• HOME
  • »
  • NEWS
  • »
  • india
  • »
  • നദിക്കരയിൽ സെൽഫി എടുത്തുകൊണ്ടിരുന്ന യുവാവ് തെന്നിവീണു; രക്ഷിക്കാനായി ചാടിയ സുഹൃത്തുക്കളെയും കാണാനില്ല

നദിക്കരയിൽ സെൽഫി എടുത്തുകൊണ്ടിരുന്ന യുവാവ് തെന്നിവീണു; രക്ഷിക്കാനായി ചാടിയ സുഹൃത്തുക്കളെയും കാണാനില്ല

ഡാം കാണാൻ വിനോദയാത്രയ്ക്ക് പോയ ആറ് സുഹൃത്തുക്കളിൽ മൂന്ന് പേരെയാണ് കാണാതെ പോയത്

drown

drown

  • Last Updated :
  • Share this:
    ജാർഖണ്ഡിലെ ഗുംല ജില്ലയിലെ ശങ്ക് നദിയിൽ വീണ മൂന്ന് യുവാക്കളെ കാണാനില്ല. ഹിരാദ ഡാം കാണാൻ വിനോദയാത്രയ്ക്ക് പോയ ആറ് സുഹൃത്തുക്കളിൽ മൂന്ന് പേരെയാണ് കാണാതെ പോയത്. ഞായറാഴ്ചയായിരുന്നു സംഭവം.

    നദിക്കരയിൽ സെൽഫി എടുക്കുന്നതിനിടയിൽ ഒരാൾ നദിയിൽ വീഴുകയായിരുന്നു. അദ്ദേഹത്തെ രക്ഷിക്കാനായി രണ്ട് സുഹൃത്തുക്കളും നദിയിലേക്ക് ചാടി. ശക്തമായ ഒഴുക്കിൽപ്പെട്ട മൂവരും മുങ്ങിതാഴുകയായിരുന്നു. നദിയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നതായി പോലീസ് ഉദ്യോഗസ്ഥൻ ഹൃദീപ് പി ജനാർദ്ദനൻ പറഞ്ഞു.

    Also Read പൊ​തു​സ്ഥ​ല​ത്ത് മൂ​ത്ര​മൊ​ഴി​ച്ച 23കാരനെ തല്ലിക്കൊന്നു; ഉത്തർപ്രദേശിൽ മൂന്നു പേര്‍ അറസ്റ്റിൽ

    സംഭവം അറിഞ്ഞപ്പോൾ തന്നെ പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും ഇരുട്ട് കാരണം കാണാതായ മൂന്ന് പേർക്കായി തിരച്ചിൽ ആരംഭിക്കാൻ സാധിച്ചില്ല. തിങ്കളാഴ്ച രാവിലെയാണ് പോലീസ് സംഘങ്ങളും ദുരന്ത പ്രതികരണ സേനയും തിരച്ചിൽ തുടങ്ങിയതെന്ന് അധികൃതർ അറിയിച്ചു.
    Published by:user_49
    First published: