ഇതും നമ്മുടെ രാജ്യത്തോ?... ഹിന്ദു, മുസ്ലിം കുട്ടികൾക്ക് പ്രത്യേക ക്ലാസ് മുറികൾ

News18 Malayalam
Updated: October 10, 2018, 1:31 PM IST
ഇതും നമ്മുടെ രാജ്യത്തോ?... ഹിന്ദു, മുസ്ലിം കുട്ടികൾക്ക് പ്രത്യേക ക്ലാസ് മുറികൾ
പ്രതീകാത്മക ചിത്രം
  • Share this:
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഒരു പ്രൈമറി സ്കൂളിൽ ഹിന്ദു, മുസ്ലിം വിദ്യാർത്ഥികൾക്ക് പ്രത്യേക ക്ലാസ് മുറികളെന്ന് റിപ്പോർട്ട്. ഡൽഹി നോർത്ത് മുനിസിപ്പൽ കോർപറേഷനിലെ ഒരു കൂട്ടം അധ്യാപകരാണ് വസീറാബാദിലെ ഒരു സ്കൂളിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. 'ദി ഇന്ത്യൻ എക്സ്പ്രസ്' ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

'ട്രംപിനൊപ്പം ചേർന്നാൽ മൂന്നാം ലോകമഹായുദ്ധത്തിന് ഞാൻ കൂടി കാരണക്കാരിയാകും'

സ്കൂളിൽ ഒന്നാം ക്ലാസിൽ രണ്ട് ഡിവിഷനുകളാണുള്ളത്. Aയും Bയും. ഇതിൽ A ഡിവിഷനിൽ 26 കുട്ടികളാണുള്ളത്. ഇവരെല്ലാവരും ഹിന്ദുമതത്തിൽപ്പെട്ടവര്‍. B ഡിവിഷനിൽ 36 കുട്ടികളുണ്ട്. എല്ലാവരും മുസ്ലിംങ്ങൾ. ഇത്തരത്തിൽ മതത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ ഡിവിഷൻ വേർതിരിച്ചുവെന്നാണ് അധ്യാപകർ ആരോപിക്കുന്നത്.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ വ്യാ​ജന്മാർക്ക് ഇനി കു​വൈ​റ്റിൽ പണികിട്ടും

ജൂലൈ രണ്ടിന് പുതിയ പ്രിൻസിപ്പിലായി സി.ബി സിംഗ് സെഹ്റാവത് ചുമതലയേറ്റെടുത്തതിന് ശേഷമാണ് ഇത്തരത്തിലുള്ള നടപടികൾ ഉണ്ടായതെന്നും അധ്യാപകര്‍ ആരോപിക്കുന്നു. എന്നാൽ മതത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ വേർതിരിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് സെഹ്റാവത്തിന്റെ വാദം.
'എല്ലാ സ്കൂളുകളിലും ഡിവിഷൻ തിരിക്കാറുണ്ട്. ഇത് മാനേജ്മെന്റിന്റെ തീരുമാനപ്രകാരമാണ്. അച്ചടക്കവും ശാന്തതയും മികച്ച പഠനാന്തരീക്ഷവും ഒരുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. കുട്ടികൾ ചിലപ്പോഴൊക്കെ വഴക്കടിക്കാറുണ്ട്'- സെഹ്റാവത് പറഞ്ഞതായി എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

മതത്തിന്റെ പേരുപറഞ്ഞാണോ ക്ലാസിൽ കുട്ടികൾ തമ്മിലടിക്കുന്നതെന്ന ചോദ്യത്തിന്- 'മതത്തെ കുറിച്ചൊന്നും കുട്ടികൾക്ക് അറിയില്ല. പക്ഷെ ചിലകാര്യങ്ങളുടെ പേരിൽ അവർ കലഹിക്കാറുണ്ട്. കുറച്ച് കുട്ടികൾ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ചില വ്യത്യാസങ്ങളുണ്ട്. അധ്യാപകരുടെയും കുട്ടികളുടെയും താൽപര്യം കൂടി ഇക്കാര്യത്തിൽ പരിഗണിക്കേണ്ടതുണ്ട്'- ഇതായിരുന്നു മറുപടി.

കുട്ടികളെ മതാടിസ്ഥാനത്തിൽ വിഭജിക്കാനുള്ള നീക്കത്തെ എതിർത്ത അധ്യാപരോട് 'അവരവരുടെ ജോലി' ചെയ്യാൻ ആണ് സെഹ്റാവത്ത് പറഞ്ഞതെന്നും റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ രക്ഷിതാക്കൾ സ്കൂളിലെ ഇത്തരത്തിലൊരു വേർതിരിവിനെ കുറിച്ച് അജ്ഞരാണ്. 'എന്റെ ക്ലാസിൽ ഹിന്ദു കുട്ടിയില്ല. കുറെ മാസങ്ങൾക്ക് മുൻപേ ഞങ്ങളെല്ലാവരും ഒരുമിച്ചായിരുന്നു. പ്രിയപ്പെട്ട സുഹൃത്ത് ഇപ്പോൾ എന്റെ ക്ലാസിലില്ല'- നാലാംക്ലാസ് വിദ്യാർത്ഥിയെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, അധ്യാപകരുടെ ആരോപണങ്ങൾ ശരിയെന്ന് തെളിഞ്ഞാൽ ശക്തമായ നടപടിയെടുക്കുമെന്ന് നോർത്ത് മുനിസിപ്പൽ കോർപറേഷൻ വിദ്യാഭ്യാസ വകുപ്പ് അധികൃ‍തർ അറിയിച്ചു.
First published: October 10, 2018, 1:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading