ന്യൂഡൽഹി: ഒരിക്കൽ പോലും താൻ ദേഷ്യപ്പെടാറില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബോളിവുഡ് നടൻ അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യങ്ങൾ പറഞ്ഞത്. രാഷ്ട്രീയകാര്യങ്ങൾ മാറ്റിനിർത്തി നടത്തിയ അഭിമുഖത്തിൽ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് മോദി മനസ് തുറക്കുകയും ചെയ്തു. ദേഷ്യപ്പെടുന്നത് നെഗറ്റിവിറ്റിക്ക് കാരണമാകുമെന്നാണ് മോദിയുടെ പക്ഷം. അതേസമയം, ദേഷ്യം വരികയാണെങ്കിൽ എന്തു ചെയ്യുമെന്ന ചോദ്യത്തിന് കൃത്യമായ മറുപടിയും പ്രധാനമന്ത്രിക്ക് ഉണ്ടായിരുന്നു.
"നെഗറ്റിവിറ്റിയിലേക്ക് നയിക്കുമെന്നതിനാൽ താൻ ഒരിക്കലും ദേഷ്യപ്പെടാറില്ല" - എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കഴിഞ്ഞ കുറേ നാളുകളായി ദേഷ്യം പരസ്യമായി പ്രകടിപ്പിക്കാതിരിക്കാൻ ഞാൻ എന്നെത്തന്നെ പരിശീലിപ്പിക്കാറുണ്ട്. അല്ലെങ്കിൽ ആ സമയത്ത് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന എന്തെങ്കിലും ചെയ്യാനാണ് താൻ ശ്രമിക്കാറുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒബാമയുമായി കണ്ടുമുട്ടിയപ്പോഴൊക്കെ സംഭാഷണം ഉറക്കത്തെക്കുറിച്ച് ആയിരുന്നെന്ന് മോദിമോദിയുടെ കർക്കശതയെക്കുറിച്ച് ചോദിച്ച അക്ഷയ് കുമാറിനോട് താൻ വളരെയധികം അച്ചടക്കവും സൂക്ഷ്മതയും ഉള്ളയാളാണെന്നും എന്നാൽ താൻ പ്രകോപിതനാകുകയോ മറ്റുള്ളവരെ അപമാനിക്കുകയോ ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്കവും സൂക്ഷ്മതയുള്ളതുമായി ഇരിക്കുന്നതും പ്രകോപിതനാകുന്നതും രണ്ട് കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി പദവും വിരമിക്കലും; അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖത്തില്‍ മോദി പറഞ്ഞ 5 കാര്യങ്ങള്മോശമായി എന്തെങ്കിലും കാര്യങ്ങൾ സംഭവിക്കുകയാണെങ്കിൽ അതിനെക്കുറിച്ച് ഒരു പേപ്പറിൽ എഴുതി ആ പേപ്പർ കീറി കളയുക. ശാന്തമാകുന്നതു വരെ ഞാൻ ഈ പ്രക്രിയ ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.