നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • എല്ലാവരും വോട്ടു ചെയ്യുന്നതെന്തിന്? ഉത്തരം ഈ വീഡിയോയിലുണ്ട്

    എല്ലാവരും വോട്ടു ചെയ്യുന്നതെന്തിന്? ഉത്തരം ഈ വീഡിയോയിലുണ്ട്

    ഒരാളുടെ വോട്ടുകൊണ്ട് എന്ത് മാറ്റമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന ചിന്ത അര്‍ഥശൂന്യമാണ്. ഒരുമ നമ്മുടെ വൈവിധ്യവും വോട്ട് ഭാവിയിലേക്കുള്ള താക്കോലുമാണ്. ഈ വീഡിയോ കാണുക. അത് നിങ്ങളെ വോട്ടു ചെയ്യാന്‍ പ്രേരിപ്പിക്കും.

    ന്യൂസ് 18

    ന്യൂസ് 18

    • News18
    • Last Updated :
    • Share this:
      ഇത് തെരഞ്ഞെടുപ്പ് കാലമാണ്. രാജ്യത്തിന്റെ മുക്കിലും മൂലയിലും ഇപ്പോള്‍ ആര് അധികാരത്തിലെത്തുമെന്ന ചര്‍ച്ചകളാണ് നടക്കുന്നത്. ഇത്രയേറെ ഗൗരവകരമായ ചര്‍ച്ചകള്‍ നടക്കുമ്പോഴും ചിലരാകട്ടെ വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുന്നതു പതിവു കാഴ്ചയാണ്. ഇത്തരക്കാര്‍ 2014 -ലെ പൊതുതെരഞ്ഞെടുപ്പിലും ഇതേ നിലപാട് സ്വീകരിച്ചവരാണ്.

      836 ദശലക്ഷം വോട്ടര്‍മാരില്‍ വെറും 66 ശതമാനം മാത്രമാണ് പോളിംഗ് ബൂത്തിലെത്തുന്നത്. വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുന്ന 34 ശതമാനം പേരും അവരുടെയും രാജ്യത്തിന്റെയും ഭാവി മറ്റുള്ളവര്‍ തീരുമാനിക്കട്ടേയെന്ന നിലപാടാണ് സ്വീകരിക്കുന്നത്.

      2019-ലെ പൊതുതെരഞ്ഞെടുപ്പില്‍ 900 ദശലക്ഷം വോട്ടര്‍മാരാണുള്ളത്. അതുകൊണ്ടു തന്നെ ഇത് ഭരണഘടനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പുമാണ്. ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളില്‍ വച്ച് ഏറ്റവുമധികം പേര്‍ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പാകുമിത്. കന്നിവോട്ടര്‍മാരുടെ എണ്ണം കൂടുതലായതുകൊണ്ടു തന്നെ മുന്‍വര്‍ഷത്തെ 66 ശതമാനം പോളിംഗില്‍ വര്‍ധനവുണ്ടാകുമെന്നാണ് കണാക്കാക്കപ്പെടുന്നത്. നൂറു ശതമാനം വോട്ടര്‍മാരും വോട്ടെടുപ്പില്‍ പങ്കെടുക്കേണ്ടതുണ്ട്. എല്ലാവരും വോട്ടു ചെയ്തില്ലെങ്കില്‍ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാര്‍ രാജ്യത്തോട് 100 ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തണമെന്ന് ആഗ്രഹിക്കുന്നതിലെ യുക്തിയെന്താണ് ?

      ഒരാളുടെ വോട്ടുകൊണ്ട് എന്ത് മാറ്റമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന ചിന്ത അര്‍ഥശൂന്യമാണ്. ഒരുമ നമ്മുടെ വൈവിധ്യവും വോട്ട് ഭാവിയിലേക്കുള്ള താക്കോലുമാണ്. ഈ വീഡിയോ കാണുക. അത് നിങ്ങളെ വോട്ടു ചെയ്യാന്‍ പ്രേരിപ്പിക്കും.



      This initiative by Network 18 and HDFC Life wants to make sure that everyone in the country comes together and votes wisely for a brighter future; for others and for their own selves. #AajSawaaroApnaKal
      First published:
      )}