ജീവന് ഭീഷണിയുണ്ടെന്ന് ട്വീറ്റ് ചെയ്ത് പൊലീസിന്‍റെ സഹായം തേടി; അഭിഭാഷകന്‍ മൂന്നാം ദിനം വെടിയേറ്റു മരിച്ചു

ശ്രീനഗറിലെ ഹവൽ പ്രദേശത്ത് അജ്ഞാത തീവ്രവാദി സംഘമാണ് അഭിഭാഷകനെ വെടിവച്ചു കൊന്നത്

News18 Malayalam | news18-malayalam
Updated: September 24, 2020, 11:17 PM IST
ജീവന് ഭീഷണിയുണ്ടെന്ന് ട്വീറ്റ് ചെയ്ത് പൊലീസിന്‍റെ സഹായം തേടി; അഭിഭാഷകന്‍ മൂന്നാം ദിനം വെടിയേറ്റു മരിച്ചു
ബാബര്‍ ഖദ്‌രി
  • Share this:
ശ്രീനഗറില്‍ അഭിഭാഷകന്‍ വീടിന് മുന്നില്‍വെച്ച്‌ വെടിയേറ്റ് മരിച്ചു. ടെലിവിഷൻ, പത്ര മാധ്യമങ്ങളിൽ സജീവമായിരുന്ന ബാബര്‍ ഖദ്‌രി (40) എന്ന അഭിഭാഷകനാണ് മരിച്ചത്. ശ്രീനഗറിലെ ഹവൽ പ്രദേശത്ത് അജ്ഞാത തീവ്രവാദി സംഘമാണ് അഭിഭാഷകനെ വെടിവച്ചു കൊന്നത്.

തനിക്കെതിരെ തെറ്റായ രീതിയില്‍ ക്യാമ്പയിന്‍ നടക്കുന്നുവെന്നും ഇത് തന്റെ ജീവന് ഭീഷണിയാണെന്നും സൂചിപ്പിച്ച് ബാബർ പരാതി നൽകിയിരുന്നു. സ്ക്രീന്‍ഷോട്ട് സഹിതം ബാബർ ട്വീറ്റും ചെയ്തിരുന്നു. അതിന് ശേഷമുള്ള മൂന്നാം ദിവസമാണ് ബാബറിന്റെ കൊലപാതകം.

Also Read: Google pay for Bribe 'ഡിജിറ്റല്‍' കൈക്കൂലി; ഗൂഗിൾ പേയിലൂടെ കൈക്കൂലി വാങ്ങിയ പോലീസുകാരൻ കൊല്ലത്ത് അറസ്റ്റിൽ


കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തീവ്രവാദികൾ വെടിവച്ച് കൊലപ്പെടുത്തിയ രണ്ടാമത്തെ രാഷ്ട്രീയ, സാമൂഹിക പ്രവർത്തകനാണ് അഭിഭാഷകനായ ബാബർ. ബുഡ്ഗാം ജില്ലയിലെ ഖാഗ് പ്രദേശത്തെ ബ്ലോക്ക് ഡെവലപ്‌മെന്റ് കൗൺസിൽ അംഗം ഭൂപീന്ദർ സിങ്ങിനെ ബുധനാഴ്ച രാത്രി തീവ്രവാദികൾ വെടിവച്ചു കൊന്നിരുന്നു.
Published by: user_49
First published: September 24, 2020, 11:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading