കന്യാകുമാരി: ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. കന്യാകുമാരി ജില്ലയിലെ അരുമന വെള്ളാംകോട് സ്വദേശികളാണ് മരിച്ചത്. കൃഷ്ണൻകുട്ടി, ഭാര്യ രാജേശ്വരി, മകൾ നിത്യ എന്നിവരെയാണ് രാവിലെ മരിച്ച നിലയൽ കണ്ടെത്തിയത്.
ഒരു വർഷം മുൻപാണ് മകൾ നിത്യയുടെ വിവാഹം നടത്തിയത്. വിവാഹ ആവശ്യത്തിനായി പലരിൽ നിന്നായി കൃഷ്ണൻകുട്ടി പണം കടം വാങ്ങിയിരുന്നു. സാമ്പത്തികബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് വിവരം.
പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റുമാർട്ടത്തിനായി നാഗർകോവിൽ ആശാരി പള്ളം മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധി; ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 21ാം വാര്‍ഡ് സ്വദേശിയായ തയ്യില്‍ വീട്ടില്‍ ഷിബു (45) ഭാര്യ, റാണിയെന്നു വിളിക്കുന്ന ജാസ്മിന്‍ (38) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇക്കഴിഞ്ഞ ഉത്രാടദിവസം രാത്രി 7.30 ഓടെയാണ് ഇരുവരെയും വീട്ടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്‌നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്‌നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kanyakumari, Suicide, Tamil nadu