HOME » NEWS » India »

'പിഎം ശിശു വികാസ് യോജന'; കുട്ടികൾക്കായി വ്യാജ പദ്ധതികളുമായി വെബ്സൈറ്റുകൾ, മൂന്നുപേർ അറസ്റ്റിൽ

കേരളം, തമിഴ്‌നാട്, ഹരിയാന, ഗുജറാത്ത്, പഞ്ചാബ്, ജമ്മു കശ്മീർ, മധ്യപ്രദേശ്, കർണാടക, ഗോവ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാൻ, അസം, അരുണാചൽ പ്രദേശ്, മിസോറാം, സിക്കിം, മേഘാലയ, ത്രിപുര, നാഗാലാൻഡ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇവരുടെ നെറ്റ് വർക്ക് വ്യാപകമാണ്. കേസിലെ മറ്റ് പ്രതികൾക്കായുള്ള അന്വേഷണങ്ങൾ നടക്കുകയാണ്.

News18 Malayalam | news18
Updated: August 19, 2020, 3:45 PM IST
'പിഎം ശിശു വികാസ് യോജന'; കുട്ടികൾക്കായി വ്യാജ പദ്ധതികളുമായി വെബ്സൈറ്റുകൾ, മൂന്നുപേർ അറസ്റ്റിൽ
News 18
  • News18
  • Last Updated: August 19, 2020, 3:45 PM IST
  • Share this:
ന്യൂഡൽഹി: വിവിധ വെബ് സൈറ്റുകളിലൂടെ വ്യാജ സ്കീം പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. ചൊവ്വാഴ്ച ഡൽഹിയിലാണ് സംഭവം. പ്രധാൻ മന്ത്രി ശിശു വികാസ് യോജന എന്ന പേരിലാണ് വെബ്സൈറ്റുകളിൽ വ്യജസ്കീമിന്റെ നടപടികൾ നടന്നു കൊണ്ടിരുന്നത്.

ദേശീയ ആരോഗ്യ അതോറിറ്റി ഡയറക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്‌പെഷ്യൽ സെല്ലിലെ സൈബർ ക്രൈം യൂണിറ്റിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ww.pmsvy-cloud.in എന്ന വ്യാജ വെബ്‌സൈറ്റ് പ്രധാൻ മന്ത്രി ശിശു വികാസ് യോജന എന്ന പേരിൽ വ്യാജസ്കീം ആരംഭിച്ച് ആളുകളിൽ നിന്ന് പണം വാങ്ങി വഞ്ചിച്ചെന്നാണ് ആരോപണം. രജിസ്ട്രേഷന്റെ പേരിലും കുട്ടികളുടെ ഇൻഷുറൻസിന്റെ പേരിലുമാണ് പണം പിരിച്ചത്.

പതിനയ്യായിരത്തിലധികം ആളുകളാണ് ഇതിൽ രജിസ്റ്റർ ചെയ്ത് കബളിപ്പിക്കപ്പെട്ടത്. പഞ്ചായത്ത് തലം വരെ ഇതിന് ഏജന്റുമാരുണ്ടെന്നും അത്രയും വലിയ നെറ്റ് വർക്കാണ് ഇതെന്നും പൊലീസ് പറഞ്ഞു. അന്വേഷണത്തിനിടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ബിഹാറിലെ പാട്നയിൽ നിന്നുള്ള നീരജ് പാണ്ഡെ (28), ഉത്തർ പ്രദേശിലെ അയോധ്യയിൽ നിന്നുള്ള ആദർശ് യാദവ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു.

ആളുകൾ രജിസ്റ്റർ ചെയ്ത ഡാറ്റാബേസ് വച്ച് ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ആശുപത്രികളിൽ നിന്നും ഇവർ കമ്മീഷൻ വാങ്ങുകയും ചെയ്തു. ഇതിനകം രജിസ്റ്റർ ചെയ്ത അംഗങ്ങൾക്ക് മറ്റ് വ്യാജപദ്ധതികൾ പരിചയപ്പെടുത്തി അവരെ വീണ്ടും ചതിയിൽപ്പെടുത്താൻ ആയിരുന്നു ഇവരുടെ ആലോചന.

You may also like:രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഓടിയെത്തുന്ന അഷ്‌റഫ്; റോഡില്‍ കുഴിഞ്ഞുവീണപ്പോള്‍ സഹായിക്കാനാരുമില്ലാതെ മരണം [NEWS]ആരും കട്ടോണ്ടുപോയതല്ല; നാരായണിയമ്മയുടെ ജിമിക്കി കമ്മൽ തിരികെ കിട്ടി; 20 വർഷത്തിന് ശേഷം [NEWS] കരിപ്പൂർ വഴി സ്വർണവും കുങ്കുമപ്പൂവും സിഗരറ്റും കടത്താൻ ശ്രമം [NEWS]

പ്രധാൻ മന്ത്രി ശിശു വികാസ് യോജന എന്ന പേരിൽ വ്യാജ വെബ്സൈറ്റ് നടത്തിയിരുന്ന പാട്നയിൽ നിന്നുള്ള സുവേന്ദർ യാദവിന്റെ പങ്കാളിയായിരുന്നു നീരജ് പാണ്ഡെ. ചോദ്യം ചെയ്യലിലാണ് നീരജ് ഇക്കാര്യം വ്യക്തമാക്കിയത്. സുവേന്ദറിൽ നിന്ന് വേർപിരിഞ്ഞ് നീരജ് അതേപേരിൽ വ്യാജ വെബ്സൈറ്റ് ആരംഭിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ലഭിച്ച വിവരത്തെ തുടർന്ന് പൊലീസിന്റെ ഒരു സംഘം പാട്നയിൽ എത്തുകയും സുവേന്ദർ യാദവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

അറസ്റ്റിലായവരിൽ നിന്ന് ഏഴ് സെൽഫോണുകൾ, മൂന്ന് ലാപ്ടോപ്പുകൾ, രണ്ട് കമ്പ്യൂട്ടറുകൾ, കുറച്ച് നോട്ട് പാഡുകൾ, ഒന്നിലധികം തിരിച്ചറിയൽ കാർഡുകൾ എന്നിവ കണ്ടെടുത്തു. പ്രധാൻ മന്ത്രി ശിശു വികാസ് യോജന എന്ന പേരിൽ വെബ്സൈറ്റിൽ വ്യാജപദ്ധതി അവതരിപ്പിക്കുകയും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭാവിക്കുമായെന്ന പേരിൽ ആരോഗ്യ ഇൻഷുറൻസ് വാഗ്ദാനം ചെയ്യുകയുമായിരുന്നു.

പദ്ധതിയിൽ പരമാവധി കുട്ടികളെ ചേർക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലുടനീളം സംസ്ഥാനതലങ്ങളിൽ ഇവർ മേധാവികളെ നിയമിച്ചു. അവർ ജില്ലാ മേധാവികളെയും ഓരോ മേഖലയിൽ ആളുകളെയും നിയമിച്ചു. ജില്ലാ മേധാവികൾ നിയോഗിച്ച ഏജന്റുമാർ പഞ്ചായത്ത് തലത്തിൽ പ്രവർത്തിക്കുകയും ഗ്രാമീണ മേഖലകളിൽ മീറ്റിംഗുകൾ സംഘടിപ്പിക്കുകയും ചെയ്തു. തങ്ങളുടെ വ്യാജ പദ്ധതികൾ കൊണ്ട് ഉണ്ടാകുന്ന ഗുണങ്ങളെക്കുറിച്ച് സാധാരണ ആളുകളെ പറഞ്ഞുവിശ്വസിപ്പിച്ചു. ഒരു കുട്ടിക്കായി രക്ഷിതാവിൽ നിന്ന് 250 രൂപയായിരുന്നു ഈടാക്കിയിരുന്നത്. ഒരു കുട്ടിക്ക് 50 രൂപ കമ്മീഷൻ എന്ന നിരക്കിൽ ആയിരുന്നു ഏജന്റിന് ലഭിച്ചിരുന്നത്. ജില്ലാ മേധാവിയും സംസ്ഥാന മേധാവിയും കമ്മീഷൻ എടുത്തതിനു ശേഷമുള്ള തുക പ്രധാനപ്രതി ആയിരുന്നു സൂക്ഷിച്ചിരുന്നത്.

കേരളം, തമിഴ്‌നാട്, ഹരിയാന, ഗുജറാത്ത്, പഞ്ചാബ്, ജമ്മു കശ്മീർ, മധ്യപ്രദേശ്, കർണാടക, ഗോവ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാൻ, അസം, അരുണാചൽ പ്രദേശ്, മിസോറാം, സിക്കിം, മേഘാലയ, ത്രിപുര, നാഗാലാൻഡ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇവരുടെ നെറ്റ് വർക്ക് വ്യാപകമാണ്. കേസിലെ മറ്റ് പ്രതികൾക്കായുള്ള അന്വേഷണങ്ങൾ നടക്കുകയാണ്.
Published by: Joys Joy
First published: August 19, 2020, 3:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories