നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Lucky Beggar | ഈ യാചകന്റെ സംസ്‌കാരചടങ്ങില്‍ ആയിരങ്ങള്‍ പങ്കെടുത്തത് എന്തുകൊണ്ട്?

  Lucky Beggar | ഈ യാചകന്റെ സംസ്‌കാരചടങ്ങില്‍ ആയിരങ്ങള്‍ പങ്കെടുത്തത് എന്തുകൊണ്ട്?

  ഭിക്ഷയായി ഒരു രൂപ മാത്രം സ്വീകരിച്ചിരുന്ന 45-കാരനായ ബാസവയുടെ മരണാനന്തര ചടങ്ങിനാണ് വന്‍ ജനാവലി പങ്കെടുത്തത്

  • Share this:
   ഹഡാലി നഗരത്തിലെ ആളുകള്‍ക്ക് പ്രിയപ്പെട്ടവന്‍, അതായിരുന്നു ബാസവ (Basava) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഭിക്ഷക്കാരന്‍ (beggar). മുന്‍ ഉപമുഖ്യമന്ത്രിയായിരുന്ന എം പി പ്രകാശ, മുന്‍മന്ത്രിയായിരുന്ന പരമേശ്വര നായിക് എന്നിവര്‍ക്കടക്കം സുപരിചിതനായിരുന്ന ഈ നാല്‍പ്പത്തിയഞ്ചുകാരന്റെ മരണാനന്തര ചടങ്ങിന് പങ്കെടുക്കാനെത്തിയത് ആയിരങ്ങളാണ്.

   ഹച്ചാച്ച ഭാസ്യ (Hachacha Basya) എന്നാണ് ബാസവയുടെ യഥാര്‍ത്ഥ പേര്. 45കാരനായ മാനസിക വൈകല്യമുള്ള ബാസവ ഒരാളില്‍ നിന്ന് പോലും ഒരു രൂപയിലധികം പണം വാങ്ങാറില്ലായിരുന്നു. ഒരു രൂപയില്‍ അധികം ആരെങ്കിലും നല്‍കിയാല്‍ അത് മടക്കി നല്‍കിയ ശേഷം മാത്രമായിരുന്നു ബാസവ പോയിരുന്നത്.

   ആളുകളെ 'അപ്പാജി' (അച്ഛന്‍) എന്നായിരുന്നു ബാസവ വിളിച്ചിരുന്നത്.  ബാസവയ്ക്ക് ഭിക്ഷ നല്‍കുന്നത് ഭാഗ്യം നല്‍കുമെന്നായിരുന്നു അവിടുത്തെ ആളുകള്‍ വിശ്വസിച്ചിരുന്നത്.

   കര്‍ണാടകയിലെ ബെല്ലാരി ജില്ലയില്‍ വെച്ച് കഴിഞ്ഞ ശനിയാഴ്ചയുണ്ടായ റോഡപകടത്തിലാണ് ബാസവ മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു ബാസവ. ബാന്‍ഡും സംഗീതമടക്കം മൃതദേഹം വഹിച്ചുകൊണ്ടുള്ള ബാസവയുടെ സംസ്‌കാര ചടങ്ങുകള്‍ ഞായറാഴ്ചയാണ നടന്നത്.

   ബാസവയുടെ മൃതസംസ്‌കാര ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഭിക്ഷക്കാരനായാണ് ജീവിച്ചതെങ്കില്‍ കൂടി ഒരുനായകനായാണ് ബാസവ മടങ്ങുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേര്‍ പ്രതികരിക്കുന്നത്.

   Also Read - Dr. Bhagwat Karad | വിമാനയാത്രയ്ക്കിടെ സഹയാത്രികന് ദേഹാസ്വാസ്ഥ്യം; സഹായവുമായി ഡോക്ടറായ കേന്ദ്രമന്ത്രി

   നവജാതശിശുവിനെ ഓവുചാലില്‍നിന്ന് രക്ഷിച്ച് മുംബൈ പൊലീസ്; രക്ഷയായത് പൂച്ചകളുടെ ബഹളം

   മുംബൈ: ഓവുചാലില്‍(Drain) ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാതശിശുവിനെ(Newborn Baby) രക്ഷിച്ച് മുംബൈ പൊലീസ്(Mumbai Police). പന്ത്‌നഗര്‍ എന്ന സ്ഥലത്താണ് സംഭവം. പൂച്ചകള്‍ ബഹളം വെക്കുന്നത് കണ്ട് പ്രദേശവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍  കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു.

   മുംബൈ പൊലീസിന്റെ നിര്‍ഭയ സ്‌ക്വാഡ് സ്ഥലത്തെത്തി. തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞ്. ഉടനെ തന്നെ കുഞ്ഞിനെ രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

   എന്നാല്‍ കുഞ്ഞിനെ ഓവുചാലില്‍ ഉപേക്ഷിച്ചവരെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
   Published by:Karthika M
   First published:
   )}