പശുവിന്റെ പേരിൽ വീണ്ടും കൊല; മൂന്ന് യുവാക്കളെ തല്ലിക്കൊന്നു

വെള്ളിയാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം ഉണ്ടായത്.

news18
Updated: July 19, 2019, 3:09 PM IST
പശുവിന്റെ പേരിൽ വീണ്ടും കൊല; മൂന്ന് യുവാക്കളെ തല്ലിക്കൊന്നു
bihar
  • News18
  • Last Updated: July 19, 2019, 3:09 PM IST
  • Share this:
സരൻ: പശുവിന്റെ പേരിൽ വീണ്ടും ആൾക്കൂട്ട കൊല. ബിഹാറിൽ മൂന്നുപേരെ ആൾക്കൂട്ടം തല്ലിക്കൊന്നു. കന്നുകാലികളെ മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു കൊലപാതകം. സരൺ ജില്ലയിലെ ബനിയാപൂരിലാണ് മൂന്ന് പേരെ അടിച്ച് കൊന്നത്.

also read: 'അന്നു ഞങ്ങളോട് ചെയ്തത് ഇന്ന് സ്വന്തം കാര്യത്തിലും നോക്കണം' സഞ്ജുവിനും പന്തിനും അവസരം നല്‍കാന്‍ ധോണി മാറി നില്‍ക്കണമെന്ന് ഗംഭീര്‍

വെള്ളിയാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം ഉണ്ടായത്. ട്രക്കിലെത്തിയ അയൽഗ്രാമത്തിൽ നിന്നുള്ള നാല് പേർ പശുക്കളെ കടത്തുകയാണെന്നാരോപിച്ചാണ് നാട്ടുകാർ ആക്രമിച്ചത്.

രാജു നത്, ബിഡ്സ് നത്, നൗഷാദ് ഖുറേഷി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സൂപ്രണ്ട് കിഷോർ റായ് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. രണ്ടു പേർ സംഭവ സ്ഥലത്തും ഒരാൾ ആശുപത്രിയിലും വെച്ചാണ് മരിച്ചത്. പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.

മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മാറ്റി. ഗ്രാമവാസികൾക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
First published: July 19, 2019, 3:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading