'ഊഹാപോഹങ്ങളിൽ വിശ്വസിക്കരുത്'; പ്രതിഷേധക്കാർ ആത്മപരിശോധന നടത്തണമെന്ന് പ്രധാനമന്ത്രി
'‘ഉത്തർപ്രദേശിൽ ആക്രമണത്തിൽ ഏർപ്പെട്ട ആളുകൾ അവർ ചെയ്തതു നല്ലതാണോ അല്ലയോ എന്ന് ആത്മപരിശോധന നടത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വരുംതലമുറയുടെ ഭാഗമാവേണ്ട ബസ്സുകളും പൊതു സ്വത്തുക്കളും അവർ നശിപ്പിച്ചു.''
- News18 Malayalam
- Last Updated: December 25, 2019, 7:48 PM IST
ന്യൂഡൽഹി: പൗരത്വനിയമവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളെ ന്യായീകരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഊഹാപോഹങ്ങളിൽ ജനങ്ങൾ വിശ്വസിക്കരുത്. പൊതുമുതൽ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ലക്നൗവിൽ അടൽ ബിഹാരി വാജ്പേയി മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സംഘർഷങ്ങളെ ഉത്തർപ്രദേശ് സർക്കാർ നേരിട്ടതിനെയും മോദി പ്രശംസിച്ചു.
Also Read- Anti- CAA protests: യുപിയിൽ 28 പേർക്ക് നോട്ടീസ്; 14.86 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണം പൊതുസ്വത്ത് നശിപ്പിച്ചവർ അവരുടെ പ്രവർത്തനങ്ങൾ നല്ലതാണോ അല്ലയോ എന്ന് ആത്മപരിശോധന നടത്താൻ മോദി ആവശ്യപ്പെട്ടു. പൗരത്വ നിയമത്തിനെതിരായ അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും സുരക്ഷിതമായ അന്തരീക്ഷം ഉണ്ടാകേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു.
‘ഉത്തർപ്രദേശിൽ ആക്രമണത്തിൽ ഏർപ്പെട്ട ആളുകൾ അവർ ചെയ്തതു നല്ലതാണോ അല്ലയോ എന്ന് ആത്മപരിശോധന നടത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വരുംതലമുറയുടെ ഭാഗമാവേണ്ട ബസ്സുകളും പൊതു സ്വത്തുക്കളും അവർ നശിപ്പിച്ചു. രാജ്യത്തെ എല്ലാവർക്കും സുരക്ഷിതമായ അന്തരീക്ഷത്തിന് അർഹതയുണ്ടെന്ന് ഓർമിക്കണം. സുരക്ഷിതമായ അന്തരീക്ഷം ലഭിക്കുകയെന്നത് നമ്മുടെ അവകാശമാണ്. നമ്മുടെ സുരക്ഷയുടെ ഭാഗമായുള്ള ക്രമസമാധാന നിയമങ്ങളെ ബഹുമാനിക്കേണ്ടത് കടമയാണ്’– മോദി പറഞ്ഞു.
Also Read- ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും എന്താണ് ? ഇവ രണ്ടും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തർപ്രദേശിൽ കടുത്ത പ്രതിഷേധമുണ്ടായി. വിവിധ അക്രമ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തുടനീളം 15ൽ അധികം പേർ കൊല്ലപ്പെട്ടിരുന്നു. പ്രതിഷേധക്കാരിൽ നിന്ന് നഷ്ടം ഈടാക്കുന്നതിന്റെ ഭാഗമായുള്ള നടപടികൾ രാംപുർ ജില്ലാ ഭരണകൂടം ആരംഭിച്ചു.
Also Read- Anti- CAA protests: യുപിയിൽ 28 പേർക്ക് നോട്ടീസ്; 14.86 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണം