യുഡിഎഫിന് 15 സീറ്റ്; ബി.ജെ.പി അക്കൗണ്ട് തുറക്കില്ല; മോദി പ്രധാനമന്ത്രിയായി തുടരും; പ്രവചനവുമായി ഗണിതാധ്യാപകന്‍

ഒരു കക്ഷികള്‍ക്കും കേവലഭൂരിപക്ഷം ലഭിക്കില്ലെന്നും നരേന്ദ്ര മോദി തന്നെ പ്രധാനമന്ത്രിയായി തുടരുമെന്നും അദ്ദേഹം ഗണിതം അടിസ്ഥാനമാക്കി നടത്തിയ വിലയിരുത്തലില്‍ വ്യക്തമാക്കുന്നു.

news18
Updated: May 19, 2019, 9:22 PM IST
യുഡിഎഫിന് 15 സീറ്റ്; ബി.ജെ.പി അക്കൗണ്ട് തുറക്കില്ല; മോദി പ്രധാനമന്ത്രിയായി തുടരും; പ്രവചനവുമായി ഗണിതാധ്യാപകന്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി
  • News18
  • Last Updated: May 19, 2019, 9:22 PM IST
  • Share this:
കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യു.ഡിഎഫ് മികച്ച വിജയം നേടുമെന്ന പ്രവചനവുമായി പ്രമുഖ ഗണിതാധ്യാപകന്‍ തോട്ടക്കാട് ഗോപാലകൃഷ്ണന്‍ നായര്‍. യു.ഡി.എഫിന് 14-15 സീറ്റുകള്‍ ലഭിക്കും. എല്‍.ഡി.എഫിന് അഞ്ച് സീറ്റ് ലഭിക്കും. അതേസമയം എന്‍.ഡി.എക്ക് സീറ്റൊന്നും ലഭിക്കില്ല. അഥവാ ലഭിച്ചാല്‍ തിരുവനന്തപുരമായിരിക്കുമെന്നും തോട്ടക്കാട് ഗോപാലകൃഷ്ണന്‍ നായര്‍ പ്രവചിക്കുന്നു.

ഒരു കക്ഷികള്‍ക്കും കേവലഭൂരിപക്ഷം ലഭിക്കില്ലെന്നും നരേന്ദ്ര മോദി തന്നെ പ്രധാനമന്ത്രിയായി തുടരുമെന്നും അദ്ദേഹം ഗണിതം അടിസ്ഥാനമാക്കി നടത്തിയ വിലയിരുത്തലില്‍ വ്യക്തമാക്കുന്നു.

യു.ഡി.എഫിന് 84 ലക്ഷം (42%), എല്‍.ഡി.എഫിന് 74 ലക്ഷം (37%), എന്‍.ഡി.എക്ക് 36 ലക്ഷം (18%) എന്നിങ്ങനെയായിരിക്കും വോട്ടു വിഹിതം. കേവല ഭൂരിപക്ഷത്തിലെത്താന്‍ എന്‍.ഡി.എക്ക് 14 സീറ്റുകളുടെ കുറവുണ്ടാവും.

ബി.ജെ.പിക്ക് 213 സീറ്റും എന്‍.ഡി.എക്ക് 258 സീറ്റും കിട്ടും. കോണ്‍ഗ്രസിന് 105 സീറ്റും യു.പി.എ സഖ്യത്തിന് 154 സീറ്റും കിട്ടും. മറ്റുള്ളവര്‍ക്ക് 130 സീറ്റുണ്ടാവും. ഇടതുകക്ഷികള്‍ക്ക് ഏഴ് സീറ്റ് ലഭിക്കുമെന്നും അദ്ദേഹം പറയുന്നു. പ്രദേശിക കക്ഷികളുടെ പിന്‍തുണയില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തും.

ആറ്റിങ്ങല്‍, ആലപ്പുഴ, ആലത്തൂര്‍, പാലക്കാട്, കാസര്‍കോട് മണ്ഡലങ്ങളാണ് ഇടതു മുന്നണിക്ക് ലഭിക്കുന്നത്. തിരുവനന്തപുരത്ത് കുമ്മനം രേജശേഖരന്‍ തോറ്റാലും കേന്ദ്രമന്ത്രിയാവും. അല്‍ഫോന്‍സ് കണ്ണന്താനവും വി.മുരളീധരനുമാണ് കേരളത്തില്‍ നിന്നുള്ള മറ്റു കേന്ദ്ര മന്ത്രിമാരെന്നും പ്രവചനത്തിലുണ്ട്.

കോട്ടയം സ്വദേശിയായ തോട്ടക്കാട് എന്‍ ഗോപാല കൃഷ്ണന്‍ നായര്‍ 45 വര്‍ഷമായി അധ്യാപകരെ ഗണിതം പഠിപ്പിക്കുന്നു. നേരത്തെ എന്‍.സി.ഇ.ആര്‍.ടി പുസ്തക നിര്‍മാണ കമ്മിറ്റിയിലും കേരള സര്‍വകലാശാല സെനറ്റിലും അംഗമായിരുന്നു. മുമ്പു പലപ്രവാശ്യം തെരഞ്ഞടുപ്പു ഫലം കൃത്യമായി പ്രവചിച്ചു ശ്രദ്ധനേടിയിട്ടുണ്ട്.

First published: May 19, 2019, 9:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading