HOME » NEWS » India » THREE MISCREANTS HAD ABDUCTED A MAN FROM HIS WEDDING

വരനെ വിവാഹ വേദിയിൽ നിന്നുംതട്ടിക്കൊണ്ടുപോയി; വിവാഹത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ മണ്ഡപത്തിൽ വെച്ച് കൊല്ലുമെന്ന് ഭീഷണി

പെൺകുട്ടിയുമായുള്ള വിവാഹത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ വിവാഹമണ്ഡപത്തിൽ വെച്ച് വെടിവെച്ചു കൊല്ലുമെന്നായിരുന്നു ഭീഷണി.

News18 Malayalam | news18-malayalam
Updated: June 4, 2021, 10:20 AM IST
വരനെ വിവാഹ വേദിയിൽ നിന്നുംതട്ടിക്കൊണ്ടുപോയി; വിവാഹത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ മണ്ഡപത്തിൽ വെച്ച് കൊല്ലുമെന്ന് ഭീഷണി
പ്രതീകാത്മക ചിത്രം
  • Share this:
ഉത്തർപ്രദേശ്: വിവാഹ വേദിയിൽ നിന്ന് വരനെ തട്ടിക്കൊണ്ടുപോയി. മൂന്ന് പേർ ചേർന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. വിവാഹത്തിൽ നിന്ന് പിന്മാറണമെന്നും ഇല്ലെങ്കിൽ മണ്ഡപത്തിൽ വെച്ച് വെടിയേറ്റു മരിക്കേണ്ടി വരുമെന്നുമായിരുന്നു അക്രമികളുടെ ഭീഷണി.

ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലാണ് സംഭവം. ജുഗൽ കുശ്വാഹ എന്ന യുവാവിനെയാണ് വിവാഹ വേദിയിൽ നിന്നും തട്ടിക്കൊണ്ടുപോയത്. മെയ് 29 നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. മോട്ടോർസൈക്കിളിൽ എത്തിയ മൂന്ന് പേർ ജുഗലിനെ തട്ടിക്കൊണ്ടുപോയി അടുത്തുള്ള കാട്ടിൽ എത്തിക്കുകയായിരുന്നു.

പെൺകുട്ടിയുമായുള്ള വിവാഹത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ വിവാഹമണ്ഡപത്തിൽ വെച്ച് വെടിവെച്ചു കൊല്ലുമെന്നായിരുന്നു ഭീഷണി. വധുവിന്റെ വീട്ടുകാരെ വിളിച്ച് വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് പറയണമെന്നും അക്രമികൾ ഭീഷണിപ്പെടുത്തിയതായി യുവാവ് പറയുന്നു.

ഇതിനു ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് വരനെ ഉപേക്ഷിച്ച് മൂന്നംഗ സംഘം കടന്നു കളഞ്ഞു. വരനാണ് തന്റെ ബന്ധുക്കളെ വിവരം അറിയിച്ചത്. ബന്ധുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. വിവാഹത്തിന് പൊലീസ് സുരക്ഷ വേണമെന്നായിരുന്നു ബന്ധുക്കളുടെ ആവശ്യം.

തട്ടിക്കൊണ്ടുപോയ സംഘത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ബന്ധുക്കളുടെ ആവശ്യം പരിഗണിച്ച് പൊലീസ് സുരക്ഷയിലാണ് വിവാഹം നടന്നത്.

മറ്റൊരു സംഭവത്തിൽ, പ്രായപൂർത്തിയാകാത്തതിന്റെ പേരിൽ വിവാഹം നടക്കാത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്ത ആൺകുട്ടിയുടെ മൃതദേഹം കൊണ്ട് പെൺകുട്ടിയുടെ നെറ്റിയിൽ സിന്ദൂരം ചാർത്തി. പശ്ചിമബംഗാളിലെ ബർദമാനിലാണ് വിചിത്ര സംഭവം നടന്നിരിക്കുന്നത്. ആൺകുട്ടിയുടെ വീട്ടുകാർ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധപൂർവം സിന്ദൂരം ചാർത്തുകയായിരുന്നു.

You may also like:എറണാകുളത്ത് നവജാതശിശുവിനെ അമ്മ പാറമടയിലെ വെള്ളത്തിൽ കല്ലിൽ കെട്ടി താഴ്ത്തി

വ്യത്യസ്ത ജാതിയിലുള്ള ആൺകുട്ടിയും പെൺകുട്ടിയും പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ പെൺകുട്ടിയുടെ അമ്മ പ്രായപൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടി വിവാഹത്തിന് എതിർത്തിരുന്നു. ഇതിനെ തുടർന്നുണ്ടായ സംഘർഷത്തിനൊടുവിലാണ് ആൺകുട്ടി ആത്മഹത്യ ചെയ്തത്.

ആൺകുട്ടി ആത്മഹത്യ ചെയ്തതറിഞ്ഞെത്തിയ പൊലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതേദഹം ബന്ധുക്കൾക്ക് വിട്ടുനൽകിയതിന് പിന്നാലെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

You may also like:ഭർത്താവിനെ കൊന്ന് മൂന്ന് കഷ്ണമാക്കി അടുക്കളയിൽ കുഴിച്ചിട്ടു; ഭാര്യയും കാമുകനും അറസ്റ്റിൽ

മൃതദേഹവുമായി ബന്ധുക്കളും അയൽവാസികളും പെൺകുട്ടിയുടെ വീട്ടിലെത്തി. ആൺകുട്ടി ആത്മഹത്യ ചെയ്യുമെന്ന കാര്യം പെൺകുട്ടിക്ക് നേരത്തേ അറിയാമായിരുന്നുവെന്നും എന്നാൽ രക്ഷിക്കാൻ ഒന്നും ചെയ്തില്ലെന്നുമായിരുന്നു ബന്ധുക്കളുടെ ആരോപണം. മരിക്കുന്നതിന് മുമ്പ് കാമുകിക്ക് ആൺകുട്ടി ഫോട്ടോ അയച്ചുകൊടുത്തിരുന്നതായും ബന്ധുക്കൾ പറയുന്നു.

പെൺകുട്ടിയേയും അമ്മയേയും ബന്ധുക്കളും അയൽവാസികളും ചേർന്നുള്ള ആൾക്കൂട്ടം ശാരീരികമായി ആക്രമിക്കുകയായിരുന്നു. പെൺകുട്ടിക്ക് കാമുകന്റെ അമ്മയുടെ നമ്പർ അറിയാമായിരുന്നിട്ടും വിവരം അറിയിച്ച് ആത്മഹത്യ തടയാൻ ശ്രമിച്ചില്ലെന്നാരോപിച്ചായിരുന്നു മർദനം.

ഇതിനുപിന്നാലെ മൃതദേഹത്തിനരികിലേക്ക് പെൺകുട്ടിയെ വലിച്ചിഴച്ച് മൃതദേഹത്തിന്റെ കൈകൊണ്ട് നെറ്റിയിൽ സിന്ദൂരം ചാർത്തിക്കുകയായിരുന്നു.
Published by: Naseeba TC
First published: June 4, 2021, 10:18 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories