മൂന്ന് സിനിമകൾ നേടിയത് 120 കോടി; സാമ്പത്തിക പ്രതിസന്ധിയില്ലെന്നതിന് തെളിവെന്ന് രവിശങ്കർ പ്രസാദ്

തൊഴിലില്ലായ്മയെക്കുറിച്ചുള്ള എൻ.എസ്.എസ്.ഒ റിപ്പോർട്ട് തെറ്റാണെന്നും രവിശങ്കർ പ്രസാദ്.

News18 Malayalam | news18-malayalam
Updated: October 12, 2019, 9:05 PM IST
മൂന്ന് സിനിമകൾ നേടിയത് 120 കോടി; സാമ്പത്തിക പ്രതിസന്ധിയില്ലെന്നതിന് തെളിവെന്ന് രവിശങ്കർ പ്രസാദ്
ravi sankar prasad
  • Share this:
ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന പ്രചാരണം തള്ളിക്കളയാൻ മൂന്ന് സിനിമകളുടെ വരുമാനം ഉദ്ധരിച്ച് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്. ഒക്ടോബർ രണ്ടിന് മൂന്ന് ജനപ്രിയ സിനിമകൾ നേടിയത് 120 കോടി രൂപയാണെന്നും ഇത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നതിന് തെളിവാണെന്നുമാണ് മന്ത്രിയുടെ വാദം.

മുംബൈയിൽ വാർത്താസമ്മേളനത്തിനിടെ ഉയർന്ന ചോദ്യത്തിനായിരുന്നു രവിശങ്കർ പ്രസാദിന്റെ മറുപടി. ദേശീയ അവധി ദിനമായ ഒക്ടോബർ രണ്ടിന് മൂന്ന് സിനിമകൾ 120 കോടി രൂപ കളക്ട് ചെയ്തെന്ന് സിനിമ നിരൂപകനായ കോമൾ നെഹ്ത തന്നോട് പറഞ്ഞെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. രാജ്യത്തെ സാമ്പത്തിക നില മികച്ചതാണ്. അത് കൊണ്ടാണ് മൂന്ന് സിനിമകൾക്ക് ഇത്രയും പണം നേടാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

also read;2014ൽ കോൺഗ്രസിൽ നിന്ന് എഎപിയിലെത്തി; അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം അൽക്ക ലാംബ വീണ്ടും കോൺഗ്രസിൽ

ഞാൻ നേരത്തെ വാര്‍ത്താവിനിമയ വിക്ഷേപണ വകുപ്പു മന്ത്രിയായിരുന്നു. എനിക്ക് സിനിമകളോട് അത്രമേല്‍ താൽപ്പര്യമുണ്ട്. സിനിമകൾ വമ്പന്‍ ബിസിനസാണ്. ദേശീയ അവധിദിനമായ ഒക്ടോബർ 2 ന് മൂന്ന് സിനിമകളും കൂടി 120 കോടി രൂപ നേടിയെന്ന് ചലച്ചിത്ര നിരൂപകനായ കോമാൽ നഹ്ത എന്നോട് പറഞ്ഞു. മികച്ച സമ്പദ്‌വ്യവസ്ഥയുള്ള രാജ്യത്താണ് ഈ 120 കോടി രൂപ നേടുന്നത് -രവിശങ്കർ പ്രസാദ് പറഞ്ഞു.

തൊഴിലില്ലായ്മയെക്കുറിച്ചുള്ള എൻ.എസ്.എസ്.ഒ റിപ്പോർട്ട് തെറ്റാണെന്നും രവിശങ്കർ പ്രസാദ്. എല്ലാവർക്കും സർക്കാർ ജോലികൾ നൽകുമെന്ന് ഞങ്ങൾ ഒരിക്കലും പറഞ്ഞിട്ടില്ല. കുറച്ച് ആളുകൾ ആസൂത്രിതമായ രീതിയിൽ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ മന്ത്രിയുടേത് എന്ത് ന്യായീകരണമാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. സിനിമകളുടെ വരുമാനമാണോ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ കരുത്ത് അടയാളപ്പെടുത്താനുള്ള മാനദണ്ഡമെന്ന് വിമർശകർ ചോദിക്കുന്നു.രവിശങ്കര്‍ പ്രസാദിന്റെ പരാമര്‍ശം സോഷ്യല്‍മീഡിയയിലും വൻ ചർച്ചയായിട്ടുണ്ട്.

First published: October 12, 2019, 9:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading