CAAക്കെതിരെ പ്രമേയം പാസാക്കണം; തമിഴ്നാട് സെക്രട്ടറിയേറ്റിലേക്ക് ആയിരങ്ങൾ‌ പങ്കെടുത്ത പ്രതിഷേധ മാർച്ച്

മദ്രാസ് ഹൈക്കോടതിയുടെ നിരോധനം ലംഘിച്ചാണ് മാർച്ച് നടന്നത്.

News18 Malayalam | news18-malayalam
Updated: February 19, 2020, 4:27 PM IST
CAAക്കെതിരെ പ്രമേയം പാസാക്കണം; തമിഴ്നാട് സെക്രട്ടറിയേറ്റിലേക്ക് ആയിരങ്ങൾ‌ പങ്കെടുത്ത പ്രതിഷേധ മാർച്ച്
News18 Malayalam
  • Share this:
ചെന്നൈ: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സെക്രട്ടേറിയറ്റിലേക്ക് ആയിരങ്ങള്‍ അണിനിരന്ന പ്രതിഷേധ മാര്‍ച്ച്. കലൈവനാർ അരങ്കം മുതൽ ചെപ്പോക്ക് വരെയായിരുന്നു മാർച്ച്. എഐഎഡിഎംകെ സർക്കാർ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കണമെന്നും സംസ്ഥാനത്ത് ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കില്ലെന്ന് ഉറപ്പുനൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. 'ഞങ്ങൾ പ്രതിഷേധം തുടരുക തന്നെ ചെയ്യും. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ അംഗങ്ങളല്ല ഞങ്ങൾ. ഞങ്ങളുടെ പോരാട്ടം സിഎഎക്കും എൻആർസിക്കും എതിരെയാണ്. ഞങ്ങളുടെ വികാരം എഐഎ‍ഡിഎംകെ സർക്കാർ മനസിലാക്കുമെന്നാണ് പ്രതീക്ഷ'- പ്രതിഷേധക്കാരിൽ ഒരാൾ പറഞ്ഞു.

Also Read- പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം ‘അമ്മ’ എന്ന് പറയുന്ന പരിപാടി നിർത്താറായി

ഡിഎംകെയും സിപിഐയും പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു. എടപ്പാടി പളനി സ്വാമി സർക്കാരിനെതിരായ സമരങ്ങൾ ശക്തമാക്കുമെന്നും ഇരു പാർട്ടികളും അറിയിച്ചു. തമിഴ്നാട് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുന്നതിന് അനുമതി നിഷേധിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. റാലി തടയണമെന്ന് പൊലീസിന് നിർദേശം നൽകി കൊണ്ട് എം സത്യനാരാണസ ആർ ഹേമലത എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. പൊതുഹർജിയിന്മേലാണ് നടപടി. മാർച്ചിനെ തുടർ‌ന്ന് മൗണ്ട് റോഡിൽ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി.

നിലവിലെ സംസ്ഥാന നിയമസഭാ സമ്മേളനത്തിൽ പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ എഐഎഡിഎംകെയും ഡിഎംകെയും തമ്മിൽ ചൂടേറിയ രാഷ്ട്രീയ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിഎംകെ രണ്ടുകോടി ഒപ്പുകൾ ശേഖരിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയച്ചു.

പ്രതിഷേധത്തിന് പുറത്ത് നിന്നുള്ള സഹായമുണ്ടെന്ന് ഫെബ്രുവരി 14 ന് തമിഴ്‌നാട് മുഖ്യമന്ത്രി നിയമസഭയിൽ ആവർത്തിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തി ചാർജിൽ ഏർപ്പെടുകയും പ്രതിഷേധക്കാർ പൊതുസ്വത്ത് നശിപ്പിക്കുകയും പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയും ചെയ്തതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഇത് സംഭവിച്ചത്.
അതേസമയം, തുടർച്ചയായ ആറാം ദിവസവും വടക്കൻ ചെന്നൈയിലെ പഴയ വാഷർമാൻപേട്ടിൽ നൂറുകണക്കിനുപേർ പങ്കെടുക്കുന്ന പ്രതിഷേധം തുടരുന്നു. 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 19, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍