• HOME
  • »
  • NEWS
  • »
  • india
  • »
  • ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ മലയാളിയുള്‍പ്പെടെ മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ മലയാളിയുള്‍പ്പെടെ മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു

ഇടുക്കി മുക്കുടില്‍ സ്വദേശി ഒ പി സാജു (47) ആണ് മരിച്ചത്

naxal attack

naxal attack

  • News18
  • Last Updated :
  • Share this:
    ബിജാപൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ മലയാളിയുള്‍പ്പെടെ മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യൂ. ഇടുക്കി മുക്കുടില്‍ സ്വദേശി ഒ പി സാജു (47) ആണ് മരിച്ചത്. ഛത്തീസ്ഗഡിലെ ബിജാപൂരിലാണ് ഏറ്റുമുട്ടലുണ്ടായത്.

    പട്രോളിങ്ങിനിടെ ചത്തിസ്ഗഢ് പൊലീസിനും സിആര്‍പിഎഫ് ജവാന്‍മാര്‍ക്കും നേരെ മാവോയിസ്റ്റുകള്‍ ഒളിച്ചിരുന്നു ആക്രമണം നടത്തുകയായിരുന്നു. തുടര്‍ന്നു നടന്ന ഏറ്റുമുട്ടലില്‍ സംഭവ സ്ഥലത്തുവെച്ച് രണ്ട് ജവാന്‍മാരും പെണ്‍കുട്ടിയും കൊല്ലപ്പെട്ടു.

    Also Read: തദ്ദേശ ഉപതെരഞ്ഞെടുപ്പ്; 13 ജില്ലകളില്‍ സംഭവിച്ചതെന്ത്?

    അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പി മഹാദേവ (50), മദന്‍ പി ലാല്‍ (52) എന്നിവരാണ് കൊല്ലപ്പെട്ടത്. മഹാദേവ കര്‍ണാകട സ്വദേശിയും മദന്‍ ലാല്‍ യുപി സ്വദേശിയുമാണ്. വെടിവെയ്പ്പില്‍ രണ്ടു പെണ്‍കുട്ടികള്‍ക്കും പരുക്കേറ്റിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ചരക്ക് വാഹനത്തില്‍ പോകുമ്പോഴാണ് വെടിയേറ്റത്. കേഷ്‌കുതുല്‍, ബിജപുര്‍ എന്നിവിടങ്ങളില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

    First published: