• HOME
 • »
 • NEWS
 • »
 • india
 • »
 • Punjab | 18 മാസങ്ങൾക്കിടെ മൂന്ന് ഡിജിപിമാർ; പഞ്ചാബിൽ സംഭവിക്കുന്നതെന്ത്?

Punjab | 18 മാസങ്ങൾക്കിടെ മൂന്ന് ഡിജിപിമാർ; പഞ്ചാബിൽ സംഭവിക്കുന്നതെന്ത്?

തിരഞ്ഞെടുക്കപ്പെട്ട ഡിജിപിമാർ 2 വർഷത്തെ കാലാവധി തികക്കണം എന്നാണ് സുപ്രീം കോടതി വിധി. എന്നാൽ എന്തുകൊണ്ടാണ് പഞ്ചാബിൽ ഇത്തരം അസാധാരണമായ കാര്യങ്ങൾ സംഭവിക്കുന്നത്?

punjab_police

punjab_police

 • Share this:
  അങ്കുർ ശർമ (ANKUR SHARMA)

  18 മാസങ്ങൾക്കിടെ മൂന്ന് ഡിജിപിമാർ (DGP)- പോലീസ് സേനയിൽ അത്യപൂർവമായ കാര്യങ്ങൾക്കാണ് പഞ്ചാബ് (Punjab) സാക്ഷ്യം വഹിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഡിജിപിമാർ 2 വർഷത്തെ കാലാവധി തികക്കണം എന്നാണ് സുപ്രീം കോടതി (Supreme Court) വിധി. എന്നാൽ എന്തുകൊണ്ടാണ് പഞ്ചാബിൽ ഇത്തരം അസാധാരണമായ കാര്യങ്ങൾ സംഭവിക്കുന്നത്? കൂടുതലറിയാം.

  ജോലിയിൽ വീഴ്ച വരുത്തിയെന്നും സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്നുമൊക്കെ ചൂണ്ടിക്കാണിച്ചാണ് ഡിജിപിമാരെ മാറ്റിയത്. ചിലർ നീണ്ട അവധിയെടുക്കുന്നതായും കാണാം. ചരൺജിത് സിംഗ് ചന്നി (Charanjit Singh Channi) മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ദിനകർ ​ഗുപ്ത (Dinkar Gupta) സംസ്ഥാനത്തെ പോലീസ് മേധാവിയായി സേവനം അനുഷ്ഠിച്ചിരുന്നത്. അദ്ദേഹം രണ്ടു മാസത്തെ നീണ്ട അവധിയിൽ പ്രവേശിച്ചതിനെ തുടർന്ന് ഇഖ്ബാൽ പ്രീത് സിംഗ് സഹോത (Iqbal Preet Singh Sahota) അടുത്ത ‍‍ഡിജിപിയായി. ചില കാരണങ്ങളെത്തുടർന്ന് ഇഖ്ബാൽ പ്രീത് സിംഗിനെയും ഡിജിപി സ്ഥാനത്തു നിന്നും മാറ്റി. പകരം താത്കാലിക ചുമതല നൽകിയത് സിദ്ധാർഥ് ചതോപാധ്യായക്കാണ് (Siddharth Chattopadhayaya).

  വികെ ഭർവയാണ് (VK Bhawra) അടുത്ത ഡ‍ിജിപിയായി സ്ഥാനമേറ്റത്. സ്ഥാനമേറ്റെടുത്ത് ഏതാനും മാസങ്ങൾക്കുള്ളിൽ ദിനകർ ഗുപ്തയെപ്പോലെ തന്നെ വികെ ഭർവയും അവധിയിൽ പ്രവേശിച്ചു. ഇതൊക്കെ വെറും 18 മാസങ്ങൾക്കിടയിലാണ് സംഭവിച്ചത്. ഇപ്പോൾ ​ഗൗരവ് യാദവ് (Gaurav Yadav) ആണ് പഞ്ചാബിലെ പുതിയ ഡിജിപി.

  എന്നാൽ പഞ്ചാബ് സർക്കാർ മാത്രമല്ല, യുപി സർക്കാരും അവരുടെ ‍ഡിജിപിയെ കാലാവധി തികയ്ക്കും മുൻപേ മാറ്റിയിട്ടുണ്ട്. സർക്കാർ ജോലിയെ വേണ്ടത്ര ​ഗൗരവത്തോടെ സമീപിക്കാതിരിക്കുകയും വകുപ്പുതല ചുമതലകളിൽ താൽപര്യം കാണിക്കാതിരിക്കുകയും ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യുപി സർക്കാരിന്റെ നടപടി. ഇത്തരം സന്ദർഭങ്ങളിൽ ഡിജിപിമാരുടെ കാലാവധി സംബന്ധിച്ച നിയമങ്ങൾ പരിഗണിക്കാറില്ല.

  ഛത്തീസ്ഗഢിലും സമാനമായ സംഭവങ്ങൾ നടന്നിരുന്നു. പോലീസ് തലപ്പത്തുണ്ടായിരുന്ന ഡിഎം എവസ്തിയെ മാറ്റി അശോക് ജുനേജയെ
  താത്കാലിക ഡിജിപിയായി ഛത്തീസ്ഗഢ് സർക്കാർ നിയമിച്ചിരുന്നു. എന്നാൽ ഏഴ് മാസം പിന്നിട്ടിട്ടും സംസ്ഥാന പോലീസ് സേനയുടെ തലപ്പത്ത് സ്ഥിര നിയമനം നടന്നിട്ടില്ല. ഡൽഹിയിലും കഴിഞ്ഞ 11 മാസത്തോളം താൽക്കാലിക പോലീസ് കമ്മീഷണറാണ് സേവനമനുഷ്ഠിക്കുന്നത്.

  വിദ​ഗ്ധർ പറയുന്നത്

  രണ്ട് വർഷമാണ് ഡിജിപിമാർ സേവനമനുഷ്ഠിക്കേണ്ട കാലയളവെന്ന് ഡിജിപിമാരുടെ സേവന കാലാവധിക്ക് നിശ്ചിത പരിധി നിശ്ചയിക്കണം എന്ന ആവശ്യവുമായി കോടതിയെ സമീപിച്ച ഉത്തർപ്രദേശ് മുൻ ഡിജിപി പ്രകാശ് സിംഗ് പറയുന്നു. എന്നാൽ ഇതിന് ചില വ്യവസ്ഥകളുണ്ട്.

  ''‍‍‍ഡി‍ജിപിമാർക്ക് കാലാവധി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ നിങ്ങൾ‌ക്കു തോന്നിയതു പോലെ എന്തും ചെയ്യാൻ കഴിയുമെന്ന് ഇതിനർത്ഥമില്ല. ഉദ്യോഗസ്ഥനെതിരെ ഗുരുതരമായ എന്തെങ്കിലും ആരോപണങ്ങൾ ഉണ്ടെങ്കിലോ അയാൾക്കെതിരെ സംസ്ഥാനത്തിന് എന്തെങ്കിലും നിയമലംഘനം കണ്ടെത്താനായാലോ, സംസ്ഥാന സർക്കാരിന് ഡിജിപിയെ നീക്കം ചെയ്യാം. എന്നാൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (Union Public Service Commission (UPSC)) വഴി ഡിജിപിയെ വീണ്ടും നിയമിക്കുന്ന നടപടി സംസ്ഥാനം വീണ്ടും സ്വീകരിക്കേണ്ടതുണ്ട്. എന്നാൽ ഉത്തരവുകളും ഭേദഗതികളും മറ്റും പുറപ്പെടുവിച്ച് ഈ നിയമങ്ങളെ മറികടക്കാൻ ചില സംസ്ഥാനങ്ങൾ ശ്രമിച്ച ഏതാനും സംഭവങ്ങൾ ഉണ്ട്. എന്നാൽ കോടതി അതിന് അനുവദിച്ചില്ല'', പ്രകാശ് സിംഗ് ന്യൂസ് 18 നോട് പറഞ്ഞു. അടുത്ത ഡിജിപിയെ നിയമിക്കുന്നതു വരെ സംസ്ഥാനങ്ങൾക്ക് താത്കാലിക പോലീസ് മേധാവിയെ നിയമിക്കാനുള്ള അനുമതിയുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  ''തക്കതായ യാതൊരു കാരണവുമില്ലാതെ ഉദ്യോഗസ്ഥരോട് അവധിയിൽ പോകാൻ സംസ്ഥാനങ്ങൾ ആവശ്യപ്പെടുകയോ അവരെ നീക്കം ചെയ്യുകയോ ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഡിജിപി അവധിയിൽ പോയിരിക്കുകയാണെന്ന് പറഞ്ഞ് യുപിഎസ്‌സിക്ക് അടുത്ത ഡിജിപിയായി നിർദേശിക്കുന്നവരുടെ പേരുകൾ അയയ്‌ക്കുന്ന നടപടികളും ചില സംസ്ഥാനങ്ങൾ വൈകിപ്പിച്ചിട്ടുണ്ട്. ഔദ്യോഗികമായി ഒരു ഡിജിപിയുണ്ടല്ലോ. താൽക്കാലിക ചുമതലയുള്ള ഡിജിപിയെ തങ്ങളുടെ വരുതിക്കു നിർത്താൻ എളുപ്പമായതിനാൽ അവർ സന്തുഷ്ടരുമാണ്. ഏതാനും മാസങ്ങൾക്ക് ശേഷം, അവധിയിൽ പോയ ഉദ്യോഗസ്ഥനെ ഡെപ്യൂട്ടേഷനിലോ മറ്റോ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റുകയും മുഴുവൻ സമയ ഡിജിപിമാരെ നിയമിക്കാനുള്ള നടപടികൾ ചില സർക്കാരുകൾ ഒരു വർഷത്തോളം വൈകിപ്പിക്കുകയും ചെയ്യുന്നു'', പ്രകാശ് സിംഗ് ന്യൂസ് 18 നോട് പറഞ്ഞു.

  പല ഉന്നത ഉദ്യോഗസ്ഥരും സർക്കാരിൽ നിന്നും തങ്ങൾ ഏൽക്കുന്ന മാനസിക പീഡനങ്ങളെക്കുറിച്ച് ശബ്ദം ഉയർത്തുന്നില്ലെന്ന് മറ്റൊരു ഡിജിപി ന്യൂസ് 18 നോട് പറഞ്ഞു. ''നിയമത്തിനും നീതിക്കും വിരുദ്ധമായി എന്തെങ്കിലും സംഭവിക്കുന്നുവെന്ന് തോന്നിയാൽ പോലും പലരും മിണ്ടാറില്ല. സമാധാനത്തോടെ വിരമിക്കാൻ ആ​ഗ്രഹിച്ച്, നിശബ്ദത പാലിച്ച് നിലവിലെ സേവനം തുടരാനാണ് ഭൂരിഭാ​ഗം പേരും ഇഷ്ടപ്പെടുന്നത്. വ്യവസ്ഥിതികൾ മാറണമെങ്കിൽ ആരെങ്കിലും പോരാടണം, എന്നാൽ കുറച്ചുപേർ മാത്രമേ അത് ചെയ്യാൻ തയ്യാറാകൂ'', അദ്ദേഹം കൂട്ടിച്ചേർത്തു.

  സുപ്രീം കോടതി ഉത്തരവ് എങ്ങനെ?

  സംസ്ഥാനത്തെ മുതിർന്ന മൂന്ന് ഉദ്യോഗസ്ഥരുടെ പേരുകൾ ഡിജിപി സ്ഥാനത്തേക്ക് സർക്കാരുകൾക്ക് നിർദേശിക്കാം. അവരുടെ സേവന ദൈർഘ്യം, മികച്ച റെക്കോർഡ്, അനുഭവപരിചയം എന്നിവയുടെ അടിസ്ഥാനത്തിൽ യുപിഎസ്‌സി ആണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. തിരഞ്ഞെടുക്കപ്പെടുന്നയാൾ കുറഞ്ഞത് രണ്ട് വർഷമെങ്കിലും കാലാവധി അനുഷ്ഠിക്കണം. എന്നാൽ ചുമതലകൾ നിർവഹിക്കുന്നതിൽ വീഴ്ച
  വരുത്തിയതായോ സേവന ചട്ടങ്ങൾ ലംഘിച്ചതായോ കണ്ടെത്തിയാൽ സംസ്ഥാന സർക്കാരുകൾക്ക് ഡിജിപിയെ നീക്കം ചെയ്യാം.

  മറ്റ് നടപടികൾ

  സുപ്രീം കോടതി ഉത്തരവ് അനുസരിച്ച്, സേവനകാലാവധി അവസാനിക്കാൻ ആറു മാസമോ അതിൽ കുറവോ ഉള്ള ഉദ്യോഗസ്ഥരെ ഡിജിപി സ്ഥാനത്തേക്ക് നാമനിർദേശം ചെയ്യാൻ കഴിയില്ല. ഇക്കാര്യം മുതലെടുത്ത് ചില സംസ്ഥാനങ്ങൾ വിരമിക്കാൻ ആറ് മാസമോ അതിനടുത്തോ കാലാവധി ശേഷിക്കുന്ന ഉദ്യോഗസ്ഥർ ആരൊക്കെയാണെന്ന് വിലയിരുത്തിയും ചിലരുടെ കാര്യത്തിൽ ആറു മാസം തികയാൻ കാത്തിരുന്നും പലരെയും അയോ​ഗ്യരാക്കാറുണ്ട്.

  തങ്ങൾക്കു താത്പര്യമുള്ള ചില ഉദ്യോഗസ്ഥരെ ഡിജിപി സ്ഥാനത്തേക്ക് നാമനിർദേശം ചെയ്യുന്നതിനായി, തങ്ങൾ നിർദേശിക്കുന്ന കട്ട് ഓഫ് തീയതി അനുവദിക്കണമെന്നും ചില സംസ്ഥാനങ്ങൾ യുപിഎസ്‌സിയോട് അഭ്യർത്ഥിക്കാറുണ്ട്. 2021-ൽ പഞ്ചാബ് സർക്കാർ ചെയ്തതും ഇതാണ്. കട്ട് ഓഫ് തീയതി സെപ്റ്റംബർ 5 ആക്കണമെന്നാണ് യുപിഎസ്‍സിയോട് പഞ്ചാബ് സർക്കാർ അഭ്യർഥിച്ചത്. അങ്ങനെയാണ് സിദ്ധാർത്ഥ് ചതോപാധ്യായ ഡിജിപിയാകാൻ അർഹതയുള്ളവരുടെ പട്ടികയിൽ ഇടം പിടിച്ചത്.
  Published by:Anuraj GR
  First published: