നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • PM Modi | 'ഈ പതിറ്റാണ്ട് ഉത്തരാഖണ്ഡിന്റേത്, ഹേംകുണ്ഡ് സാഹിബിന് സമീപം റോപ്പ്‌വേ ഉടൻ': കേദാർനാഥിലെത്തിയ പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ

    PM Modi | 'ഈ പതിറ്റാണ്ട് ഉത്തരാഖണ്ഡിന്റേത്, ഹേംകുണ്ഡ് സാഹിബിന് സമീപം റോപ്പ്‌വേ ഉടൻ': കേദാർനാഥിലെത്തിയ പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ

    കേദാർപുരി പുനർനിർമാണ പ്രവർത്തനങ്ങളുടെ മേൽനോട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടാണ് നിർവഹിക്കുന്നത്. തന്റെ സ്വപ്നപദ്ധതി എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നത്.

    പ്രധാനമന്ത്രി നരേന്ദ്രമോദി കേദാര്‍നാഥിൽ  (PTI/File)

    പ്രധാനമന്ത്രി നരേന്ദ്രമോദി കേദാര്‍നാഥിൽ (PTI/File)

    • Share this:
      പ്രധാനമന്ത്രി നരേന്ദ്രമോദി (PM Narendra Modi) വെള്ളിയാഴ്ച ഉത്തരാഖണ്ഡിലെ (Uttarakhand) കേദാർനാഥിലെത്തി (Kedarnath) പ്രാർത്ഥിക്കുകയും ആദി ശങ്കരാചാര്യരുടെ (Adi Sankaracharya) പ്രതിമ അനാച്ഛാദനം ചെയ്യുകയും ചെയ്തു. കൂടാതെ കേദാർനാഥിലെ പുനർനിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി 400 കോടി രൂപയുടെ പദ്ധതികളുടെ ഉദ്‌ഘാടനകർമ്മവും അദ്ദേഹം നിർവഹിച്ചു. 2013ൽ ഉണ്ടായ മഹാപ്രളയത്തിൽ ഹിമാലയത്തിലെ ഈ പുണ്യക്ഷേത്രത്തിന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.

      കേദാർപുരി പുനർനിർമാണ പ്രവർത്തനങ്ങളുടെ മേൽനോട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടാണ് നിർവഹിക്കുന്നത്. തന്റെ സ്വപ്നപദ്ധതി എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നത്. "കേദാർനാഥ് വീണ്ടും വികസിക്കുമെന്ന് എന്റെ ഉള്ളിലെ മറ്റൊരു ശബ്ദം എന്നോട് എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു" എന്നാണ് 2013ൽ പ്രളയത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങളെ സൂചിപ്പിച്ചുകൊണ്ട് മോദി പറഞ്ഞത്.

      നരേന്ദ്രമോദി ക്ഷേത്രത്തിനകത്ത് പ്രവേശിക്കുകയും ക്ഷേത്രത്തിന് പിന്നിലുള്ള 'ഭീം ശില' വരെ നടക്കുകയും ചെയ്തു. പ്രളയ സമയത്ത് മലനിരകളിൽ നിന്ന് താഴേക്ക് ഉരുണ്ടുവരികയും ക്ഷേത്രത്തെ നാശത്തിൽ നിന്ന് സംരക്ഷിച്ചുകൊണ്ട് ക്ഷേത്രത്തിന് പിന്നിലെത്തിയപ്പോൾ നിശ്ചലമാവുകയും ചെയ്തതായി കരുതപ്പെടുന്ന ശിലയാണ് ഇത്.

      കേദാർനാഥ് സന്ദർശിച്ച വേളയിൽപ്രധാനമന്ത്രി പറഞ്ഞ പ്രധാന കാര്യങ്ങൾ

      1. കേദാർപുരി പുനർനിർമാണത്തെക്കുറിച്ച്: കേദാർനാഥ് വീണ്ടും വികസിക്കപ്പെടുമെന്ന് എന്റെയുള്ളിൽ മറ്റൊരു ശബ്ദം എന്നോട് തന്നെ പറയുമായിരുന്നു. 2013 ലുണ്ടായ നാശനഷ്ടങ്ങൾക്ക് ശേഷം ഈ പ്രദേശത്ത് വീണ്ടും വികസനം വരുമോ എന്ന കാര്യത്തിൽ പലർക്കും ആശങ്കകൾ ഉണ്ടായിരുന്നു.

      2. പുനർനിർമാണ പ്രക്രിയയുടെ പുരോഗതിയെക്കുറിച്ച്: ഡ്രോൺ ഫൂട്ടേജ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളുടെ സഹായത്തോടെ കേദാർനാഥിന്റെ പുനർനിർമാണ പ്രക്രിയ ഞാൻ സസൂക്ഷ്മം നിരീക്ഷിച്ചു വരുന്നുണ്ട്. മാർഗനിർദ്ദേശങ്ങൾ നൽകിയതിന് എല്ലാ 'റാവൽ'മാർക്കും ഞാൻ നന്ദി പറയുന്നു.

      3. ഉത്തരാഖണ്ഡിനെക്കുറിച്ച്: ഈ പതിറ്റാണ്ട് ഉത്തരാഖണ്ഡിന്റെതാണ്. കഴിഞ്ഞ 100 വർഷത്തിനുള്ളിൽ ഇവിടെയെത്തിയ വിനോദസഞ്ചാരികളേക്കാൾ കൂടുതൽ പേരെ അടുത്ത 10 വർഷത്തിനുള്ളിൽ ഉത്തരാഖണ്ഡ് വരവേൽക്കും. ചാർ ധാമിലേക്ക് റോഡ് മാർഗം പോകാനുള്ള സൗകര്യവും ഹേംകുണ്ഡ് സാഹിബിന് സമീപം റോപ്പ്‌വേയും ഇവിടെ വരാൻ പോകുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഉൾപ്പെടുന്നു.

      4. അയോധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ച്: അയോധ്യയിൽ വലിയ രാമക്ഷേത്രം പണിതുകൊണ്ടിരിക്കുകയാണ്. ദീപോത്സവവും അവിടെ ആഘോഷിച്ചു. വാരണാസിയിൽ കാശി വിശ്വനാഥ് കോറിഡോർ പദ്ധതിയും വേഗത്തിൽ പുരോഗമിക്കുന്നു.

      5. ഇന്ത്യൻ തത്വചിന്തയെക്കുറിച്ച്: ആദി ശങ്കരാചാര്യയുടെ പ്രവർത്തനങ്ങൾ മനുഷ്യക്ഷേമത്തെ സംബന്ധിച്ച സത്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ജീവിതത്തോട് സമഗ്രമായ കാഴ്ചപ്പാട് വെച്ചുപുലർത്തുന്ന ഈ സമീപനം ഭാരതീയ തത്വചിന്തയുടെ ഭാഗമാണ്. ആത്മീയതയും മതവും ഒരു കാലത്ത് ചിലവാർപ്പുമാതൃകകളുമായി ബന്ധപ്പെടുത്തിയാണ് കണ്ടിരുന്നത്.

      6. ആദി ശങ്കരാചാര്യരുടെ സമാധിയെക്കുറിച്ച്: ആദി ശങ്കരാചാര്യ സമാധി സ്ഥാനത്തിന്റെ ഉദ്‌ഘാടനം നിർവഹിക്കുന്ന ഇന്ന് രാജ്യത്തെ എല്ലാ മഠങ്ങളും ജ്യോതിർലിംഗങ്ങളും നമ്മളുമായി ബന്ധപ്പെട്ടിരിക്കുന്നു.
      Published by:Rajesh V
      First published:
      )}