• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ബി ജെ പിയുടെ കന്നഡസ്വപ്നത്തിന് തടയിട്ടത് മൂന്ന് വനിതകള്‍

news18
Updated: May 16, 2018, 12:09 PM IST
ബി ജെ പിയുടെ കന്നഡസ്വപ്നത്തിന് തടയിട്ടത് മൂന്ന് വനിതകള്‍
news18
Updated: May 16, 2018, 12:09 PM IST
ന്യൂഡല്‍ഹി: തന്ത്രങ്ങളും മറുതന്ത്രങ്ങളുമായി കര്‍ണാടകയില്‍ രാഷ്ട്രീയ നീക്കങ്ങള്‍ കൊഴുക്കുകയാണ്. കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ ഭരണം പിടിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ബി ജെ പി. എന്നാല്‍ അവര്‍ പോലും പ്രതീക്ഷിക്കാത്ത രാഷ്ട്രീയ നീക്കങ്ങള്‍ക്കാണ് പിന്നീട് കര്‍ണാടകം സാക്ഷിയായത്.

നൂറിലേറെ സീറ്റുകളില്‍ മുന്നിട്ടുനിന്ന് ഭരണം പിടിക്കാമെന്നിരിക്കെയാണ് ബി ജെ പിയെ ഞെട്ടിച്ച് കോണ്‍ഗ്രസ് - ജെ ഡി എസ് സഖ്യരൂപീകരണം. ഇവിടെ ബി ജെ പിയുടെ കണക്കുകൂട്ടല്‍ പെളിച്ചതിനു പിന്നില്‍ മൂന്ന് വനിതാ നേതാക്കളായിരുന്നു.

ജെ ഡി എസിനെ പിന്തുണയ്ക്കാനുള്ള കോണ്‍ഗ്രസ് നിലപാടിന് മുന്‍കൈയെടുത്ത യു പി എ അധ്യക്ഷ സോണിയ ഗാന്ധി, ജെ ഡി എസ് നേതാവ് ദേവഗൗഡയ്ക്കുമേല്‍ സ്വാധീനം ചെലുത്തിയ ബി എസ് പി നേതാവ് മായാവതി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി എന്നിവര്‍.

കര്‍ണാടകയില്‍ ഇത്തരമൊരു തിരിച്ചടി കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നില്ല എന്നുവേണം പറയാന്‍. മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ ക്ലീന്‍ ഇമേജും മറുവശത്തു അഴിമതിക്കറ പുരണ്ട ബി എസ് യെദ്യൂയൂരപ്പയും ജയം സുഗമമാക്കുമെന്നു കോണ്‍ഗ്രസ് ധരിച്ചു. കേന്ദ്രവിരുദ്ധ നയങ്ങളും വോട്ടായി മാറുമെന്നു കോണ്‍ഗ്രസ് കരുതിയതും തെറ്റി. ഇതോടെ ഒറ്റയ്ക്കു കേവല ഭൂരിപക്ഷമില്ലെങ്കിലും ബി ജെ പി അധികാരത്തില്‍ വരുന്നതു തടയാന്‍ ജനതാദള്‍ എസിന് നിരുപാധിക പിന്തുണ നല്‍കുക എന്ന വഴി മാത്രമായിരുന്നു കോണ്‍ഗ്രസിനു മുന്നിലുണ്ടായിരുന്നത്. ഈ തന്ത്രത്തിന് പിന്നില്‍ സോണിയ ഗാന്ധിയുടെ ഇടപെടലായിരുന്നു.

ബി ജെ പിയെ തടയാന്‍ എന്തും ചെയ്യുക എന്നതായിരുന്നു സംസ്ഥാന നേതാക്കള്‍ക്ക് സോണിയ നല്‍കിയ നിര്‍ദേശം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോടും സിദ്ദരാമയ്യയോടും അവര്‍ സംസാരിച്ചു.
ദേവഗൗഡയെ ഫോണില്‍ വിളിച്ചു. ഇതിനൊപ്പം സോണിയയുടെ നിര്‍ദേശമനുസരിച്ചാണ് ഗുലാം നബി ആസാദും കെ സി വേണുഗോപാലും ഇടപെടലുകള്‍ നടത്തിയത്.

കര്‍ണാടകയില്‍ ജെ ഡി എസിനു വേണ്ടി പ്രചാരണത്തിനിറങ്ങിയ മായാവതിയും കോണ്‍ഗ്രസ് നീക്കത്തിനൊപ്പം നിലകൊള്ളാന്‍ ദേവഗൗഡയോട് നിര്‍ദേശിക്കുകയായിരുന്നു. ബി ജെ പി അധികാരത്തില്‍ വരുന്നതു തടയാന്‍ കോണ്‍ഗ്രസ് ഓഫര്‍ സ്വീകരിക്കാനായിരുന്നു മായാവതിയുടെ ഉപദേശം.
Loading...
തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ കോണ്‍ഗ്രസ് - ജെ ഡി എസ് സഖ്യ ആശയം മുന്നോട്ടുവെച്ച നേതാവാണ് മമത ബാനര്‍ജി. ബി ജെ പിക്കെതിരെ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ മമതയും ദേവഗൗഡയോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് കോണ്‍ഗ്രസിന്റെ പിന്തുണയ്ക്ക് പച്ചക്കൊടി കാട്ടി കുമാരസ്വാമി ഗവര്‍ണറെ കാണാനൊരുങ്ങിയത്. മാത്രമല്ല ഈ വിഷയത്തില്‍ ബി ജെ പിയുമായി യാതൊരുവിധ ചര്‍ച്ചയ്ക്കുമില്ലെന്നും ജെ ഡി എസ് വ്യക്തമാക്കിയിരുന്നു.
First published: May 16, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍