• HOME
  • »
  • NEWS
  • »
  • india
  • »
  • 'വന്ദേ ഭാരത് ട്രെയിനുകളുടെ പുതിയ മൂന്ന് പതിപ്പുകൾ മാർച്ചോടെ ഓടിത്തുടങ്ങും': റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

'വന്ദേ ഭാരത് ട്രെയിനുകളുടെ പുതിയ മൂന്ന് പതിപ്പുകൾ മാർച്ചോടെ ഓടിത്തുടങ്ങും': റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

അടുത്ത മൂന്നോ നാലോ വർഷത്തിനുള്ളിൽ വന്ദേ ഭാരത് ട്രെയിനുകളുടെ പരമാവധി വേഗതയായ 160 കിലോമീറ്ററിന് ഉചിതമായ രീതിയിൽ റെയിൽവേ ട്രാക്കുകൾ നവീകരിക്കുമെന്നും റെയിൽവേ മന്ത്രി

  • Share this:

    വന്ദേ ഭാരത് ട്രെയിനുകളുടെ മൂന്ന് പുതിയ പതിപ്പുകൾ കൂടി അടുത്ത വർഷം ഫെബ്രുവരി- മാർച്ച് മാസങ്ങളിലായി രാജ്യത്തിന് ലഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വന്ദേ ചെയർ കാർ, വന്ദേ മെട്രോ, വന്ദേ സ്ലീപ്പേഴ്സ് എന്നിവയാണ് പുതിയ പതിപ്പുകൾ എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അടുത്ത മൂന്നോ നാലോ വർഷത്തിനുള്ളിൽ വന്ദേ ഭാരത് ട്രെയിനുകളുടെ പരമാവധി വേഗതയായ 160 കിലോമീറ്ററിന് ഉചിതമായ രീതിയിൽ റെയിൽവേ ട്രാക്കുകൾ നവീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

    “വന്ദേ ഭാരതിന് മൂന്ന് ഫോർമാറ്റുകൾ ഉണ്ട്. 100 കിലോമീറ്ററിൽ താഴെയുള്ള യാത്രയ്ക്ക് വന്ദേ മെട്രോ, 100 മുതൽ 550 കിലോമീറ്റർ യാത്രയ്ക്ക് വന്ദേ ചെയർ കാർ, 550 കിലോമീറ്ററുകൾക്കപ്പുറമുള്ള യാത്രയ്ക്ക് വന്ദേ സ്ലീപ്പേഴ്സ്. ഈ മൂന്ന് ഫോർമാറ്റുകളും അടുത്ത വർഷം ഫെബ്രുവരി- മാർച്ചിലേയ്ക്ക് തയ്യാറാകുമെന്ന്,” ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്ന് ഡൽഹിയിലെ ആനന്ദ് വിഹാർ ടെർമിനൽ റെയിൽവേ സ്റ്റേഷനിലേക്ക് വന്ദേ ഭാരത് ട്രെയിൻ ആരംഭിച്ച് കൊണ്ടുള്ള ചടങ്ങിന് ശേഷം അശ്വിനി വൈഷ്ണവ് പ്രതികരിച്ചു.

    Also Read-പാര്‍ലമെന്റ് മന്ദിരോദ്ഘാടനം: ‘അവർക്ക് കഴിയാത്തത് പ്രധാനമന്ത്രി ചെയ്തതിന്റെ നിരാശയാണ്’: പ്രതിപക്ഷത്തിനെതിരെ എം.പി നവനീത് റാണ

    അതേസമയം ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആണ് ഫ്ലാഗ് ഓഫ് ചെയ്തത്. ഡെറാഡൂൺ-ന്യൂഡൽഹി ശതാബ്ദി എക്‌സ്‌പ്രസിന്റെ ആറ് മണിക്കൂർ 10 മിനിറ്റിൽ നിന്ന് ഡെറാഡൂണിനും ദേശീയ തലസ്ഥാനത്തിനും ഇടയിലുള്ള യാത്രാ സമയം നാലര മണിക്കൂറായി ഈ ട്രെയിൻ കുറയ്ക്കുന്നുണ്ട്. ജൂൺ പകുതിയോടെ എല്ലാ സംസ്ഥാനങ്ങൾക്കും വന്ദേ ഭാരത് ട്രെയിൻ ലഭിക്കുമെന്നും വൈഷ്ണവ് പറഞ്ഞു. കൂടാതെ ഈ ട്രെയിനുകളുടെ നിർമ്മാണം ത്വരിതഗതിയിലാണെന്നും അദ്ദേഹം അറിയിച്ചു.

    “എല്ലാ എട്ടാമത്തെയോ ഒമ്പതാമത്തെയോ ദിവസം ഫാക്ടറിയിൽ നിന്ന് ഒരു പുതിയ ട്രെയിൻ വരുന്നുണ്ട്. രണ്ട് ഫാക്ടറികളിൽ കൂടി പണി തുടങ്ങാൻ പോകുകയാണ്. ഈ ഫാക്ടറികളുടെ വിതരണ ശൃംഖല സുസ്ഥിരമാകുമ്പോൾ പുതിയ ട്രെയിൻ തയ്യാറാകുമെന്നും” മന്ത്രി പറഞ്ഞു.

    Also Read-New Parliament|പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം; 75 രൂപ നാണയത്തിന്റെ പ്രത്യേകതകൾ

    ചെന്നൈയിലെ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിലാണ് ഈ തദ്ദേശീയ സെമി-ഹൈ സ്പീഡ് ട്രെയിനുകൾ നിർമ്മിക്കുന്നത്. ഇതിൽ പഴയ ട്രാക്കുകളാകട്ടെ 70 നും 80 നും ഇടയിൽ കിലോമീറ്റർ വേഗതയെ പിന്തുണയ്ക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ്. അതിനാൽ 110 കിലോമീറ്റർ, 130 കിലോമീറ്റർ, 160 കിലോമീറ്റർ തുടങ്ങിയ വേഗത പിന്തുണയ്ക്കുന്ന തരത്തിൽ 25,000 മുതൽ 35,000 കിലോമീറ്റർ ട്രാക്കുകളാണ് നവീകരിക്കുന്നത്. അടുത്ത മൂന്നോ നാലോ വർഷത്തിനുള്ളിൽ ഇത് പൂർത്തിയാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

    കൂടാതെ അതിർത്തി പ്രദേശങ്ങളിൽ റെയിൽ കണക്റ്റിവിറ്റി പദ്ധതികൾക്കായി റെയിൽവേ അതിവേഗം പ്രവർത്തിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു . അതോടൊപ്പം ട്രെയിൻ യാത്രക്കാർക്ക് 4ജി -5ജി സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികളും നിലവിൽ സ്വീകരിച്ചു വരികയാണ്.

    Published by:Jayesh Krishnan
    First published: