കശ്മീരിൽ തീവ്രവാദികളും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ; മൂന്നു ഭീകരരെ വധിച്ചു; ഒരു സൈനികന് വീരമൃത്യു

കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് സ്ഫോടക വസ്തുക്കൾ ഉൾപ്പെടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്

News18 Malayalam | news18-malayalam
Updated: August 29, 2020, 10:37 AM IST
കശ്മീരിൽ തീവ്രവാദികളും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ; മൂന്നു ഭീകരരെ വധിച്ചു; ഒരു സൈനികന് വീരമൃത്യു
കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് സ്ഫോടക വസ്തുക്കൾ ഉൾപ്പെടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്
  • Share this:
ശ്രീനഗർ: ജമ്മു കാശ്മീരിൽ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു. മൂന്നു സൈനികരും കൊല്ലപ്പെട്ടു. പുൽവാമയിലെ സദൂറ മേഖലയിലുണ്ടായ വെടിവയ്പ്പിലാണ് മരണങ്ങള്‍ സംഭവിച്ചത്. ഇവിടെ തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച് സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പുലർച്ചെ സൈന്യം ഇവിടെ തിരച്ചിലിനെത്തിയതാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.

തിരച്ചിലിനായെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരർ വെടിയുതിർത്തതാണ് ഏറ്റുമുട്ടലിനിടയാക്കിയതെന്നാണ് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് സ്ഫോടക വസ്തുക്കൾ ഉൾപ്പെടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ സൈനികനെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരണത്തിന് കീഴടങ്ങിയെന്നാണ് ശ്രീനഗറിലെ സൈനിക പ്രതിരോധ വക്താവ് കേണല്‍ രാജേഷ് കാലിയ അറിയിച്ചത്.

You may also like:11 ദിവസം നീണ്ട പൂജ; പുരോഹിതർക്ക് ദക്ഷിണയായി നൽകിയത് വ്യാജനോട്ടുകൾ: സ്ത്രീ അറസ്റ്റിൽ [NEWS]Gold Smuggling Case| അനില്‍ നമ്പ്യാര്‍ ജനം ടിവിയുടെ ചുമതലകളില്‍നിന്ന് ഒഴിഞ്ഞു [NEWS] ഇടുക്കി സ്വദേശിനിയായ വിദ്യാർഥി ദക്ഷിണകൊറിയയിലെ വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു [NEWS]
പുൽവാമ മേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Published by: Asha Sulfiker
First published: August 29, 2020, 10:06 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading