പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിനായി ഹൂസ്റ്റണിലെ വേദിയൊരുങ്ങി; പങ്കെടുക്കുന്നത് ആയിരക്കണക്കിന് ഇന്ത്യൻ-അമേരിക്കക്കാർ

2014ൽ ന്യൂയോർക്കിൽ സംഘടിപ്പിച്ച സമാനമായ ഒരു പരിപാടിയിൽ 19,000 അമേരിക്കൻ ഇന്ത്യക്കാർ പങ്കെടുത്തിരുന്നു.

news18
Updated: September 22, 2019, 6:54 PM IST
പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിനായി ഹൂസ്റ്റണിലെ വേദിയൊരുങ്ങി; പങ്കെടുക്കുന്നത് ആയിരക്കണക്കിന് ഇന്ത്യൻ-അമേരിക്കക്കാർ
2014ൽ ന്യൂയോർക്കിൽ സംഘടിപ്പിച്ച സമാനമായ ഒരു പരിപാടിയിൽ 19,000 അമേരിക്കൻ ഇന്ത്യക്കാർ പങ്കെടുത്തിരുന്നു.
  • News18
  • Last Updated: September 22, 2019, 6:54 PM IST
  • Share this:
ഹൂസ്റ്റൺ: യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലിയിൽ അരലക്ഷത്തോളം ഇന്ത്യൻ-അമേരിക്കക്കാർ പങ്കെടുക്കും. ഹൂസ്റ്റണിലെ എൻ‌ആർ‌ജി സ്റ്റേഡിയത്തിലേക്കാണ് റാലി എത്തുക.

സജീവമായ രാഷ്ട്രീയ പിന്തുണ നൽകുന്ന ഇന്ത്യൻ-അമേരിക്കക്കാരുമായുള്ള ബന്ധം ഊർജ്ജസ്വലമാക്കാൻ ഹൗഡി മോദി പരിപാടി മോദിക്ക് അവസരം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, ട്രംപ് അഭിമുഖീകരിക്കുന്നത് വിദേശത്ത് ജനിച്ച ഒരുപറ്റം ആളുകളെ ആയിരിക്കും. എന്നാൽ, അതൊരിക്കലും അദ്ദേഹത്തിന്‍റെ സാധാരണ കുടിയേറ്റ വിരുദ്ധ സന്ദേശങ്ങൾക്ക് സ്വീകാര്യത തെളിയിക്കുന്നതാകില്ല.

റിപ്പബ്ലിക്കൻ ആധിപത്യമുള്ള ടെക്സാസിലെ അപൂർവ ഡെമോക്രാറ്റിക് ശക്തികേന്ദ്രമാണ് ഹൂസ്റ്റൺ. വോട്ടെടുപ്പുകൾ ഇന്ത്യൻ-അമേരിക്കൻ വോട്ടർമാരുടെ കടുത്ത പിന്തുണയാണ് കാണിക്കുന്നത്. അതിൽ 75% പേരും 2016ൽ ഡെമോക്രാറ്റിക് എതിരാളിയായ ഹിലാരി ക്ലിന്‍റന് വോട്ട് ചെയ്തവരാണ്.

ഇമ്രാൻഖാൻ അമേരിക്കയിൽ; പറന്നെത്തിയത് സൗദി കിരീടാവകാശിയുടെ പ്രത്യേക വിമാനത്തിൽ

 എന്നാൽ "ഹൗഡി, മോദി!" പരിപാടിയുടെ സംഘാടകർ 400 നർത്തകരെ ഉൾപ്പെടുത്തി 90 മിനിറ്റ് സാംസ്കാരിക പരിപാടി രാവിലെ ആരംഭിച്ചു. അതുകൊണ്ട് തന്നെ ട്രംപിന് സ്വീകാര്യമായ പ്രേക്ഷകരെ പ്രതീക്ഷിക്കാമെന്ന് പറയുന്നു.


ട്രംപിനെ ഇന്ത്യൻ സമൂഹം പൂർണ്ണമായും സ്വാഗതം ചെയ്യുന്നെന്ന് പരിപാടി സംഘടിപ്പിച്ച ടെക്സസ് ഇന്ത്യ ഫോറത്തിന്‍റെ വക്താവ് പ്രീതി ദാവ്ര പറഞ്ഞു. അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പിന്തുണയുടെയും അംഗീകാരത്തിന്‍റെയും സൂചനയാണ് അദ്ദേഹത്തിന്‍റെ സാന്നിധ്യം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് കൂടി വേണ്ടിയാണ് ഇത്.

ഇതാദ്യമായല്ല അമേരിക്കൻ ഇന്ത്യക്കാരെ മോദി അഭിസംബോധന ചെയ്യുന്നത്. 2014ൽ ന്യൂയോർക്കിൽ സംഘടിപ്പിച്ച സമാനമായ ഒരു പരിപാടിയിൽ 19,000 അമേരിക്കൻ ഇന്ത്യക്കാർ പങ്കെടുത്തിരുന്നു.

First published: September 22, 2019, 6:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading