച്ഛൻ കണ്ടക്ടറായും അമ്മ സഹായി ആയും യാത്രകളിൽ കൽപ്പനയ്ക്കൊപ്പമുണ്ട്.

 • Share this:
  രോഗിയായ അച്ഛനെ സഹായിക്കാൻ ബസ് ഓടിക്കാൻ (driving a bus) തുടങ്ങിയ കൽപന മണ്ടോൾ (kalpana mondol) എന്ന പത്തൊമ്പതുകാരിയെ (19-year-old girl) കുറിച്ചുള്ള വാർത്തകൾ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. താൻ ഓടിക്കുന്ന ബസ് സ്വന്തമാക്കി കൊൽക്കത്തയിൽ നിന്നുള്ള ഈ കൗമാരക്കാരി വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്.

  കൽപനയുടെ പിതാവ് ഓടിച്ചിരുന്ന വാഹനം 2014ൽ അപകടത്തിൽപ്പെടുകയും അദ്ദേഹത്തിന്റെ കാലുകൾക്ക് പരുക്ക് ഏൽക്കുകയും ചെയ്തതോടെ കുടുംബം പ്രതിസന്ധിയിലായി. എന്നാൽ തളരാതെ മുന്നോട്ട് പോകാനായിരുന്നു കൽപനയുടെ തീരുമാനം. തന്നെ ആശ്രയിക്കുന്ന കുടുംബത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അച്ഛൻ ഓടിച്ചിരുന്ന ബസിന്റെ ഡ്രൈവിങ് സീറ്റിലേക്ക് കൽപന എത്തുന്നത്. 19 വയസ്സുള്ള കൽപ്പന ഒരുപക്ഷെ കൊൽക്കത്തയിൽ ബസ് ഓടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയാകാൻ സാധ്യത ഉണ്ട്. പ്രതിസന്ധിയിൽ തളരാതെ മുന്നോട്ടു പോയ ഈ പത്തൊമ്പതുകാരി ഇപ്പോൾ താൻ ഓടിക്കുന്ന വാഹനത്തിന്റെ ഉടമ (owner of the vehicle) കൂടിയായിരിക്കുകയാണ്.

  നോർത്ത് 24 പർഗാനാസിലെ നൗപറയ്ക്കും എസ്പ്ലനേഡിനും ഇടയിൽ റൂട്ട് 34സിയിൽ ഓടുന്ന ഈ ബസ് കൽപനയുടെ കുടുംബം 4,40,000 രൂപയ്ക്കാണ് വാങ്ങിയത്. ബസിന്റെ ഉടമയ്ക്ക് മാസം തോറും തവണകളായി പണമടച്ചു വരികയായിരുന്നു. ഇതിനകം രണ്ട് ലക്ഷം രൂപയോളം അടച്ചെങ്കിലും ബാക്കി തുക കുടിശ്ശികയായി. എന്നാൽ, ഇപ്പോൾ കൽപനയെ കുറിച്ചുള്ള വാർത്തകൾ കണ്ട് എൽഐസി ഉദ്യോ​ഗസ്ഥരുടെ ഒരു സംഘടനയായ ഇൻഷൂറൻസ് കെയർ ഇവരുടെ സഹായത്തിന് എത്തിയിരിക്കുകയാണ്. ബസ് വിലയുടെ ബാക്കി തുക ഇൻഷൂറൻസ് കെയർ നൽകിയതോടെ ബസ് കൽപനയ്ക്ക് സ്വന്തമായിരിക്കുകയാണ്.

  “ ധർമ്മതോല ബസ് സ്റ്റാൻഡിൽ നിന്ന് കൽപനയുടെ ഫോൺ നമ്പർ ശേഖരിക്കുകയും നോപാറ ബസ് സ്റ്റാൻഡിൽ എത്തി 2,40,000 രൂപ കൈമാറുകയും ചെയ്തു. ഇപ്പോൾ, കൽപ്പന ബസിന്റെ ഉടമയാണ്,” ഇൻഷൂറൻസ് കെയർ സംഘടനയുടെ ഭാ​ഗമായ ഉദ്യോഗസ്ഥൻ പറഞ്ഞു.

  ഇന്ത്യക്ക് കൽപനയെപ്പോലെ ഒരു പെൺകുട്ടിയെ ആവശ്യമാണെന്ന് വിശ്വസിക്കുന്നതായി ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. “സാമ്പത്തികമായി സ്വതന്ത്രരാകുന്നതിന് കൽപ്പന സ്ത്രീകൾക്ക് ഒരു പ്രചോദനമാണ്. ഈ പെൺകുട്ടിയുടെ ധീരതയിൽ നിന്നും പോരാട്ടത്തിൽ നിന്നും നമ്മുടെ ഭാവി തലമുറയ്ക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. കൽപ്പന മികച്ച പ്രകടനമാണ് നടത്തിയത്. കഠിനമായ സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ദൃഢനിശ്ചയം അവൾക്കുണ്ട്,” ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

  2015ൽ അപകടത്തിൽപെടുന്നത് വരെ അച്ഛൻ ഓടിച്ചിരുന്ന ചരക്ക് വാഹനമാണ് കൽപന ഓടിക്കാൻ തുടങ്ങിയത്. പിന്നീട് അച്ഛൻ ഓടിച്ച ബസും അവൾ ഓടിക്കാൻ തുടങ്ങി. മുൻ ഉടമയിൽ നിന്ന് ബസ് ഏറ്റെടുത്തത് മുതൽ, കൽപനയാണ് ബസ് ഓടിച്ചിരുന്നത്. അച്ഛൻ കണ്ടക്ടറായും അമ്മ സഹായി ആയും യാത്രകളിൽ കൽപ്പനയ്ക്കൊപ്പമുണ്ട്. രണ്ടാം വീടായി മാറിയ ബസിലാണ് കുടുംബം ദിവസം മുഴുവൻ ചെലവഴിക്കുന്നത്. കൽപ്പനയുടെ അച്ഛൻ സുഭാഷ് മൊണ്ടോൾ ചരക്ക് വാഹനം ഓടിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടതോടെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള കഠിനമായ പോരാട്ടത്തിലായിരുന്നു കുടുംബം. കാലിന് പരിക്കേറ്റതോടെ അദ്ദേഹം കിടപ്പിലായി, കുടുംബത്തിന് വരുമാനമില്ലാതായി. വിധിയുടെ പെട്ടെന്നുള്ള വഴിത്തിരിവിൽ തളരാതെ, കൽപ്പന ഡ്രൈവിങ് പഠിക്കാൻ തുടങ്ങി, അച്ഛൻ ഓടിച്ച വാഹനവുമായി റോഡിലിറങ്ങി. അന്ന് 13 വയസ്സ് മാത്രം പ്രായമുള്ള കൽപനയ്ക്ക് ലൈസൻസിന് അർഹതയുണ്ടായിരുന്നില്ല.

  "എട്ടാമത്തെ വയസ്സിൽ അവൾ ഡ്രൈവിങ് പഠിച്ചു, 10 വയസ്സായപ്പോൾ അവൾ ഡ്രൈവിങിൽ വിദ​ഗ്ധയായി. ഭർത്താവിന്റെ അപകടത്തെത്തുടർന്ന് പ്രതിസന്ധിയിലായ ഞങ്ങൾ ചരക്ക് വാഹനം ഓടിക്കാൻ അവളെ അനുവദിക്കുകയായിരുന്നു. ഞങ്ങൾക്ക് കുറച്ച് പണം സമ്പാദിക്കാനുള്ള ഒരേയൊരു മാർഗ്ഗമായിരുന്നു ഇത്. കഷ്ടിച്ച് കൗമാരത്തിലേക്ക് കടക്കുമ്പോഴേക്കും കൽപ്പന ഞങ്ങൾക്കുള്ള വരുമാനം കണ്ടെത്തി തുടങ്ങി. അവൾ പലപ്പോഴും പോലീസിന്റെ പിടിയിലാകുകയും ഞങ്ങൾക്ക് പിഴ അടയ്‌ക്കേണ്ടി വരികയും ചെയ്‌തു. പക്ഷേ അവൾ എപ്പോഴും ഡ്രൈവിംഗിൽ അഭിനിവേശമുള്ളവളായിരുന്നു, സമ്പാദിക്കുന്നത് തുടരാൻ അവൾ തീരുമാനിച്ചു," കൽപനയുടെ അമ്മ പറഞ്ഞു.

  പകർച്ചവ്യാധിയെ അതിജീവിക്കാൻ കുടുംബം പാടുപെടുന്നതിനിടയിൽ കഴിഞ്ഞ വർഷം കൽപനയ്ക്ക് ലൈസൻസ് ലഭിച്ചു. എന്നാൽ, ബസ്സുടമ വാഹനം ഓടിക്കുന്നത് നിർത്തിയതോടെ കൽപനയുടെ കുടുംബത്തിന് വീണ്ടും വരുമാനമില്ലാതെ ആയി. അങ്ങനെയാണ് ഉടമയിൽ നിന്ന് ബസ് വാങ്ങി ഓടിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്.
  Published by:Sarath Mohanan
  First published: