• HOME
 • »
 • NEWS
 • »
 • india
 • »
 • THIS MAHARASHTRA DISTRICT HAS AMPLE OXYGEN IN COVID 19 CRISIS GH

കോവിഡ് വ്യാപനത്തിനിടയിൽ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തിയ ജില്ല; തുണയായത് ജില്ലാ കളക്റ്ററുടെ ദീർഘവീക്ഷണം

രാജ്യത്തെ മറ്റു ഭാഗങ്ങളിലെ കോവിഡ് രോഗികൾ ആശുപത്രി കിടക്കകളുടെയും മെഡിക്കൽ ഓക്സിജന്റെയും അഭാവം മൂലം ദുരിതമനുഭവിക്കുന്ന സമയത്താണ് മഹാരാഷ്ട്രയിലെ ഒരു ജില്ല കാര്യക്ഷമമായ ഇടപെടലുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്

Dr Rajendra Bharud, | Image credit: Facebook

Dr Rajendra Bharud, | Image credit: Facebook

 • Share this:
  കോവിഡ് വ്യാപനം നേരിടാൻ ഇന്ത്യ ഒറ്റക്കെട്ടായി പൊരുതുമ്പോൾ കോവിഡിന്റെ രണ്ടാം തരംഗം മികച്ച രീതിയിൽ കൈകാര്യം ചെയ്തതിന്റെ പേരിൽ പ്രശംസ നേടുകയാണ് മഹാരാഷ്ട്രയിലെ നന്ദുർബർ ജില്ലയിലെ ഐഎഎസ് - ഇൻ ചാർജ് ആയ ഡോ. രാജേന്ദ്ര ഭരുദ്. ആദിവാസി ജനത ധാരാളമായി അധിവസിക്കുന്ന 16 ലക്ഷം ജനസംഖ്യയുള്ള ഈ ജില്ലയിൽ അവശ്യ സേവനങ്ങളും മെഡിക്കൽ ഉപകരണങ്ങളും സംബന്ധിച്ച ജനങ്ങളുടെ ആവശ്യങ്ങൾ കൃത്യമായി നിറവേറ്റാൻ ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞിട്ടുണ്ട്.

  രാജ്യത്തെ മറ്റു ഭാഗങ്ങളിലെ കോവിഡ് രോഗികൾ ആശുപത്രി കിടക്കകളുടെയും മെഡിക്കൽ ഓക്സിജന്റെയും അഭാവം മൂലം ദുരിതമനുഭവിക്കുന്ന സമയത്താണ് മഹാരാഷ്ട്രയിലെ ഒരു ജില്ല കാര്യക്ഷമമായ ഇടപെടലുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പ്രകാരം ഈ ജില്ലയിൽ നിലവിൽ 250 ഒഴിഞ്ഞ കിടക്കകളും മിനിറ്റിൽ 2,400 ലിറ്റർ വരെ ഓക്സിജൻ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള രണ്ട് ഓക്സിജൻ പ്ലാന്റുകളും ഉണ്ട്.

  ഈ വിജയത്തിന്റെ മുഴുവൻ കാരണക്കാരൻ ഡോക്ടർ ഡോ. രാജേന്ദ്ര ഭരുദാണ്. അദ്ദേഹമാണ് ഇപ്പോൾ നന്ദുർബർ ജില്ലയിലെ കളക്ടർ. ഈ ജില്ലയിൽ മുമ്പ് ഓക്സിജൻ പ്ലാന്റുകൾ ഉണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം കോവിഡിന്റെ ആദ്യ വ്യാപനത്തെയും ലോക്ക്ഡൗണിനെയും തുടർന്ന് ഒരു രണ്ടാം തരംഗം വരുമെന്ന് മുൻകൂട്ടിക്കണ്ട ഡോ. രാജേന്ദ്ര ഓക്സിജൻ പ്ലാന്റുകൾ നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു. 2020 സെപ്റ്റംബറിൽ കോവിഡ് കേസുകൾ കുറഞ്ഞ ഘട്ടത്തിൽ കളക്റ്റർ ഓക്സിജൻ പ്ലാന്റുകളുടെ നിർമാണം ആരംഭിച്ചു.

  You may also like:എടക്കരയിലെ ആംബുലൻസായി അറഫാത്തിന്റെ അംബാസിഡർ; കോവിഡ് ബാധിതർക്ക് കൈത്താങ്ങായി യുവാവ്

  ആദിവാസി ജനത അധിവസിക്കുന്ന ഈ ജില്ലയിൽ ഓക്സിജൻ നിർമാണ പ്ലാന്റ് ഇല്ലെന്ന് മനസിലാക്കിയ കളക്റ്റർ കോവിഡ് കേസുകളുടെ എണ്ണം അപ്രതീക്ഷിതമായി ഉയർന്നാൽ ഓക്സിജന് വേണ്ടി മറ്റു സ്ഥലങ്ങളെ ആശ്രയിക്കുക അത്ര എളുപ്പമാകില്ലെന്ന് മുൻകൂട്ടി കണ്ടു. അത്ഭുതമെന്നോണം സമാനമായ സാഹചര്യമാണ് രാജ്യം നേരിട്ടു കൊണ്ടിരിക്കുന്നത്. ജില്ലാ ഭരണകൂടം സിവിൽ ആശുപത്രിയിലും ഷഹാദ എന്ന പട്ടണത്തിലും ഈ ഫെബ്രുവരിയിലും മാർച്ചിലുമായി രണ്ട് ഓക്സിജൻ പ്ലാന്റുകൾ കൂടി സ്ഥാപിച്ചിട്ടുണ്ട്.

  You may also like:POSITIVE NEWS| ഒമ്പത് മാസം ഗർഭിണിയായ സ്ത്രീക്ക് രക്തം നൽകാൻ രണ്ട് മണിക്കൂർ യാത്ര ചെയ്ത് എത്തിയ പെൺകുട്ടി

  ജില്ലാ അധികൃതർ സ്വകാര്യ ആശുപത്രികളെയും സമാനമായ തയ്യാറെടുപ്പുകൾ നടത്താൻ പ്രോത്സാഹിപ്പിക്കുകയും അതിന്റെ ഫലമായി അവരും രണ്ട് ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുകയുംചെയ്തിട്ടുണ്ട്. കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായിബാധിച്ച മഹാരാഷ്ട്രയിലെ മറ്റു ജില്ലകളിൽ കോവിഡ് കേസുകളുടെയും മരണങ്ങളുടെയും എണ്ണം കുതിച്ചുയരുമ്പോൾ ഓക്സിജന്റെയും മറ്റ് മെഡിക്കൽ സേവനങ്ങളുടെയും വിതരണം കാര്യക്ഷമമായി നടത്താൻ നന്ദുർബർ ജില്ലയ്ക്ക്കഴിഞ്ഞിട്ടുണ്ട്.

  ആ ജില്ലയിലെ ജനങ്ങൾക്ക് മാത്രമല്ല ഗുജറാത്ത്, മധ്യപ്രദേശ്എന്നീ സംസ്ഥാനങ്ങളിലെ കോവിഡ് രോഗികൾക്കും ഈ ജില്ലാ ഭരണകൂടം സഹായം എത്തിക്കുന്നുണ്ടെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. "ജില്ലയിലെ അഞ്ച് ഓക്സിജൻ പ്ലാന്റുകൾ ചേർന്ന് നിലവിൽ പ്രതിദിനം 48 മുതൽ 50 ലക്ഷം ലിറ്റർ വരെ ഓക്സിജൻ ഉത്പാദിപ്പിക്കുന്നുണ്ട്", കളക്റ്റർ പറഞ്ഞു.
  First published:
  )}