HOME » NEWS » India »

കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷ വാർത്ത; 14 ദിവസത്തെ ക്വറന്‍റീൻ നിർത്തലാക്കി

രോഗലക്ഷണങ്ങൾ ഇല്ലാത്തവർ കർണാടകയിൽ എത്തിയാൽ ഉടൻ ജോലിക്ക് പോകുകയോ അവരുടെ പ്രവർത്തിയിൽ ഏർപ്പെടുകയോ ചെയ്യാം

News18 Malayalam | news18-malayalam
Updated: August 24, 2020, 10:35 PM IST
കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷ വാർത്ത; 14 ദിവസത്തെ ക്വറന്‍റീൻ നിർത്തലാക്കി
പ്രതീകാത്മക ചിത്രം
  • Share this:
കൊച്ചി: ലോക്ക്ഡൗണിൻറെ പൂട്ടഴിക്കൽ പ്രക്രീയയുടെ ഭാഗമായാണ് കർണാടക നിബന്ധനകളിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഏത് സംസ്ഥാനങ്ങളിൽ നിന്നും കർണാടകത്തിലേക്ക് എത്തുന്നവർക്ക് 14 ദിവസത്തെ ക്വറന്‍റീൻ ആവശ്യമില്ല. സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നവരുടെ കൈയ്യിൽ ക്വറന്‍റീൻ ചാപ്പ കുത്തുകയുമില്ല. ഇവർക്ക് മെഡിക്കൽ പരിശോധനയും ഉണ്ടാകില്ല.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ സേവാ സിന്ധു ആപ്പിൽ രജിസ്റ്റർ ചെയ്യുകയും വേണ്ടെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. ആഗസ്റ്റ് 24 മുതലാണ് ഇളവ് പ്രാബല്യത്തിൽ വരുക.

You may also like:കള്ളക്കടത്ത് വഴി ഖുർആൻ പഠിപ്പിക്കാമെന്ന് കണ്ടുപിടിച്ച മന്ത്രിയും സീനിയർ മാൻഡ്രേക്കായ മുഖ്യമന്ത്രിയും [NEWS]മുഖ്യമന്ത്രി അവതാരങ്ങളുടെ മധ്യത്തിൽ'; PWCയിൽ രണ്ട് അവതാരങ്ങളെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA [NEWS] Covid 19| സംസ്ഥാനത്ത് ഇന്ന് 1242 പേർക്ക് കോവിഡ്; 1081 പേർക്ക് സമ്പർക്കത്തിലൂടെ രോഗം [NEWS]
രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് കർണാടകയിൽ എത്തിയാൽ ഉടൻ ജോലിക്ക് പോകുകയോ അവരുടെ പ്രവർത്തിയിൽ ഏർപ്പെടുകയോ ചെയ്യാം. രോഗലക്ഷണങ്ങൾ ഉള്ളവർ 14 ദിവസം ക്വറന്‍റീനിൽ കഴിയണം. കർണാടകയിലേക്ക് വരുന്ന വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, തൊഴിലാളികൾ, മറ്റ് യാത്രക്കാർ തുടങ്ങി എല്ലാവരും ഇളവുകൾക്ക് അർഹരാണ്.

എന്നാൽ രോഗ ലക്ഷണങ്ങൾ ഉള്ളവർ 14 ദിവസത്തെ ക്വറന്‍റീനിൽ കഴിയുകയും ചികിത്സ തേടുകയും വേണം. ഇതിനായി ആപ്താ മിത്ര ഹെൽപ്പ് ലൈൻ 14410 ൻ്റെ സേവനം തേടാം.
Published by: user_49
First published: August 24, 2020, 10:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories