• HOME
  • »
  • NEWS
  • »
  • india
  • »
  • Hate Speech | 'ഇത് 21-ാം നൂറ്റാണ്ട്; വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ മതം നോക്കാതെ നടപടി വേണം': സുപ്രീം കോടതി

Hate Speech | 'ഇത് 21-ാം നൂറ്റാണ്ട്; വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ മതം നോക്കാതെ നടപടി വേണം': സുപ്രീം കോടതി

വിദ്വേഷ പ്രസംഗങ്ങൾക്ക് എതിരെ ശക്തമായ നിരീക്ഷണം നടത്തിയ സുപ്രീം കോടതി, മതനിരപേക്ഷ, ജനാധിപത്യ രാജ്യം എന്ന് അവകാശപ്പെടുന്ന ഒരിടത്ത് ഇത്തരം പ്രസ്താവനകൾ ഉണ്ടാകുന്നത് ഞെട്ടിക്കുന്നതാണെന്നും അഭിപ്രായപ്പെട്ടു.

  • Share this:
രാജ്യത്ത് വിദ്വേഷത്തിൻ്റെ അന്തരീക്ഷം ഉയർന്നുവരുന്നതായി സുപ്രീം കോടതി വെള്ളിയാഴ്ച നിരീക്ഷിച്ചു. രാജ്യത്തിൻ്റെ മതേതര സംവിധാനം സംരക്ഷിക്കാനായി, വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ മതം നോക്കാതെ പോലീസ് സ്വമേധയാ കേസ് എടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.

രാഷ്ട്രീയക്കാർ നടത്തിയ വിദ്വേഷ പ്രസംഗങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിൽ നോട്ടീസ് പുറപ്പെടുവിച്ച കോടതി, പോലീസിൻ്റെയും അധികൃതരുടെയും ഭാഗത്തു നിന്ന് ഇക്കാര്യത്തിൽ നടപടി ഉണ്ടാകാതിരിക്കുന്നത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും പറഞ്ഞു.

വിദ്വേഷ പ്രസംഗങ്ങൾക്ക് എതിരെ ശക്തമായ നിരീക്ഷണം നടത്തിയ സുപ്രീം കോടതി, മതനിരപേക്ഷ, ജനാധിപത്യ രാജ്യം എന്ന് അവകാശപ്പെടുന്ന ഒരിടത്ത് ഇത്തരം പ്രസ്താവനകൾ ഉണ്ടാകുന്നത് ഞെട്ടിക്കുന്നതാണെന്നും അഭിപ്രായപ്പെട്ടു. ആളുകൾ ശാസ്ത്രീയ മനോഭാവം വളർത്തേണ്ട 21-ാം നൂറ്റാണ്ടിലും ഇതാണ് അവസ്ഥയെന്നും കോടതി നിരീക്ഷിച്ചു.

“മതനിരപേക്ഷതയും ജനാധിപത്യവും പിന്തുടരുന്ന ഒരു രാജ്യത്തെ സംബന്ധിച്ച് ഇത്തരം പ്രസ്താവനകൾ ഞെട്ടിക്കുന്നതാണ്. ഇത് 21-ാം നൂറ്റാണ്ടാണ്. ദൈവത്തെ നമ്മൾ ഏത് തലത്തിലേക്കാണ് ചെറുതാക്കിയത്? നമുക്ക് ശാസ്ത്രീയ മനോഭാവം ഉണ്ടാകണമെന്നാണ് ആർട്ടിക്കിൾ 51 പറയുന്നത്, എന്നാൽ മതത്തിൻ്റെ പേരിൽ ഇതുണ്ടാകുന്നത് പരിതാപകരമാണ്,” ജസ്റ്റിസ് കെ.എം ജോസഫും ഹൃഷികേഷ് റോയിയും അടങ്ങിയ ബെഞ്ച് പറഞ്ഞു. വിദ്വേഷ പ്രസംഗം നടത്തുന്ന രാഷ്ട്രീയക്കാർക്ക് എതിരെ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഒരു ഹർജിയിൽ വാദം കേൾക്കുകയായിരുന്നു ബെഞ്ച്.

വിദ്വേഷ പ്രസംഗങ്ങളിലേക്ക് നയിക്കുന്ന, വിദ്വേഷത്തിൻ്റെ അന്തരീക്ഷം രാജ്യത്ത് വളർന്നു വരുന്നതിനെ കുറിച്ചാണ് ഹർജി, ഇത് വളരെ ഗൗരവമുള്ള വിഷയമാണെന്ന് കോടതി നിരീക്ഷിച്ചു. രാജ്യത്തിൻ്റെ ഐക്യം, അഖണ്ഡത എന്നിവയും വ്യക്തിയുടെ അന്തസ്സിനെ ഉയർത്തി പിടിച്ചുകൊണ്ടുള്ള സാഹോദര്യവും ആണ് ഭരണഘടനയുടെ ആമുഖത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ള പ്രധാന തത്വങ്ങളിൽ ഒന്ന്. അതിനാൽ പ്രശ്നം വിശദമായി പഠിക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.

പരാതി ഫയൽ ചെയ്യാൻ കാത്തിരിക്കാതെ, കുറ്റക്കാർക്കെതിരെ തൽക്ഷണം ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകളോട് സുപ്രീം കോടതി നിർദ്ദേശിച്ചു. ഷഹീൻ അബ്ദുള്ള എന്ന വ്യക്തി ഫയൽ ചെയ്ത ഹർജിയിൽ രണ്ട് സംസ്ഥാന സർക്കാരുകൾക്കും കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു. കുറ്റാരോപിതർക്ക് എതിരെ യുഎപിഎ ചുമത്തണമെന്നും മുസ്ലീം സമൂഹത്തിലെ അംഗങ്ങൾക്ക് എതിരെ നടത്തിയ വിദ്വേഷ പരാമർശങ്ങളിൽ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

വിദ്വേഷ പ്രസംഗത്തിൻ്റെ കാര്യത്തിൽ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്ന് ഹർജിക്കാരനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. “ഇത്തരം പ്രസംഗങ്ങൾ ഇടയ്ക്കിടെ ഉണ്ടാകുന്നുണ്ട്… ഇത്തരം പരിപാടികളും ഇടയ്ക്കിടെ നടക്കുന്നുണ്ട്. ഞങ്ങൾ നിരവധി പരാതികൾ നൽകിയിട്ടുണ്ട്, എന്നാൽ ഈ കോടതിയോ ഭരണകൂടമോ യാതൊരു നടപടിയും എടുക്കുന്നില്ല,” സിബൽ പറഞ്ഞു.

ഒരു ബിജെപി എംപി അടുത്തിടെ നടത്തി എന്ന് ആരോപിക്കപ്പെടുന്ന വിദ്വേഷ പ്രസംഗം പരാമർശിച്ച സിബൽ, പ്രസ്താവന വായിക്കുകയും പോലീസുകാരുടെ സാന്നിധ്യത്തിലാണ് ഈ പ്രസംഗം നടത്തിയത് എന്ന് അവകാശപ്പെടുകയും ചെയ്തു.

Also read : മുസ്ലീം പെൺകുട്ടി ഋതുമതിയായാൽ വിവാഹിതയാകാമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി പരിശോധിക്കും

സിബൽ നിയമ മന്ത്രി ആയിരുന്നപ്പോൾ ഇത് സംബന്ധമായി മുന്നോട്ടുവെച്ച നിയമത്തിൻ്റെ കാര്യം എന്തായെന്ന് കോടതി തമാശ രൂപത്തിൽ അദ്ദേഹത്തോട് ചോദിച്ചു. രാജ്യ സഭയിൽ അത് സംബന്ധിച്ച് അഭിപ്രായ ഐക്യം ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് സിബൽ ഇതിന് മറുപടി നൽകി.

ബിജെപി എംപിയായ പർവേഷ് വർമ്മ പറഞ്ഞതായി ആരോപിക്കപ്പെടുന്ന വരികൾ സുപ്രീം കോടതി വായിച്ചു. “ആവശ്യമാണെങ്കിൽ, നമ്മൾ അവരുടെ കഴുത്തറുക്കും” എന്ന വരികൾ വായിച്ച കോടതി, മുസ്ലീങ്ങളും ഇത്തരം വിദ്വേഷ പ്രസംഗം നടത്തിയിട്ടുണ്ടോ എന്ന് സിബലിനോട് ചോദിച്ചു. ഇങ്ങനെ പറഞ്ഞാൽ അവരെ വെറുതേ വിടുമോ എന്നായിരുന്നു ഇതിന് സിബൽ നൽകിയ മറുപടി.

Also read : 'ഇന്ത്യൻ രാഷ്ട്രപതിയായി നിയമിക്കണം'; യുവാവിന്റെ ഹർജി സുപ്രീം കോടതി തള്ളി

മതനിരപേക്ഷത പിന്തുടരുന്ന ഒരു രാജ്യത്തെ സംബന്ധിച്ച് ഇത് ഞെട്ടലുളവാക്കുന്ന കാര്യമാണെന്ന് ജസ്റ്റിസ് റോയ് പറഞ്ഞു. ശിക്ഷ കിട്ടാവുന്ന വകുപ്പുകൾക്ക് എതിരാകുന്ന തരത്തിൽ പ്രസംഗിച്ചാൽ അത് പരിശോധിക്കണമെന്നും ഒരു പ്രത്യേക സമുദായത്തിന് എതിരായ പ്രസംഗമാണ് ഇവിടെ എടുത്തു കാണിച്ചിരിക്കുന്നത് എന്നും കോടതി ആരുടെയും പക്ഷം പിടിക്കുന്നതായി കാണരുതെന്നും ജസ്റ്റിസ് റോയ് പറഞ്ഞു.

നേരിട്ടുള്ള എന്തെങ്കിലും നടപടിയല്ല താൻ ആവശ്യപ്പെടുന്നതെന്നും ട്വിറ്റർ അക്കൗണ്ടുള്ള വിദ്യാർത്ഥികൾ വരെ ഇത്തരം പ്രസ്താവനകൾ നടത്തുന്നുണ്ടെന്നും സിബൽ പറഞ്ഞു. ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ഏത് സമുദായമാണെങ്കിലും അത് നല്ലതല്ലെന്ന് ജസ്റ്റിസ് റോയ് പറഞ്ഞു.
Published by:Amal Surendran
First published: