നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • മദ്യം കിട്ടിയില്ല; പെയിന്‍റും വാര്‍ണിഷും കുടിച്ച്‌ മൂന്നു മരണം

  മദ്യം കിട്ടിയില്ല; പെയിന്‍റും വാര്‍ണിഷും കുടിച്ച്‌ മൂന്നു മരണം

  പതിവായി മദ്യപിക്കുന്ന മൂവരും മദ്യം ലഭിക്കാത്തതിനെ തുടർന്ന് പെയിന്റും വാർണിഷും കലർത്തി കഴിക്കുകയായിരുന്നു

  image for representation

  image for representation

  • Share this:
   ചെന്നൈ: ലോക്ഡൗണിൽ മദ്യം ലഭിക്കാത്തതിനെ തുടർന്ന് പെയിന്റും വാർണിഷും കഴിച്ച മൂന്നു പേർ മരിച്ചു. തമിഴ്‌നാട്ടിലെ ചെംഗൽപട്ടുവിലാണ് സംഭവം. ശിവശങ്കർ, പ്രദീപ്, ശിവരാമൻ എന്നിവരാണ് മരിച്ചത്.

   പതിവായി മദ്യപിക്കുന്ന മൂവരും മദ്യം ലഭിക്കാത്തതിനെ തുടർന്ന് പെയിന്റും വാർണിഷും കലർത്തി കഴിക്കുകയായിരുന്നു. ഇവരെ ചെംഗൽപട്ട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
   BEST PERFORMING STORIES:സംഗീത സംവിധായകൻ എം.കെ. അർജുനൻ അന്തരിച്ചു; ഓർമയാകുന്നത് മറക്കാനാവാത്ത ഗാനങ്ങളുടെ ശില്പി [NEWS]കാസർഗോഡ് മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയാകുന്നു; നിർമാണം പൂർത്തിയാകുന്നത് നാലുദിവസംകൊണ്ട് [PHOTO]വില 30000 കോടി രൂപ! സ്റ്റാച്യു ഓഫ് യൂണിറ്റി വിൽക്കുന്നുവെന്ന് ഓൺലൈൻ പരസ്യം; കേസെടുത്ത് പൊലീസ്[NEWS]
   കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി മാർച്ച് 25 ന് രാജ്യത്ത് 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടർന്ന് എല്ലാ മദ്യവിൽപന ശാലകളും അടച്ചുപൂട്ടിയിരുന്നു.
   Published by:user_49
   First published: