'മുംബൈയില്‍ മൂന്നു ശതമാനം വിവാഹമോചനങ്ങള്‍ക്ക് കാരണം ഗതാഗതക്കുരുക്ക്'; മുന്മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് ട്വിറ്ററില്‍ പരിഹാസം
'മുംബൈയില്‍ മൂന്നു ശതമാനം വിവാഹമോചനങ്ങള്‍ക്ക് കാരണം ഗതാഗതക്കുരുക്ക്'; മുന്മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് ട്വിറ്ററില്‍ പരിഹാസം
ഏറ്റവും മികച്ച (ഇല്)ലോജിക്കിനുള്ള അവാര്‍ഡ് മുബൈയിലെ മൂന്ന് ശതമാനം ജനങ്ങള്‍ വിവാഹമോചനം തേടുന്നത് ഗതാഗതക്കുരുക്ക് കാരണം കൊണ്ടാണെന്ന് അവകാശപ്പെട്ട സ്ത്രീയ്ക്ക് നല്‍കണമെന്ന് ശിവസേന നേതാവ്
മുംബൈ: മുംബൈയിലെ(Mumbai) മൂന്ന് ശതമാനം വിവാഹമോചനങ്ങള്‍ക്ക്(Divorces) കാരണം ഗതാഗതക്കുരുക്കാണെന്ന് മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ്(Amruta Fadnavis). നഗരത്തിലെ ഗതാഗതക്കുരുക്കും റോഡുകളുടെ അവസ്ഥയും മുന്‍നിര്‍ത്തിയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
'സാധാരണക്കാരിയായി പറയുകയാണ്. ഗതാഗതക്കുരുക്കു കാരണം ആളുകള്‍ക്ക് കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്താന്‍ സാധിക്കുന്നില്ല. മൂന്നു ശതമാനം വിവാഹമോചനം നടക്കുന്നത് ഗതാഗതപ്രശ്നം മൂലമാണ്' അമൃത പറഞ്ഞു. ഗതാഗതക്കുരുക്കുകളും റോഡുകളിലെ കുഴികളും ഞങ്ങളെ എങ്ങനെ ബുദ്ധിമുട്ടിക്കുന്നുവെന്നും ഞാന്‍ അനുഭവിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
അതേസമയം വിചിത്രമായ അഭിപ്രായപ്രകടനത്തിനെതിരെ ശിവസേന നേതാവ് പ്രിയങ്ക ചതുര്വേദിയടക്കം നിരവധി പേര് രംഗത്തെത്തി. ഏറ്റവും മികച്ച (ഇല്)ലോജിക്കിനുള്ള അവാര്‍ഡ് മുബൈയിലെ മൂന്ന് ശതമാനം ജനങ്ങള്‍ വിവാഹമോചനം തേടുന്നത് ഗതാഗതക്കുരുക്ക് കാരണം കൊണ്ടാണെന്ന് അവകാശപ്പെട്ട സ്ത്രീയ്ക്ക് നല്‍കണമെന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
#WATCH: BJP leader Devendra Fadnavis' wife Amruta Fadnavis says, "I'm saying this as common citizen. Once I go out I see several issues incl potholes,traffic. Due to traffic,people are unable to give time to their families & 3% divorces in Mumbai are happening due to it." (04.02) pic.twitter.com/p5Nne5gaV5
ബെംഗളൂരുവിലെ ജനങ്ങള്‍ ഇത് വായിക്കരുതെന്നും അത് നിങ്ങളുടെ വിവാഹജീവിതത്തെ ഗുരുതരമായി ബാധിച്ചേക്കാമെന്നും പ്രിയങ്ക ട്വിറ്ററില്‍ പരിഹസിച്ചു. എന്നാല്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയതിനാല്‍ വ്യക്തിപരമായി പ്രതികരിച്ചതാണ് എന്ന് ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.