'പൗരൻമാരോട് ഇങ്ങനെയാണോ പെരുമാറുന്നത്'; ഡി.കെ ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി

ജസ്റ്റിസുമാരായ ആർ എഫ് നരിമാൻ, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് രൂക്ഷ വിമർശനങ്ങളോടെയാണ് അപ്പീൽ തള്ളിയത്.

News18 Malayalam | news18-malayalam
Updated: November 15, 2019, 3:40 PM IST
'പൗരൻമാരോട് ഇങ്ങനെയാണോ പെരുമാറുന്നത്'; ഡി.കെ ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി
News18
  • Share this:
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ  കർണാടകത്തിലെ  കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷ സുപ്രീംകോടതി തള്ളി. ശിവകുമാറിന് ജാമ്യം അനുവദിച്ചുള്ള ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ സമീപിച്ചത്.

ജസ്റ്റിസുമാരായ ആർ എഫ് നരിമാൻ, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് രൂക്ഷ വിമർശനങ്ങളോടെയാണ് അപ്പീൽ തള്ളിയത്.

ജാമ്യം റാദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) വേണ്ടി സോളിസിറ്റർ ജനറലാണ് സുപ്രീം കോടതിയിൽ ഹാജരായത്. ഒക്ടോബർ 23 നാണ് ദില്ലി ഹൈക്കോടതി ശിവകുമാറിന് ജാമ്യം അനുവദിച്ചത്.

Also Read ഡികെ ശിവകുമാർ ആശുപത്രിയിൽ; പൂർണവിശ്രമം വിധിച്ച് ഡോക്ടർമാർ

First published: November 15, 2019, 3:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading