• HOME
  • »
  • NEWS
  • »
  • india
  • »
  • നോട്ടുനിരോധനത്തിന് ഇന്ന് രണ്ട് വയസ്; പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷം

നോട്ടുനിരോധനത്തിന് ഇന്ന് രണ്ട് വയസ്; പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷം

പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി

  • Last Updated :
  • Share this:
    ന്യൂഡൽഹി: രാജ്യത്തെ മുഴുവൻ അമ്പരപ്പിച്ച നോട്ട് അസാധുവാക്കലിന് ഇന്ന് രണ്ടുവയസ്. 2016 നവംബർ എട്ടിന് അർധരാത്രി മുതലാണ് 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകൾ അസാധുവായത്. അതേസമയം, വളർച്ചാ നിരക്കിലും തൊഴിൽ മേഖലയിലും ഉണ്ടായ മാന്ദ്യമടക്കം പരിഗണിച്ചു പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു.

    ഡിവൈഎഫ്‌ഐ- യുവമോര്‍ച്ച സംഘര്‍ഷം; വെണ്‍മണി പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍

    2016 നവംബർ എട്ടിന് രാത്രി എട്ടേകാലിനായിരുന്നു നോട്ട് അസാധുവാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം. ഇതോടെ 15.44 ലക്ഷം രൂപയുടെ അഞ്ഞൂറ്, ആയിരം രൂപ നോട്ടുകൾ കടലാസ് തുണ്ടുകൾ മാത്രമായി. ഭീകരപ്രവർത്തനം തടയാനും കള്ളനോട്ടും കള്ളപ്പണവും പിടിച്ചെടുക്കാനുമാണ് അസാധുവാക്കൽ എന്നായിരുന്നു പ്രഖ്യാപനം. ഇവയൊന്നും ലക്ഷ്യം കണ്ടില്ലെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം പറയുന്നു. നിരോധിച്ച നോട്ടുകളിൽ 99.3 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയെന്ന കണക്ക് റിസർവ് ബാങ്ക് പുറത്തുവിട്ടത് അടുത്തിടെയാണ്. മൂന്ന് ലക്ഷം കോടി രൂപയെങ്കിലും തിരിച്ചുവരില്ലെന്നും അത് വികസന പ്രവർത്തങ്ങൾക്ക് ഉപയോഗിക്കാമെന്നുമുള്ള സർക്കാർ കണക്കുകൂട്ടലും പാളി.

    "സൂരജ് ലളിതയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടേൽ ദയവായി ഷെയർ ചെയ്യണം" യുവമോർച്ചാ അധ്യക്ഷൻ

    നോട്ടസാധുവാക്കിയത് കൊണ്ട് നികുതിദായകരുടെ എണ്ണം കുത്തനെ കൂടിയതായി കേന്ദ്രസർക്കാർ അവകാശപ്പെടുന്നു.
    ■ 2014 മാര്‍ച്ചില്‍ നികുതിദായകര്‍ : 3.8 കോടി
    ■ 2018 മാർച്ചിൽ നികുതിദായകര്‍ : 6.86 കോടി
    ■ നികുതി റിട്ടേണ്‍ എണ്ണത്തില്‍ 2017-18ല്‍ 25 ശതമാനം വർധന
    ■ മുന്‍കൂര്‍ നികുതിയയിലും കോര്‍പ്പറേറ്റ് നികുതിയിലും വർധന

    18 ലക്ഷം അക്കൗണ്ടുകളെ കുറിച്ച് അന്വേഷണം നടക്കുന്നതായാണ് വിവരം. നോട്ട് നിരോധനനിര്‍ദേശം റിസർവ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജന്‍ തള്ളിയിരുന്നു. സർക്കാരിന് വിശ്വസ്തനായിരുന്ന ഉര്‍ജിത് പട്ടേല്‍ നിരോധനത്തെ പിന്തുണച്ചു ഗവർണറായി. റിസര്‍വ് ബാങ്കിന്റെ കരുതല്‍ പണമായ മൂന്നര ലക്ഷം കോടി രൂപയാണ് അടുത്തിടെ കേന്ദ്ര സർക്കാർ റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടത്. ഇത് നൽകാൻ വിസമ്മതിച്ചതിന് ഉർജിത് പട്ടേൽ സർക്കാരിന് അനഭിമതനായി നിൽക്കുമ്പോഴാണ് നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികമെത്തുന്നത്.

    First published: