സ്ഫോടനം സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രാലയം വാര്‍ത്തക്കുറിപ്പിറക്കി. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. കിഴക്കന്‍ നേവല്‍ കമാന്‍ഡിന്റെ കീഴിലുള്ള കപ്പലാണ് ഐഎന്‍എസ് രണ്‍വീര്‍. കപ്പലിലെ ജീവനക്കാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നെന്നും ഉടന്‍തന്നെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയെന്നും അധികൃതര്‍ അറിയിച്ചു.
In an unfortunate incident today at Naval Dockyard Mumbai, 3 naval personnel lost their lives in an explosion in an internal compartment onboard INS Ranvir. Responding immediately, the ship's crew brought the situation under control. There is no major material damage. pic.twitter.com/c9wJUieCCj
ഇന്ത്യന്‍ നാവികസേനയുടെ അഞ്ച് രാജ്പുത് ക്ലാസ് യുദ്ധക്കപ്പലുകളില്‍ നാലാമത്തേതാണ് ഐഎന്‍എസ് രണ്‍വീര്‍. കിഴക്കന്‍ നാവിക കമാന്‍ഡില്‍ നിന്ന് ക്രോസ് കോസ്റ്റ് ഓപ്പറേഷനല്‍ ഡിപ്ലോയ്മെന്റിലായിരുന്നു ഐഎന്‍എസ് രണ്‍വീര്‍. തിരികെ ആസ്ഥാനത്തേക്ക് വരാനിരിക്കേയാണ് അപകടമുണ്ടായത് .
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.