• HOME
  • »
  • NEWS
  • »
  • india
  • »
  • പൗരത്വ ബിൽ: പ്രതിഷേധം ആളിക്കത്തി വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ; അസമിൽ നിരോധനാജ്ഞ

പൗരത്വ ബിൽ: പ്രതിഷേധം ആളിക്കത്തി വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ; അസമിൽ നിരോധനാജ്ഞ

അസമിൽ പലയിടത്തും പ്രതിഷേധം കലാപത്തിനും സംഘർഷത്തിനും വഴിമാറി.

അസമിലെ പ്രതിഷേധം

അസമിലെ പ്രതിഷേധം

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: പൗരത്വ നിയമഭേദഗതി ബില്ലിന് എതിരെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ആളിക്കത്തുകയാണ്. പ്രതിഷേധങ്ങളെ നേരിടാൻ അസമിലും ത്രിപുരയിലും സൈന്യം രംഗത്തിറങ്ങി. കലാപസമാന സാഹചര്യമുള്ള അസമിൽ പ്രതിഷേധക്കാർ വാഹനങ്ങൾ കത്തിച്ചു.
    ദിവസങ്ങളായി തുടരുന്ന പ്രതിഷേധത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.

    അസമിൽ പലയിടത്തും പ്രതിഷേധം കലാപത്തിനും സംഘർഷത്തിനും വഴിമാറി. പ്രതിഷേധം നേരിടാൻ അസമിലും ത്രിപുരയിലും 7000 സൈനികരെ വിന്യസിച്ചു. അസമിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഗുവാഹത്തിയിൽ അനിശ്ചിതകാലത്തേക്ക് കർഫ്യു ഏർപ്പെടുത്തി. അസമിൽ ട്രെയിനുകൾ പ്രതിഷേധക്കാർ തടഞ്ഞു. നിരവധി ട്രെയിനുകൾ റദ്ദാക്കി. ദിസ്പൂരിൽ വാഹനങ്ങൾ പ്രതിഷേധക്കാർ കത്തിച്ചു.

    105നെതിരെ 125 വോട്ട്; പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിലും പാസായി


    അസമിലെ പത്ത് ജില്ലകളിൽ മൊബൈൽ, ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. അസമിൽ ഉൾഫ ബന്ദിനാഹ്വാനം ചെയ്തിട്ടുണ്ട്. ത്രിപുരയിൽ മൊബൈൽ, ഇന്‍റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചിട്ടില്ല. തലസ്ഥാനമായ അഗർത്തലയിലും അക്രമസംഭവങ്ങൾ അരങ്ങേറി.

    105ന് എതിരെ 125അംഗങ്ങളുടെ പിന്തുണയോടെയാണ് പൗരത്വ നിയമ ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയത്. രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ ബിൽ നിയമമാകും. ഇന്ത്യയുടെ ചരിത്രത്തിലെ നാഴികക്കല്ല് എന്നാണ് ബില്ലിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. ബില്ലിന് എതിരെ കോടതിയെ സമീപിക്കാനാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ തീരുമാനം.
    Published by:Joys Joy
    First published: