• HOME
  • »
  • NEWS
  • »
  • india
  • »
  • കശ്മീരിൽ മൂന്ന് ലഷ്കറെ ത്വയ്ബ ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു

കശ്മീരിൽ മൂന്ന് ലഷ്കറെ ത്വയ്ബ ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു

ഒരു വീട്ടിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ഇന്നലെ രാത്രി സുരക്ഷാ സേന സോപോറിലെ തന്ത്രപ്രോറ ബ്രത്ത് ഗ്രാമത്തിൽ തെരച്ചിൽ ആരംഭിക്കുകയായിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്ന് ലഷ്കറെ ത്വയ്ബ ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. ഭീകര സംഘടനയിലെ പ്രധാന മുദസിര്‍ പണ്ഡിറ്റും ബാരാമുള്ള ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി പൊലീസ് അറിയിച്ചു. സോപോറില്‍ ഗുണ്ഡ് ബ്രാത്തിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് കശ്മീര്‍ ഐ.ജി വിജയ് കുമാര്‍ അറിയിച്ചു. തീവ്രവാദവുമായി ബന്ധപ്പെട്ട മറ്റ് നിരവധി കുറ്റകൃത്യങ്ങൾക്ക് പുറമെ മൂന്ന് പോലീസുകാരെയും രണ്ട് കൗൺസിലർമാരെയും രണ്ട് സിവിലിയന്മാരെയും കൊലപ്പെടുത്തിയ സംഭവത്തിൽ പണ്ഡിറ്റ് ഉൾപ്പെട്ടിട്ടുണ്ടെന്ന് കശ്മീരിലെ പോലീസ് മേധാവി (ഐജി) വിജയ് കുമാർ പറഞ്ഞു. രഹസ്യ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ തെരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

    മുദാസിർ പണ്ഡിറ്റിനെതിരെ നേരത്തെ 18 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിദേശ കമാൻഡർ അസ്‌റാർ ദീർഘകാലമായി അദ്ദേഹത്തിന്റെ അടുത്ത അനുയായിയാണെന്നും കൊല്ലപ്പെട്ട മൂന്നാമത്തെ തീവ്രവാദിയായ ഖുർഷീദ് മിറിനെതിരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തതിരുന്നതായും ജമ്മു കശ്മീർ ഡയറക്ടർ ജനറൽ ദിൽബാഗ് സിംഗ് പറഞ്ഞു.

    ഒരു വീട്ടിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ഇന്നലെ രാത്രി സുരക്ഷാ സേന സോപോറിലെ തന്ത്രപ്രോറ ബ്രത്ത് ഗ്രാമത്തിൽ തെരച്ചിൽ ആരംഭിക്കുകയായിരുന്നു. മൂന്ന് സുപ്രധാന കമാൻഡർമാർ ഓപ്പറേഷൻ നടന്ന വീട്ടിൽ ഉണ്ടായിരുന്നതിനാൽ ഉന്നത പൊലീസും സൈനിക ഉദ്യോഗസ്ഥരും നിരീക്ഷണം നടത്തിവരികയായിരുന്നുവെന്ന് ഡിജിപി ദിൽബാഗ് സിംഗ് പറഞ്ഞു.

    കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ, സൈന്യം, ജെ & കെ പോലീസ്, സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർ‌പി‌എഫ്) എന്നിവയുടെ സംയുക്ത സംഘങ്ങൾ സോപോറിൽ ജൂൺ 12 ന് നടന്ന ആക്രമണത്തെ തുടർന്ന് ക്യാംപ് ചെയ്തു വരികയായിരുന്നു. അന്നത്തെ ആക്രമണത്തിൽ രണ്ട് പൊലീസുകാരും രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടു. മാർച്ച് 29 ന് സോപോർ മുനിസിപ്പൽ കൗൺസിലിന് നേരെ നടന്ന ആക്രമണത്തിൽ രണ്ട് കൗൺസിലർമാരെയും ഒരു പോലീസുകാരനെയും തീവ്രവാദികൾ കൊലപ്പെടുത്തിയിരുന്നു.

    അന്നത്തെ സംഭവം ലഷ്‌കർ-ഇ-തായ്‌ബ ഓപ്പറേഷനാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് കശ്മീർ പോലീസ് മേധാവി വിജയ് കുമാർ ആവശ്യപ്പെട്ടതിനെ തുടർന്ന് സൈന്യവും സിആർ‌പി‌എഫ് ഉദ്യോഗസ്ഥരും സോപോറിൽ സന്ദർശിക്കുകയും ജൂൺ 12 ന് പൊലീസുകാർക്കെതിരായ ആക്രമണത്തിൽ ഉൾപ്പെട്ട രണ്ട് പ്രാദേശിക തീവ്രവാദികളിൽ ഒരാൾ മുദാസിർ പണ്ഡിറ്റ് ആണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഈ തീവ്രവാദികളുടെ ചിത്രങ്ങൾ സോപോറിലും സമീപ ഗ്രാമങ്ങളിലും പ്രചരിപ്പിക്കുകയു അവരെ കണ്ടെത്താൻ സൈന്യത്തെ സഹായിക്കണമെന്ന് പരസ്യം നൽകുകയും ചെയ്തതായി കുമാർ പറഞ്ഞു. മൂവരും തീവ്രവാദിയായ ഒരാളുടെ വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നുവെന്ന് ഐ.ജി.പി കശ്മീർ പറഞ്ഞു.

    തിങ്കളാഴ്ച രാവിലെ അവസാനിച്ച ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റു. രണ്ട് എകെ 47 റൈഫിളുകൾ, എകെ 56 റൈഫിൾ എന്നിവയും തീവ്രവാദികളുടെയും മൃതദേഹങ്ങൾക്ക് അരികിൽ നിന്ന് കണ്ടെടുത്തു.
    Published by:Anuraj GR
    First published: