COVID 19 | മതപണ്ഡിതന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തത് 10,000ത്തിലേറെ പേർ; കോവിഡ് ഭീതിയിൽ അസമിലെ മൂന്ന് ഗ്രാമങ്ങൾ

അസമിൽ ആകെ കൊറോണ പോസിറ്റീവ് കേസുകളുടെ എണ്ണം 11,000 ആണ്. ശനിയാഴ്ച മാത്രം 1,202 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

News18 Malayalam | news18
Updated: July 5, 2020, 6:57 PM IST
COVID 19 |  മതപണ്ഡിതന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തത് 10,000ത്തിലേറെ പേർ; കോവിഡ് ഭീതിയിൽ അസമിലെ മൂന്ന് ഗ്രാമങ്ങൾ
അമിനുൽ ഇസ്ലാമിന്റെ ഫേസ്ബുക്ക് പേജിൽ നിന്ന്
  • News18
  • Last Updated: July 5, 2020, 6:57 PM IST
  • Share this:
അസം: കൊറോണവൈറസ് വ്യാപനം ഭയന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകൾ അസം സർക്കാർ ലോക്ക് ചെയ്തു. ശനിയാഴ്ച നാഗോൺ ജില്ലയിൽ മതപണ്ഡിതന്റെ ശവസംസ്കാര ചടങ്ങിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. ഇതിനെ തുടർന്നാണ് മൂന്ന് ഗ്രാമങ്ങളും അടച്ചുപൂട്ടാൻ അധികൃതർ നിർദ്ദേശം നൽകിയത്.

ഓൾ ഇന്ത്യ ജാമിയത്ത് ഉലമ വൈസ് പ്രസിഡന്റും വടക്കുകിഴക്കൻ മേഖലയിലെ ആമിർ - ഇ ഷരിത്തുമായ 87 വയസുള്ള ഖൈറുൽ ഇസ്ലാമിന്റെ ശവസംസ്കാര ചടങ്ങിലാണ് ഇത്രയധികം ആളുകൾ പങ്കെടുത്തത്. ജൂലൈ രണ്ടിന് ഉച്ചയ്ക്കു ശേഷമായിരുന്നു നാഗോണിലെ ജന്മനാട്ടിൽ സംസ്കാരചടങ്ങുകൾ നടന്നത്.

ആദ്യം ജൂലൈ മൂന്നിന് ശവസംസ്കാര ചടങ്ങുകൾ നടത്താൻ ആയിരുന്നു കുടുംബാംഗങ്ങൾ തീരുമാനിച്ചിരുന്നത്. എന്നാൽ, പിന്നീട് സംസ്കാര ചടങ്ങുകൾ ജൂലൈ രണ്ടിന് നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

You may also like:തിരുവനന്തപുരത്ത് വന്‍ സ്വര്‍ണവേട്ട; കണ്ടെത്തിയത് യു.എ.ഇ.കോണ്‍സുലേറ്റ് വിലാസത്തിലെ പാഴ്‍സലിൽ‍ [NEWS]ആത്മനിർഭർ ഭാരത് വനിതാ കേന്ദ്രീകൃതമായിരിക്കും: സുനിത ദുഗൽ എംപി [NEWS] നാല് ദിവസത്തിനിടെ സംസ്ഥാനത്ത് 804 രോഗബാധിതർ; ഉറവിടം അറിയാത്ത രോഗികളും കൂടുന്നു‍ [NEWS]

ഇസ്ലാമിന്റെ മകനും ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് എംഎൽഎയുമായ അമിനുൽ ഇസ്ലാം സംസ്കാര ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ് ലോഡ് ചെയ്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പരിപാടിയെക്കുറിച്ച് മനസിലാക്കിയതിനു ശേഷം ഏകദേശം 10,000 പേരെങ്കിലും ചടങ്ങിൽ പങ്കെടുത്തതായി ജില്ലാഭരണകൂടം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാരകമായ വൈറസ് പടരാതിരിക്കാനായി സംഭവം നടന്നതിന്റെ സമീപത്തുള്ള മൂന്ന് ഗ്രാമങ്ങളാണ് അടച്ചത്.

അതേസമയം, കൂടിച്ചേരലിൽ ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പാലിക്കേണ്ട സാമൂഹ്യ അകലം, മാസ്ക് ധരിക്കുക, കൂട്ടം കൂടാതിരിക്കുക എന്നീ നിർദ്ദേശങ്ങളൊന്നും ഇവർ പാലിച്ചില്ല. അതിനാൽ തന്നെ കേസ് ഏതെങ്കിലും വ്യക്തിക്ക് എതിരെയല്ലെന്നും ലംഘിച്ചവർക്ക് എതിരെയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

തന്റെ പിതാവ് വളരെ പ്രശസ്തനായ വ്യക്തിയാണെന്നും അദ്ദേഹത്തിന് നിരവധി അനുയായികൾ ഉണ്ടെന്നും എം എൽ എ ഇസ്ലാം പറഞ്ഞു. ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാൻ മരണവും ശവസംസ്കാരവും സംബന്ധിച്ച വിവരങ്ങളെ അധികൃതരെ അറിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അസമിൽ ആകെ കൊറോണ പോസിറ്റീവ് കേസുകളുടെ എണ്ണം 11,000 ആണ്. ശനിയാഴ്ച മാത്രം 1,202 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.
First published: July 5, 2020, 6:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading