ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ക്രെയിൻ തകർന്നുവീണ് മൂന്നു പേർ മരിച്ചു. കെ.മുത്തുകുമാർ (39), എസ്.ഭൂപാലൻ (40), ബി.ജോതിബാബു (17) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 8.15 നാണ് സംഭവം.
കൽവീതി ഗ്രാമത്തിൽ ദ്രൗപദി അമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്ര പ്രതിഷ്ഠയെ ക്രെയിനിനുമുകളിൽ കയറ്റി ഗ്രാമത്തിലൂടെ എഴുന്നള്ളിക്കുന്ന ചടങ്ങിനിടെയാണ് അപകടം. അപകടത്തില്‍ എട്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരെ ഉടൻ തന്നെ അരക്കോണം താലൂക്ക് ആശുപത്രിയിലും പൊന്നായിയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലും പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമെന്നാണ് വിവരം.
Also read-ജെല്ലിക്കെട്ട് കാണാനെത്തിയ 14കാരൻ കാളയുടെ കുത്തേറ്റ് മരിച്ചു
നൂറുകണക്കിന് ആളുകൾ ഒത്തുകൂടിയ പരിപാടിക്കിടെയാണ് ക്രെയിൻ മറിഞ്ഞുവീണത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.