ഇന്റർഫേസ് /വാർത്ത /India / Rafale | ഇന്ത്യൻ വ്യോമസേനക്ക് കരുത്ത് പകരാൻ മൂന്ന് റഫാൽ യുദ്ധ വിമാനങ്ങൾ കൂടി

Rafale | ഇന്ത്യൻ വ്യോമസേനക്ക് കരുത്ത് പകരാൻ മൂന്ന് റഫാൽ യുദ്ധ വിമാനങ്ങൾ കൂടി

36 റാഫേൽ ജെറ്റുകളിൽ 30 എണ്ണം യുദ്ധവിമാനങ്ങളും ആറെണ്ണം പരിശീലനത്തിനുള്ളതും ആയിരിക്കും. ട്രെയിനർ ജെറ്റുകൾ ഇരട്ട സീറ്റർ ആയിരിക്കും, അവർക്ക് യുദ്ധവിമാനങ്ങളുടെ എല്ലാ സവിശേഷതകളും ഉണ്ടാകും.

36 റാഫേൽ ജെറ്റുകളിൽ 30 എണ്ണം യുദ്ധവിമാനങ്ങളും ആറെണ്ണം പരിശീലനത്തിനുള്ളതും ആയിരിക്കും. ട്രെയിനർ ജെറ്റുകൾ ഇരട്ട സീറ്റർ ആയിരിക്കും, അവർക്ക് യുദ്ധവിമാനങ്ങളുടെ എല്ലാ സവിശേഷതകളും ഉണ്ടാകും.

36 റാഫേൽ ജെറ്റുകളിൽ 30 എണ്ണം യുദ്ധവിമാനങ്ങളും ആറെണ്ണം പരിശീലനത്തിനുള്ളതും ആയിരിക്കും. ട്രെയിനർ ജെറ്റുകൾ ഇരട്ട സീറ്റർ ആയിരിക്കും, അവർക്ക് യുദ്ധവിമാനങ്ങളുടെ എല്ലാ സവിശേഷതകളും ഉണ്ടാകും.

  • Share this:

ഇന്ത്യന്‍ വ്യോമസേനക്ക് (Airforce)കരുത്തായി മൂന്ന് റഫാല്‍ യുദ്ധ വിമാനങ്ങള്‍ (Rafale) കൂടി എത്തി. ഇതോടെ ഫ്രാന്‍സ് ഇന്ത്യയ്ക്ക് കൈമാറിയ വിമാനങ്ങളുടെ എണ്ണം 35 ആയി. ആകെ 36 വിമാനങ്ങളാണ് ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങിയത്. അവസാനവിമാനം അടുത്ത ആഴ്ചയോടെ എത്തുമെന്നാണ് വിവരം. ഇന്ത്യ പ്രത്യേകമായി ആവശ്യപ്പെട്ട മാറ്റങ്ങളോടെയാണ് പുതിയ റഫാല്‍ വിമാനങ്ങളെത്തിയിരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മൂന്ന് റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തിയത്.

58,000 കോടി രൂപ മുടക്കി 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനായി ഇന്ത്യ 2016 സെപ്റ്റംബറില്‍ ഫ്രാന്‍സുമായി കരാറില്‍ ഒപ്പുവെച്ചത്.

ശക്തമായ ആയുധങ്ങള്‍ വഹിക്കാന്‍ റാഫേലിന് കഴിയും. യൂറോപ്യന്‍ മിസൈല്‍ നിര്‍മാതാക്കളായ എംബിഡിഎയുടെ മെറ്റിയര്‍, വിഷ്വല്‍ റേഞ്ചില്‍ നിന്ന് എയര്‍-ടു-എയര്‍ മിസൈല്‍, സ്‌കാല്‍പ് ക്രൂയിസ് മിസൈല്‍ എന്നിവയാണ് റാഫേല്‍ ജെറ്റുകളുടെ ആയുധ പാക്കേജിന്റെ പ്രധാന ആകര്‍ഷണം.

വായുവില്‍ നിന്ന് വായുവിലേക്ക് ആക്രമണം നടത്താന്‍ കഴിയുന്നവിധം രൂപകല്‍പ്പന ചെയ്ത ബിവിആര്‍ എയര്‍-ടു-എയര്‍ മിസൈലിനെ (ബിവിആര്‍എം) വഹിക്കാന്‍ റാഫേലിന് സാധിക്കും.

മിസൈല്‍ സംവിധാനങ്ങള്‍ കൂടാതെ, ഇസ്രായേലി ഹെല്‍മെറ്റ് ഘടിപ്പിച്ച ഡിസ്‌പ്ലേകള്‍, റഡാര്‍ മുന്നറിയിപ്പ് റിസീവറുകള്‍, ലോ-ബാന്‍ഡ് ജാമറുകള്‍, 10 മണിക്കൂര്‍ ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡിംഗ്, ഇന്‍ഫ്രാ റെഡ് സെര്‍ച്ച്, ട്രാക്കിംഗ് സിസ്റ്റങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ ഇന്ത്യന്‍ നിര്‍ദ്ദിഷ്ട പരിഷ്‌ക്കരണങ്ങളും റാഫേല്‍ വരുത്തിയിട്ടുണ്ട്.

Maternity Leave | പുനര്‍വിവാഹം ചെയ്തതിനാൽ രണ്ട് തവണ കൂടി പ്രസവാവധി അനുവദിക്കണം; ഹൈക്കോടതിയെ സമീപിച്ച് സ്‌കൂൾ അധ്യാപിക

പുനർവിവാഹം ചെയ്ത സ്ത്രീകൾക്ക് രണ്ട് തവണ കൂടി പ്രസവാവധി (Maternity Leave) അനുവദിക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപിക (School Teacher) മധ്യപ്രദേശ് ഹൈക്കോടതിയെ (Madhya Pradesh High Court) സമീപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ അനുസരിച്ച്, ഒരു ജീവനക്കാരിക്ക് രണ്ട് തവണ മാത്രമേ പ്രസവാവധി ലഭിക്കൂ. എന്നാല്‍, ജബല്‍പൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലെ പ്രൈമറി സ്‌കൂൾ അധ്യാപികയായ പ്രിയങ്ക ത്രിപാഠി ഹൈക്കോടതിയില്‍ ഇതിനെ ചോദ്യം ചെയ്യുകയായിരുന്നു. തന്റെ ആദ്യ വിവാഹം 2002ലാണ് നടന്നതെന്നും ആ ബന്ധത്തിൽ തനിക്ക് രണ്ട് കുട്ടികളുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

2018ല്‍ പ്രിയങ്ക തിപാഠി വിവാഹമോചനം നേടുകയും മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. അവര്‍ ഇപ്പോള്‍ ഗര്‍ഭിണിയാണ്. വിവാഹമോചനത്തിന് ശേഷം വീണ്ടും വിവാഹം കഴിച്ചാല്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരിക്ക് രണ്ട് തവണ കൂടി പ്രസവാവധി നല്‍കണമെന്നാണ് പ്രിയങ്കയുടെ വാദം. ജസ്റ്റിസ് ഷീല്‍ നാഗുവും ജസ്റ്റിസ് എം എസ് ഭട്ടിയും അടങ്ങുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കേസ് പരിഗണിക്കുന്നത് ഫെബ്രുവരി 28ലേക്ക് മാറ്റി.

Also read- Hijab Row |ഹിജാബ് ഹർജി കേൾക്കുന്ന ജഡ്ജിക്കെതിരെ അപകീർത്തി പരാമർശം; കന്നഡ നടൻ അറസ്റ്റിൽ

അടുത്തിടെ, പ്രസവാവധി ലഭിക്കാന്‍ വേണ്ടി ഗര്‍ഭിണിയായി അഭിനയിച്ച യുവതി പോലീസ് പിടിയിലായിരുന്നു. ജോര്‍ജിയയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായിരുന്ന റോബിന്‍ ഫോള്‍സം ആണ് വ്യാജ ഗര്‍ഭധാരണത്തിന് പിടിയിലായത്. ഒരു സഹപ്രവര്‍ത്തകനാണ് 43കാരിയായ യുവതിയുടെ ബേബി ബമ്പ് വ്യാജമാണെന്ന് കണ്ടെത്തിയത്. 2021 മെയ് മാസത്തില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയെന്നും തനിക്ക് ആഴ്ചകളോളം ബെഡ് റെസ്റ്റ് ആവശ്യമാണെന്നും പറഞ്ഞ് അവര്‍ അധികാരികള്‍ക്ക് ഒരു മെയില്‍ അയച്ചിരുന്നു. 2020ല്‍ ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കിയതായും 2021 ഓഗസ്റ്റില്‍ താന്‍ വീണ്ടും ഗര്‍ഭം ധരിച്ചുവെന്നുമാണ് അവര്‍ അവകാശപ്പെട്ടത്.

First published:

Tags: Rafale fighter, Rafale Jets India