#BoycottChina | ചൈനീസ് ഉൽപന്നങ്ങൾ ഉപയോഗിക്കുന്നവരെ അടിച്ചുവീഴ്ത്തണം; ആഹ്വാനവുമായി ബിജെപി നേതാവ്

"ചൈനയെ ഒരു പാഠം പഠിപ്പിക്കണം. ചൈനീസ് സാധനങ്ങൾ ബഹിഷ്കരിക്കുന്നതിലൂടെ അത് തുടങ്ങാം. നാമെല്ലാവരും ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കണം"

News18 Malayalam | news18-malayalam
Updated: June 20, 2020, 1:55 PM IST
#BoycottChina | ചൈനീസ് ഉൽപന്നങ്ങൾ ഉപയോഗിക്കുന്നവരെ അടിച്ചുവീഴ്ത്തണം; ആഹ്വാനവുമായി ബിജെപി നേതാവ്
chinese bjp
  • Share this:
കൊൽക്കത്ത: ചൈനീസ് ഉൽപന്നങ്ങൾ ഒഴിവാക്കണമെന്ന ആഹ്വാനവുമായി പശ്ചിമബംഗാളിലെ ബിജെപി നേതാവ്. അവ തുടർന്നും ഉപയോഗിക്കുന്നവരെ അടിച്ചുവീഴ്ത്തണമെന്ന വിവാദ പ്രസ്താവനയും നടനും ബിജെപി നേതാവുമായ ജോയ് ബാനർജി നടത്തി. ജൂൺ 15 ന് കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് സൈനികരുടെ ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതു മുതൽ ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്ക്കരിക്കണമെന്ന ആഹ്വാനം ഇന്ത്യയിൽ ശക്തമാണ്. അതിനിടെയാണ് ചൈനീസ് ഉൽപന്നങ്ങൾ ഉപയോഗിക്കുന്നവരെ അടിച്ചുവീഴ്ത്തണമെന്ന വിവാദപ്രസ്താവന ബിജെപി നേതാവ് നടത്തിയത്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉലുബേരിയയിൽനിന്ന് ബിജെപി സഥാനാർഥിയായി മത്സരിച്ചയാളാണ് ജോയ് ബാനർജി.

"ചൈനയെ ഒരു പാഠം പഠിപ്പിക്കണം. ചൈനീസ് സാധനങ്ങൾ ബഹിഷ്കരിക്കുന്നതിലൂടെ അത് തുടങ്ങാം. നാമെല്ലാവരും ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കണം. ഇപ്പോഴും ഉപയോഗിക്കുന്നവർ അത് ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കണം. അല്ലാത്തപക്ഷം അവരുടെ കാലുകൾ അടിച്ചൊടിക്കുകയും വീടുകൾ കൊള്ളയടിക്കുകയും വേണം"- ജോയ് ബാനർജി പറഞ്ഞു. ചൈനയെക്കുറിച്ചുള്ള തൃണമൂൽ കോൺഗ്രസിന്‍റെ നിലപാട് വ്യകതമാക്കാൻ ആ പാർട്ടിയുടെ നേതാക്കൾ തയ്യാറാകണമെന്നും ജോയ് ബാനർജി ആവശ്യപ്പെട്ടു.

എന്നാൽ ബാനർജിക്കെതിരെ തൃണമൂൽ ഉൾപ്പടെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. 'പ്രതിസന്ധിയുടെ ഈ മണിക്കൂറിൽ എല്ലാവരും സർക്കാരിനൊപ്പമാണ്. എന്നാൽ അത്തരം പ്രഭാഷണങ്ങൾ നടത്തുന്നതിനുപകരം ബിജെപി ആദ്യം ചൈന നമ്മുടെ പ്രദേശത്ത് എങ്ങനെ പ്രവേശിച്ചുവെന്ന് മറുപടി നൽകണം. ചൈനീസ് സാധനങ്ങൾ ബഹിഷ്കരിക്കേണ്ടിവന്നാൽ അവർ അത് സ്വയം ചെയ്യും. ആരാണ് ഇത്തരം പ്രസ്താവനകൾ നടത്താൻ ബിജെപിക്ക് അനുവാദം നൽകിത്? മുതിർന്ന തൃണമൂൽ നേതാവ് പറഞ്ഞു.
TRENDING:Gold Price| സ്വര്‍ണവിലയിൽ റെക്കോഡ് വർധനവ്; ആറു മാസത്തിനിടയിൽ കൂടിയത് 6400 രൂപ [NEWS]Amazon Alcohol Delivery| കുടിയന്മാർക്ക് സന്തോഷ വാർത്ത; ആമസോണ്‍ ഓണ്‍ലൈൻ മദ്യവിതരണരംഗത്തേക്ക്; ആദ്യം ബംഗാളിൽ [NEWS]RIP Sachy | 'സച്ചിയേട്ടാ, കണ്ണമ്മയെ നിങ്ങൾ കരയിച്ചു': നടി ഗൗരി നന്ദയുടെ ഹൃദയകാരിയായ കുറിപ്പ് [NEWS]
ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 20 കരസേനാംഗങ്ങളിൽ ബംഗാളിലെ ബിർഭും ജില്ലയിലെ രാജേഷ് ഒറംഗ്, അലിപൂർദുവറിലെ ബിപുൽ റോയ് എന്നിവരും ഉൾപ്പെടുന്നു. അഞ്ച് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ സൈനിക ഏറ്റുമുട്ടലാണ് ജൂൺ 15ന് ഗാൽവാനിൽ നടന്നത്.
First published: June 20, 2020, 1:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading