BREAKING| വിശാഖപ്പട്ടണം വിഷവാതകച്ചോർച്ച; മരണസംഖ്യ ഉയരുന്നു: ദുഃഖം രേഖപ്പെടുത്തി പ്രമുഖർ

ആർ.ആർ വെങ്കിടാപുരത്തെ എല്‍ജി പോളിമെര്‍ ഫാക്ടറിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വാതകചോര്‍ച്ച ഉണ്ടായത്.

News18 Malayalam | news18-malayalam
Updated: May 7, 2020, 2:00 PM IST
BREAKING| വിശാഖപ്പട്ടണം വിഷവാതകച്ചോർച്ച; മരണസംഖ്യ ഉയരുന്നു: ദുഃഖം രേഖപ്പെടുത്തി പ്രമുഖർ
gas leak
  • Share this:
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് രാസ നിര്‍മാണഫാക്ടറിയില്‍ ഉണ്ടായ വിഷവാതകചോര്‍ച്ചയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം ഉയരുന്നു. രണ്ട് കുട്ടികൾ ഉൾപ്പെ 10 പേർ മരിച്ചു. ഗ്യാസ് നിർവീര്യമാക്കിയെന്ന് ആന്ധ്രപ്രദേശ് പൊലീസ് മേധാവി പറഞ്ഞു. അന്വേഷണം നടത്തുമെന്നും അദ്ദേഹം.

ആർ.ആർ വെങ്കിടാപുരത്തെ എല്‍ജി പോളിമെര്‍ ഫാക്ടറിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വാതകചോര്‍ച്ച ഉണ്ടായത്. ലോക്ക്ഡൗണിനെത്തുടർന്ന് അടച്ചിട്ടിരുന്ന ഫാക്ടറി തുറന്നതിനിടെയാണ് ദുരന്തം ഉണ്ടായത്. 5000 ടണ്ണിന്റെ രണ്ട് ടാങ്കുകളിൽ നിന്ന് സ്റ്റൈറിൻ വാതകം ചോർന്നതാണ് ദുരന്തത്തിനു കാരണം.

ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായതിനെ തുടർന്ന് 300 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി പേര്‍ ബോധം നഷ്ടപ്പെട്ട് വീടുകളിലും തെരുവുകളിലും കിടന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
You may also like:''COVID 19| തൃശ്ശൂരിൽ എത്തുന്ന ആദ്യ പ്രവാസി സംഘത്തിന് ക്വറന്‍റീൻ ഗുരുവായൂരിൽ
[NEWS]
''COVID 19| മരണനിരക്ക് കൂടുതൽ; ആളുകൾ ഫുട്ബോൾ കളിച്ച് നടന്നു; ലോക്ക്ഡൗൺ നടപ്പാക്കിയത് ലാഘവത്തോടെ; പശ്ചിമ ബംഗാളിനെതിരെ കേന്ദ്രസർക്കാർ
[NEWS]
വെറും 60 സെക്കൻഡ്, എട്ട് ബീറ്റ്റൂട്ട് കബാബ് അകത്താക്കി സച്ചിൻ തെണ്ടുൽക്കർ
[news]


സമീപത്തുള്ള വീടുകളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വീടുകളില്‍ നിന്ന് പുറത്തിറങ്ങിയവര്‍ക്ക് ശ്വാസതടസവും ഛര്‍ദ്ദിയും കണ്ണെരിച്ചിലും അനുഭവപ്പെട്ടു. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.അഞ്ച് ഗ്രാമങ്ങളിൽ നിന്ന് ആളുകളെ പൂർണമായി ഒഴിപ്പിച്ചു.

 

First published: May 7, 2020, 9:12 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading