കോൺഗ്രസ് ഗ്രൂപ്പുകൾ ആഡംബരഹോട്ടലിൽ; സിപിഎം എംഎല്‍എ വെട്ടുകിളികളിൽ നിന്ന് തന്റെ പാടം രക്ഷിക്കാനുള്ള ശ്രമത്തിലും

'പൊതുജനം പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് അവരുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കാനാണ്. അല്ലാതെ, പഞ്ചനക്ഷത്ര ഹോട്ടലുകളിൽ പോയി ഇരിക്കാനല്ല. പ്രത്യേകിച്ച് ഒരു മഹാമാരിയുടെ സമയത്ത്' -മഹിയ പറയുന്നു

News18 Malayalam | news18
Updated: July 27, 2020, 7:17 PM IST
കോൺഗ്രസ് ഗ്രൂപ്പുകൾ ആഡംബരഹോട്ടലിൽ; സിപിഎം എംഎല്‍എ വെട്ടുകിളികളിൽ നിന്ന് തന്റെ പാടം രക്ഷിക്കാനുള്ള ശ്രമത്തിലും
cpm
  • News18
  • Last Updated: July 27, 2020, 7:17 PM IST
  • Share this:
കഴിഞ്ഞ രണ്ടാഴ്ചയായി രാജസ്ഥാനിലെ മാധ്യമങ്ങളിലെ പ്രധാനവാർത്ത അശോക് ഗെലോട്ടിന്റെയും സച്ചിൻ പൈലറ്റിന്റെയും ക്യാമ്പുകൾ തമ്മിലുള്ള തർക്കമായിരുന്നു. എന്നാൽ, അതേസമയം മറ്റൊരു നിയമസഭാംഗം ഈ തിരക്കുകളിൽ നിന്നെല്ലാം മാറി തന്റെ വയലിനെ വെട്ടുകിളികളിൽ നിന്ന് രക്ഷിക്കുന്ന തിരക്കിലാണ്.

ബികാനീറിലെ ശ്രീ ദുംഗർഗഡ് മണ്ഡലത്തിൽ നിന്ന് സിപിഎം ടിക്കറ്റിൽ വിജയിച്ച് ജനപ്രതിനിധി ഗിർധരിലാൽ മഹിയ ആണ് ആ കർഷകൻ. വെട്ടുകിളി ആക്രമണം ഏറ്റവും മോശമായി ബാധിക്കപ്പെട്ട ഒരു കർഷകൻ കൂടിയാണ് ഈ എംഎൽഎ. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കർഷകരെ സഹായിക്കുന്നതിനും നഷ്ടപരിഹാരം നൽകാനും ശ്രമിച്ചില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.

You may also like:സമ്പൂര്‍ണ ലോക്ഡൗണ്‍ അപ്രായോഗികമെന്ന് മന്ത്രിസഭായോഗം [NEWS]ആഗസ്റ്റ് ഒന്നു മുതൽ സർവ്വീസ് നിർത്തി വെയ്ക്കുമെന്ന് ബസുടമകൾ [NEWS] കൺസൾട്ടൻസികളുടെ അഴിമതി പണം പോകുന്നത് സിപിഎമ്മിലേക്ക്: കെ. സുരേന്ദ്രൻ [NEWS]

'പരുത്തി, നിലക്കടല, മറ്റ് വിളകൾ തുടങ്ങി വെട്ടുകിളി ആക്രമണത്തെ തുടർന്ന് കൃഷിക്കാർക്ക് ഗുരുതരമായ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. എന്നാൽ, ഈ സമയത്ത് രാഷ്ട്രീയ പാർട്ടികളും പൊതു ജനപ്രതിനിധികളും പരസ്പരം കലഹിക്കുന്ന തിരക്കിലാണ്" - മഹിയ പറഞ്ഞു.

നിലവിൽ രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള രാഷ്ട്രീയപോരാട്ടം നടക്കുകയാണ്. മുൻ കേന്ദ്രമന്ത്രി കൂടിയായ സച്ചിൻ പൈലറ്റിനെ കഴിഞ്ഞയിടെ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും സംസ്ഥാന കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനത്തു നിന്നും പുറത്താക്കിയിരുന്നു.

'പൊതുജനം പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് അവരുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കാനാണ്. അല്ലാതെ, പഞ്ചനക്ഷത്ര ഹോട്ടലുകളിൽ പോയി ഇരിക്കാനല്ല. പ്രത്യേകിച്ച് ഒരു മഹാമാരിയുടെ സമയത്ത്' - മഹിയ പറയുന്നു. കോൺഗ്രസ് എം എൽ എമാർ താമസിക്കുന്ന ഹോട്ടലിന്റെ പേര് പോലും തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വെട്ടുകിളി ആക്രമണത്തിൽ കഷ്ടപ്പെടുന്ന കർഷകരുടെ പ്രശ്നങ്ങൾ താൻ കേൾക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ലളിതമായ ജീവിതം നയിക്കുന്ന ആളാണ് മഹിയ എന്നും അദ്ദേഹത്തോട് അടുത്ത ആളുകൾ പറഞ്ഞു. 2018ൽ സമർപ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പ്രകാരം അദ്ദേഹത്തിന്റെ സമ്പാദ്യം എട്ടുലക്ഷം രൂപയാണ്.
Published by: Joys Joy
First published: July 27, 2020, 7:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading