വായുമലിനീകരണം: മാലിന്യം കത്തിച്ചാൽ അയ്യായിരം രൂപ പിഴ

Those who burn garbage in Delhi area to be slapped with a fine of Rs 5000 | ജനങ്ങൾക്ക് വായുമലിനീകരണം മൂലം ജീവിതത്തിലെ വിലയേറിയ വർഷങ്ങൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് സുപ്രീം കോടതി

News18 Malayalam | news18-malayalam
Updated: November 4, 2019, 5:20 PM IST
വായുമലിനീകരണം:  മാലിന്യം കത്തിച്ചാൽ അയ്യായിരം രൂപ പിഴ
air pollution delhi
  • Share this:
ന്യൂഡൽഹി: ഡൽഹിയിലെ ജനങ്ങൾക്ക് വായുമലിനീകരണം മൂലം ജീവിതത്തിലെ വിലയേറിയ വർഷങ്ങൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് സുപ്രീം കോടതി. മലിനീകരണം തടയാൻ നടപടിയാണ് ആവശ്യമെന്നും കോടതി പറഞ്ഞു.

വീടിനുള്ളിൽ പോലും ജനങ്ങൾ സുരക്ഷിതരല്ല. മലിനീകരണം നിയന്ത്രിക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടു. അവർ ജനങ്ങളെ മരിക്കാൻ വിടുകയാണെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളോട് വിള അവശിഷ്ടങ്ങൾ കത്തിക്കുന്നത് കുറയ്ക്കണമെന്ന് കോടതി നിർദ്ദേശിച്ചു. പഞ്ചാബ്, ഹരിയാന , ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ ബുധനാഴ്ച കോടതിയിൽ ഹാജരാകണം.

ഡൽഹിയിൽ നിരോധനം ലംഘിച്ച്‌ നിർമ്മാണപ്രവർത്തനം കണ്ടെത്തിയാൽ ഒരു ലക്ഷം രൂപ പിഴ ഈടാക്കണം. മാലിന്യം കത്തിച്ചാൽ അയ്യായിരം രൂപ പിഴ ചുമത്താനും കോടതി നിർദ്ദേശിച്ചു.

First published: November 4, 2019, 5:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading