നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Death | ക്ലിനിക്കില്‍ നിന്ന് കുറിച്ചുനല്‍കിയ കഫ് സിറപ്പ് കഴിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു

  Death | ക്ലിനിക്കില്‍ നിന്ന് കുറിച്ചുനല്‍കിയ കഫ് സിറപ്പ് കഴിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു

  കഫ് സിറപ്പ് കുടിച്ച് അവശനിലയിലായ 16 കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

  Image ANI

  Image ANI

  • Share this:
   ന്യൂഡല്‍ഹി: ഡല്‍ഹി(Delhi) മൊഹല്ല ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കിയ ചുമയ്ക്കുള്ള സിറപ്പ്(Cough Syrup) കഴിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു(Death). കഫ് സിറപ്പ് കുടിച്ച് അവശനിലയിലായ 16 കുട്ടികളെയാണ് കലാവതി സരണ്‍ ചില്‍ഡ്രണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ മൂന്ന് പേര്‍ മരിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള ആശുപത്രിയാണ് മൊഹല്ല ക്ലിനിക്ക്.

   സംഭവത്തില്‍ മൂന്നു ഡോക്ടര്‍മാരുടെ സേവനം റദ്ദാക്കാനും അന്വേഷണം നടത്താനും ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ ഡല്‍ഹി മെഡിക്കല്‍ കൗണ്‍സിലിനോടു നിര്‍ദേശിച്ചതായും ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ അറിയിച്ചു.

   ജൂണ്‍ 29നും നവംബര്‍ 21 നുമിടയിലാണ് ഒരുവയസിനും ആറ് വയസിനും ഇടയിലുള്ള 16 കുട്ടികളാണ് ചികിത്സ തേടിയത്. 'മിക്ക കുട്ടികള്‍ക്കും ശ്വാസം തടസ്സമാണ് നേരിട്ടത്. മരിച്ച മൂന്ന് കുട്ടികളും മോശം അവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്' കലാവതി സരണ്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ പറഞ്ഞു.

   ചുമ ശമനത്തിനായി വ്യാപകമായി ഉപയോഗിച്ചുവരുന്ന ഒരു മരുന്നാണ് ഡെക്‌സ്‌ട്രോമെത്തോര്‍ഫാന്‍. അതേ സമയം തന്നെ അനാവശ്യ ഉപയോഗത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യകയുള്ളതാണ് ഈ മരുന്ന്.

   Also Read-Anti Conversion Bill | നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധനനിയമം; ബില്‍ ഇന്ന് കര്‍ണാടക നിയമസഭയില്‍; പ്രതിഷേധവുമായി പ്രതിപക്ഷം

   മരുന്നിന്റെ ഉയര്‍ന്ന അളവിലുള്ള ഉപഭോഗം കുട്ടികളില്‍ ഉറക്കമില്ലായ്മയ്ക്കിടയാക്കും. തലകറക്കം, ഓക്കാനം, അസ്വസ്ഥത, ശ്വസന പ്രശ്നങ്ങള്‍ വയറിളക്കം മുതലായവയ്ക്ക് കാരണമാകും.

   Also Read-Covid Vaccination Certificate | വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കാനാവില്ല; ഹര്‍ജിക്കാരന് പിഴയിട്ട് കോടതി

   ഈ മരുന്നിവ് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും ഇത്തരം സംഭവം ആദ്യമായിട്ടാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും മരുന്ന് ഓവര്‍ ഡോസായി നല്‍കിയതാകാം അപകട കാരണമെന്നും പട്ന എയിംസ് പീഡിയാട്രിക്സ് പ്രൊഫസര്‍ ഡോ. ചന്ദ്രമോഹന്‍ കുമാര്‍ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു.
   Published by:Jayesh Krishnan
   First published:
   )}