നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Terrorist Attack | കാശ്മീരില്‍ പൊലീസ് ബസിനു നേരെ ഭീകരാക്രമണം; മൂന്നു പൊലീസുകാര്‍ക്ക് വീരമൃത്യു

  Terrorist Attack | കാശ്മീരില്‍ പൊലീസ് ബസിനു നേരെ ഭീകരാക്രമണം; മൂന്നു പൊലീസുകാര്‍ക്ക് വീരമൃത്യു

  പൊലീസ് ക്യാമ്പിന് സമീപം വച്ചാണ് തീവ്രവാദികള്‍ പൊലീസ് ബസ് ആക്രമിച്ചത്.

  Image: ANI

  Image: ANI

  • Share this:
   ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ പൊലീസ് ബസിന് നേരെ നടന്ന ഭീകരാക്രമണത്തില്‍(Terrorist Attack) മൂന്ന് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ശ്രീനഗര്‍ പ്രാന്തപ്രദേശത്തെ സിവാനിലെ പൊലീസ് ക്യാമ്പിന് സമീപം വച്ചാണ് തീവ്രവാദികള്‍ പൊലീസ് ബസ് ആക്രമിച്ചത്.

   ജമ്മുകശ്മീര്‍ സായുധ പൊലീസിനെ അംഗങ്ങളാണ് വീരമൃത്യുവരിച്ചത്. ജമ്മു കശ്മീര്‍ ഡി ജി പി പൊലീസുകാരുടെ മരണം സ്ഥിരീകരിച്ചു. ശ്രീനഗറില്‍ സെവാന്‍ പ്രദേശത്ത് പത്താന്‍ ചൗക്കില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ജമ്മു കശ്മീര്‍ സായുധ പോലീസ് സേന സഞ്ചരിച്ച വാഹനത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് വിവരം.   ആക്രമണം നടത്തിയ ഭീകരര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. രണ്ട് ഭീകരരാണ് ആക്രമണം നടത്തിയത് എന്നാണ് സൂചന. നാല്‍പത്തിയെട്ട് മണിക്കൂറിനിടെ കശ്മീര്‍ താഴ്വരയില്‍ നടക്കുന്ന രണ്ടാമത്തെ ആക്രമണം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

   Bipin Rawat | 'സൈന്യത്തെക്കുറിച്ചോർത്ത് ഞങ്ങൾ അഭിമാനിക്കുന്നു'; മരണത്തിന് മുമ്പുള്ള ബിപിൻ റാവത്തിന്റെ അവസാന സന്ദേശം പുറത്തുവിട്ട് ഇന്ത്യൻ സൈന്യം

   1971 ലെ യുദ്ധത്തിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ജനറൽ ബിപിൻ റാവത്ത് (Gen Bipin Rawat) സായുധ സേനാ ഉദ്യോഗസ്ഥരെ അഭിവാദ്യം ചെയ്യുകയും വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്ന 1.09 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പ് ഇന്ത്യൻ സൈന്യം (Indian Army) ഞായറാഴ്ച പുറത്തുവിട്ടു. ഹെലികോപ്റ്റർ അപകടത്തിൽ (Helicopter Crash) മരിക്കുന്നതിന് ഒരു ദിവസം മുമ്പ് സംയുക്ത സൈനിക മേധാവി (Chief of Defence Staff) ജനറൽ ബിപിൻ റാവത്ത് നൽകിയ അവസാന പൊതു സന്ദേശമായിരുന്നു അത്. "സൈന്യത്തെക്കുറിച്ച് ഓർത്ത് നമ്മൾ അഭിമാനിക്കുന്നു, നമുക്ക് ഈ വിജയദിനം ഒരുമിച്ച് ആഘോഷിക്കാം" എന്നാണ് അദ്ദേഹം സന്ദേശത്തിൽപറയുന്നത്. ഡിസംബർ ഏഴിന് വൈകുന്നേരമാണ് വീഡിയോ റെക്കോർഡ് ചെയ്തതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

   ആ വീഡിയോ ക്ലിപ്പിൽ ജനറൽ റാവത്ത് 1971 ലെ ഇന്തോ-പാക് യുദ്ധത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും യുദ്ധവിജയത്തിന്റെ അമ്പതാം വാർഷികാഘോഷത്തിൽ പങ്കുചേരാൻ എല്ലാ ഇന്ത്യൻ പൗരന്മാരോടും അഭ്യർത്ഥിക്കുകയും ചെയ്യുന്നു. ഇന്ത്യൻ ഗേറ്റ് കോംപ്ലക്സിൽ നടന്ന 'വിജയ് പർവ്' ആഘോഷങ്ങളുടെ ഉദ്ഘാടന പരിപാടിയിലും ഈ വീഡിയോ പ്രദർശിപ്പിച്ചു. ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗും രാജ്യത്തെ ഉന്നതതല സൈനിക മേധാവികളും പങ്കെടുത്തു.

   ഏകദേശം 93,000 പേരടങ്ങുന്ന പാകിസ്ഥാൻ സൈന്യം 1971 ഡിസംബർ 16 ന് ഇന്ത്യൻ സൈന്യത്തിന്റെയും 'മുക്തി ബാഹിനി'യുടെയും സംയുക്ത സേനയ്ക്ക് മുന്നിൽ കീഴടങ്ങിയിരുന്നു. അത് ബംഗ്ലാദേശിന്റെ പിറവിക്ക് വഴിയൊരുക്കി.

   "സ്വർണിം വിജയ് പർവ്വിന്റെ ഈ അവസരത്തിൽ ഇന്ത്യൻ സായുധ സേനയിലെ എല്ലാ ധീരസൈനികർക്കും ഞാൻ ഹൃദയംഗമമായ ആശംസകൾ നേരുന്നു. 1971ലെ യുദ്ധത്തിലെ വിജയത്തിന്റെ അമ്പതാം വാർഷികം 'വിജയ് പർവ്' ആയി ഞങ്ങൾ ആഘോഷിക്കുകയാണ്", ജനറൽ റാവത്ത് പറഞ്ഞു.

   "ഈ അവസരത്തിൽ നമ്മുടെ ധീരരായ സൈനികരെയും അവരുടെ ത്യാഗങ്ങളെയും സ്മരിച്ചുകൊണ്ട് ഞാൻ അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഡിസംബർ 12 നും 14 നും ഇടയിൽ ഇതിന്റെ ഭാഗമായി നിരവധി പരിപാടികളാണ് ഇന്ത്യാ ഗേറ്റിൽ സംഘടിപ്പിക്കുന്നത്. നമ്മുടെ ധീരരായ സൈനികരുടെ സ്മരണയ്ക്കായി സ്ഥാപിച്ച അമർ ജവാൻ ജ്യോതി സമുച്ചയത്തിൽ വിജയ് പർവ് ആഘോഷം സംഘടിപ്പിക്കുന്നത് വളരെ അഭിമാനകരമായ കാര്യമാണ്. വിജയ് പപർവ്വിൽ പങ്കെടുക്കാൻ എല്ലാവരെയും ഞങ്ങൾ ക്ഷണിക്കുന്നു," അദ്ദേഹം പറഞ്ഞു.

   ഡിസംബർ എട്ടിന് ഉച്ചക്ക് 12.22 ന് കൂനൂറിന് സമീപം ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച 13 പേരിൽ ജനറൽ റാവത്തും ഭാര്യയും പ്രതിരോധ ഉപദേഷ്ടാവ് ബ്രിഗേഡിയർ എൽ എസ് ലിഡറും ഉൾപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ജനുവരി ഒന്നിനാണ് ബിപിൻ റാവത്ത് ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനിക മേധാവിയായി ചുമതലയേറ്റത്. കരസേന, നാവികസേന, ഇന്ത്യൻ വ്യോമസേന എന്നിവയുടെ പ്രവർത്തനം ഏകോപിപ്പിക്കാനും ശക്തമാക്കാനുമായിരുന്നു സർക്കാരിന്റെ ഈ തീരുമാനം.
   Published by:Jayesh Krishnan
   First published:
   )}