• HOME
  • »
  • NEWS
  • »
  • india
  • »
  • THREE ARRESTED IN MURDER OF SURESH RAINA RELATIVES

Suresh Raina| സുരേഷ് റെയ്നയുടെ ബന്ധുക്കളുടെ കൊലപാതകം; മൂന്നു പേർ അറസ്റ്റിൽ

ചൊവ്വാഴ്ച പഠാന്‍കോട്ട് റെയില്‍വെ സ്‌റ്റേഷന് സമീപത്തുള്ള ചേരിപ്രദേശത്തു നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പഞ്ചാബ് പൊലീസ് മേധാവി ദിനകർ ഗുപ്ത പറഞ്ഞു.

Suresh Raina

Suresh Raina

  • Share this:
    ഛണ്ഡീഗഢ്: ക്രിക്കറ്റ് താരം സുരേഷ് റെയ്യുടെ ബന്ധുക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്തർ സംസ്ഥാന കവർച്ചാ സംഘത്തിലെ മൂന്നുപേർ അറസ്റ്റിലായതായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. ബുധനാഴ്ചയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 19നാണ് പഞ്ചാബിലെ പഠാന്‍കോട്ടില്‍ വെച്ച് കവര്‍ച്ചയ്ക്കിടെ റെയ്നയുടെ ബന്ധുക്കൾ കൊല്ലപ്പെട്ടത്.

    റെയ്നയുടെ അമ്മാവൻ അശോക് കുമാർ. അമ്മാവന്റെ മകൻ കൗശൽ കുമാർ എന്നിവരാണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കൗശൽ കുമാർ ഓഗസ്റ്റ് 31നാണ് മരിച്ചത്. റെയ്നയുടെ അമ്മായി ആശാ റാണി, മറ്റ് രണ്ട് ബന്ധുക്കൾ എന്നിവർ പരിക്കേറ്റ് ആസുപത്രിയിൽ ചികിത്സയിസയിലാണ്. കേസിലെ 11 മറ്റ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    അറസ്റ്റോടെ ആക്രമണവും കൊലപാതകവുമായി ബന്ധപ്പെട്ട കേസ് പരിഹരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ ശക്തമായതോടെ സിംഗ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ ഉത്തരവിടുകയായിരുന്നു.

    ചൊവ്വാഴ്ച പഠാന്‍കോട്ട് റെയില്‍വെ സ്‌റ്റേഷന് സമീപത്തുള്ള ചേരിപ്രദേശത്തു നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പഞ്ചാബ് പൊലീസ് മേധാവി ദിനകർ ഗുപ്ത പറഞ്ഞു. ഇവരെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് 100ലധികം പേരെ ചോദ്യം ചെയ്തതായും അദ്ദേഹം പറഞ്ഞു.

    സാവൻ, മുഹബത്ത്, ഷാരൂഖ് ഖാൻ എന്നിവരാമണ് അറസ്റ്റിലായത്.
    പ്രതികളുടെ പക്കല്‍ നിന്ന് ആയുധമായി ഉപയോഗിക്കുന്ന രണ്ട് തടി കഷ്ണങ്ങള്‍, രണ്ട് സ്വര്‍ണ മോതിരം, 1530 രൂപ എന്നിവ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.

    പഞ്ചാബ്, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവടങ്ങളില്‍ സമാനമായ കുറ്റകൃത്യങ്ങള്‍ നേരത്തെയും നടത്തിയിട്ടുണ്ടെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ഓഗസ്റ്റ് 12 ന് രാജസ്ഥാനിലെ ചിരാവയിൽ നിന്ന് ഒരു ഓട്ടോറിക്ഷയിൽ ആരംഭിച്ച അന്വേഷണ ഉദ്യോഗസ്ഥരോട് ഉത്തൻപ്രദേശിൽ നിന്നുള്ള സവാൻ പറഞ്ഞിട്ടുണ്ട്. ഓഗസ്റ്റ് 14 ന് ജാഗ്രാവിൽ കവർച്ചയും നടത്തി.


    സംഘത്തില്‍ അഞ്ചുപേരാണ് അശോക് കുമാറിന്റെ വീട്ടില്‍ കയറിയത്. ഏണി ഉപയോഗിച്ചാണ് മതില്‍ കടന്നത്.തറയില്‍ പായവിരിച്ച് കിടന്നുറങ്ങുകയായിരുന്നു അശോക് കുമാറും. മകനും ഭാര്യയും. ഇവരെ തലക്കടിക്കുകയും അക്രമിക്കുയും ചെയ്ത ശേഷം സ്വര്‍ണാഭരണങ്ങളുമായി സംഘം രക്ഷപെടുകയായിരുന്നു- ഗുപ്ത പറഞ്ഞു.
    Published by:Gowthamy GG
    First published:
    )}