• HOME
  • »
  • NEWS
  • »
  • india
  • »
  • Bandi Sanjay | ഭഗവത് ഗീതയെ അപമാനിക്കുന്നവരെ വെറുതെ വിടില്ല; ഭീഷണിയുമായി തെലങ്കാന ബിജെപി അധ്യക്ഷൻ

Bandi Sanjay | ഭഗവത് ഗീതയെ അപമാനിക്കുന്നവരെ വെറുതെ വിടില്ല; ഭീഷണിയുമായി തെലങ്കാന ബിജെപി അധ്യക്ഷൻ

'ഏതോ വിഡ്ഢിയായിരിക്കണം ആദ്യമായി മരണാനന്തര ചടങ്ങിൽ ഭഗവത് ഗീത വായിച്ച് തുടങ്ങിയത്. അത് വലിയ കാര്യമായി ആളുകൾ പിന്തുടരുകയാണ് ചെയ്യുന്നത്'

Bjp_telengana

Bjp_telengana

  • Last Updated :
  • Share this:
    മരണാനന്തര ചടങ്ങിൽ ഭഗവത് ഗീത വായിക്കുന്നത് ആ ഗ്രന്ഥത്തിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് തെലങ്കാന (Telangana) ബിജെപി (BJP) അധ്യക്ഷൻ ബണ്ഡി സഞ്ജയ് (Bandi Sanjay). സനാതന ധർമ്മത്തിനെതിരായ ആക്രമണമാണിത്. ഇത്തരക്കാരെ വെറുതെ വിടുന്നത് ശരിയല്ല. ഹിന്ദു ധർമ്മത്തിനെ അപമാനിക്കുന്നത് പുതിയ കാലത്ത് ഫാഷനായി മാറിയിരിക്കുകയാണ്. അതിനെ അംഗീകരിച്ച് കൊടുക്കാൻ സാധിക്കില്ല. ഭഗവത് ഗീത, രാമായണം, മഹാഭാരതം തുടങ്ങിയ ഹൈന്ദവ വിശുദ്ധ ഗ്രന്ഥങ്ങളെ അപമാനിച്ചാൽ തിരിച്ചടി ഉണ്ടാവുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

    “ഇക്കാലത്ത് ആരെങ്കിലും മരിക്കുമ്പോൾ ആ ചടങ്ങിൽ ഭഗവത് ഗീത വായിക്കുന്നു. ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് ക്ഷേത്രങ്ങളിൽ നിന്നാണ് ഭഗവത് ഗീത പാരായണം കേട്ടിരുന്നത്. അത് മനസ്സിൻെറ സംഘർഷങ്ങളെ കുറയ്ക്കുമായിരുന്നു. എന്നാൽ ഇന്ന് ആരെങ്കിലും മരിക്കുമ്പോൾ ഭഗവത് ഗീത വായിച്ച് ആളുകളെ മാനസിക വിഷമത്തിലാക്കുകയാണ് ചെയ്യുന്നത്,” ബണ്ഡി സഞ്ജയ് പറഞ്ഞു.

    ഹിന്ദു ഇതിഹാസങ്ങളായ മഹാഭാരതം, രാമായണം എന്നിവയെ അപമാനിക്കുന്നതും അംഗീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “പൂജാരിമാരെ അപമാനിക്കുന്നത് ഇപ്പോൾ ഫാഷനായി മാറിയിരിക്കുകയാണ്. രാമായണത്തെയും മഹാഭാരതത്തെയും തമാശയായി കാണുന്നവരുണ്ട്. രണ്ട് ഇതിഹാസ ഗ്രന്ഥങ്ങളെയും അപമാനിക്കുന്നവർ ആരായാലും അവർക്കെതിരെ ശക്തമായ തിരിച്ചടി ഉണ്ടാവുമെന്ന് ഓർക്കുന്നത് നല്ലതാണ്. തിരിച്ചടി നൽകിയാൽ മാത്രമേ ഇത്തരം പ്രവണതകൾ അവസാനിപ്പിക്കാൻ സാധ്യതയുള്ളൂ.” അദ്ദേഹം പറഞ്ഞു.

    ഏതോ വിഡ്ഢിയായിരിക്കണം ആദ്യമായി മരണാനന്തര ചടങ്ങിൽ ഭഗവത് ഗീത വായിച്ച് തുടങ്ങിയത്. അത് വലിയ കാര്യമായി ആളുകൾ പിന്തുടരുകയാണ് ചെയ്യുന്നത്. പിന്നീടത് ഫാഷനായി മാറി. അങ്ങനെ ചെയ്യണമെന്ന് പലരും വിശ്വസിച്ചിരിക്കുകയാണ് ഇപ്പോൾ. ഭഗവത് ഗീതയുടെ ചിത്രങ്ങളുള്ള വൈകുണ്ഠ രഥത്തിൻെറ ടയറുകൾ തകർക്കാൻ താൻ ആഹ്വാനം ചെയ്യുന്നുവെന്നും തെലങ്കാനയിലെ ബിജെപി അധ്യക്ഷൻ പറഞ്ഞു.

    “മരണാനന്തര ചടങ്ങിൽ ഭഗവത് ഗീത വായിക്കുന്നത് ഏതോ മണ്ടൻെറ ആശയമാണ്. അതിപ്പോൾ ഒരു ഫാഷനായി മാറിയിരിക്കുകയാണ്. വൈകുണ്ഠ രഥത്തിൽ ഭാഗവതത്തിലെ ഭാഗങ്ങൾ പ്രദർശിപ്പിക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു. “മരണ സമയത്ത് ഏതോ ഒരു മണ്ടൻ ഭഗവത് ഗീത വായിച്ചത് ഇപ്പോൾ ഫാഷനായിരിക്കുകയാണ്. വൈകുണ്ഠ രഥത്തിൽ ചിലർ ഭഗവത് ഗീത പ്രദർശിപ്പിക്കുന്നു. രഥത്തിൽ ഭഗവത് ഗീത വരച്ചുവെച്ചാൽ അതിൻെറ ടയറുകൾ തകർക്കുമെന്ന് ഞാൻ കരീം നഗറിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്,” ബണ്ഡി സഞ്ജയ് വിശദീകരിച്ചു.

    “ശ്മശാനത്തിൽ ആരെങ്കിലും ഭഗവത് ഗീത വായിച്ചാൽ അവർ ആക്രമിക്കപ്പെടുമെന്ന കാര്യത്തിൽ സംശയം വേണ്ട. അവരെ ഒരു കാരണവശാലും വെറുതെ വിടില്ല. സനാതന ധർമ്മത്തിനെതിരായ വ്യക്തമായ പദ്ധതിയിട്ടുള്ളൂ ആക്രമണങ്ങൾ ഇവിടെ നടക്കുന്നുണ്ട്. ഹിന്ദു ധർമ്മത്തിനെതിരെ പ്രതികരിക്കുകയെന്നത് ഇപ്പോൾ ഫാഷനായി മാറിയിരിക്കുകയാണ്,” തെലങ്കാന ബിജെപി അധ്യക്ഷൻ വ്യക്തമാക്കി. ബണ്ഡി സഞ്ജയ് തെലങ്കാനയിലെ മൂന്നാം ഘട്ട പ്രജാ സംഗമ യാത്രയിൽ പങ്കെടുത്തു. ഹൈന്ദവ പൂജാരിമാരുടെ അസോസിയേഷൻെറ സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു.
    Published by:Anuraj GR
    First published: