ന്യൂഡല്‍ഹി: ബുധനാഴ്ച വൈകുന്നേരം മൂന്ന് റാഫേല്‍ യുദ്ധവിമാനങ്ങള്‍ കൂടി ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയില്‍ എത്തും. റാഫേല്‍ യുദ്ധവിമാനങ്ങളുടെ നാലാം ബാച്ചാണ് എത്തുന്നത്. യുഎഇ വ്യോമസേനയുടെ 330 മള്‍ട്ടി റോള്‍ ട്രാന്‍സ്പോര്‍ട്ട് ടാങ്കുകള്‍ മിഡ്-എയര്‍ ഇന്ധനം നിറയ്ക്കലിന് സഹായം നല്‍കും എന്നും റിപ്പോര്‍ട്ടുകള്‍. ഈ മൂന്ന് യുദ്ധവിമാനങ്ങളും അംബാല എയര്‍ സ്റ്റേഷനിലെ ഗോള്‍ഡന്‍ ആരോസ് സ്ക്വാഡ്രണില്‍ എത്തിച്ചേരും.
നാലാം ബാച്ചിന്റെ വരവോടെ രാജ്യത്തെ റാഫേല്‍ യുദ്ധവിമാനങ്ങളുടെ എണ്ണം 14 ആയി ഉയരും. മാര്‍ച്ച് 31ന് രാവിലെ ഫ്രാന്‍സിലെ മെറിഗ്നാക് എയര്‍ബേസില്‍ നിന്ന് മൂന്ന് റാഫേല്‍ യുദ്ധവിമാനങ്ങളും പറന്നുയരുമെന്നും രാത്രി ഏവു മണിയോടെ ഗുജറാത്തിലെത്തുമെന്നും റാഫേല്‍ നിര്‍മ്മാതക്കളായ ഡസ്സാള്‍ട്ട് ഏവിയേഷന്‍ അറിയിച്ചു. ഇന്ത്യന്‍ വ്യോമസേന ഏപ്രിലില്‍ രണ്ടാമത്തെ സ്ക്വാര്‍ഡണ്‍ ഉയര്‍ത്താന്‍ തയ്യറായിരിക്കുകയാണ്. ഇത് പശ്ചിമ ബംഗാളിലെ ഹസിമാര എയര്‍ ബേസിലായിരിക്കും.
രണ്ടു മാസത്തിനുള്ളില്‍ ഫ്രാന്‍സില്‍ നിന്ന് കൂടുതല്‍ റാഫേല്‍ യുദ്ധവിമാനങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു സ്ക്വാര്‍ഡണില്‍ 18 യുദ്ധവിമാനങ്ങള്‍ ആണ് ഉള്‍പ്പെടുന്നത്. ഫ്രാന്‍സുമായി 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ക്കായി 59,000 കോടിയുടെ കരാറിലാണ് ഇന്ത്യ ഒപ്പുവച്ചിരിക്കുന്നത്. കരാറില്‍ ഏര്‍പ്പെട്ട് നാലു വര്‍ഷത്തിനു ശേഷം കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ആദ്യ ബാച്ച് റാഫേല്‍ ജെറ്റുകള്‍ ഇന്ത്യയില്‍ എത്തിയത്.
You May Also Like- Rafales | 'അതിർത്തി ലക്ഷ്യമിടുന്നവർക്കുള്ള മുന്നറിയിപ്പ്'; റാഫേൽ അംബാലയിലെത്തിയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്
സെപ്റ്റംബര്‍ 10ന് അംബാലയില്‍ ഔപചാരികമായി ഇന്‍ഡക്ഷന്‍ ചടങ്ങ് നടന്നിരുന്നു. റാഫേല്‍ വിമാനങ്ങളുടെ രണ്ടാം ബാച്ച് നവംബര്‍ 3ന് ഇന്ത്യയില്‍ എത്തി. ഇതില്‍ മൂന്ന് വിമാനങ്ങള്‍ ആയിരുന്നു ഉണ്ടായിരുനനത്. ജനുവരി 27ന് മൂന്നാമത്തെ ബാച്ചായി മൂന്ന് ജെറ്റുകള്‍ കൂടി ഇന്ത്യന്‍ വ്യോമസേനയില്‍ ചേര്‍ന്നു. റഷ്യയില്‍ നിന്ന് സുഖോയ് ജെറ്റുകള്‍ ഇറക്കുമതി ചെയ്ത് 23 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഏറ്റെടുക്കുന്ന യുദ്ധവിമാനമാണ് റാഫേല്‍.
നിരവധി ആയുധങ്ങള്‍ വഹിക്കാന്‍ റാഫേല്‍ ജെറ്റുകള്‍ക്ക് കഴിയും. യുറോപ്യന്‍ മിസൈല്‍ നിര്‍മ്മാതക്കളായ എംബിഡിഎയുടെ മെറ്റിയര്‍, വിഷ്വല്‍ റേഞ്ച് എയര്‍ ടു എയര്‍ മിസൈല്‍, മൈക്ക ആയുധ സംവിധാനം എന്നിവയാണ് റാഫേല്‍ ജെറ്റുകളുടെ ആയുധ സംവിധാനങ്ങളുടെ പ്രധാന സവിശേഷതകള്‍. റാഫേല്‍ ജെറ്റുകളുമായി സംയോജിപ്പിക്കാന്‍ കഴിയുന്ന പുതിയ ജനറേഷന് മോഡുലാര്‍ എയര്‍ ടു ഗ്രൗണ്ട് ആയുധമായ ഹാമറും വ്യോമസേന വാങ്ങുന്നു. ഫ്രഞ്ച് പ്രതിരോധ മേധാവിയായ സഫ്രാന്‍ വികസിപ്പിച്ചെടുത്ത മിസൈലാണ് ഹാമര്‍.
ഫ്രഞ്ച് വ്യോമസേനയ്ക്കും നാവിക സേനയ്ക്കുമായി രൂപകല്പന ചെയ്ത മിസൈലാണ് ഹാമര്‍. ബിവിആര്‍ എയര്‍ ടു എയര്‍ മിസൈല്‍ ഗണത്തിലെ അടുത്ത തലമുറയാണ് ഇത്. യുകെ, ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, സ്പെയില്‍, സ്വീഡന് എന്നീ രാജ്യങ്ങള്‍ നേരിടുന്ന സാധാരണ ഭീഷണികള്‍ നേരിടാനായി എംബിഡിഎ വികസിപ്പിച്ചെടുത്ത ആയുധമാണിത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Rafale fighter jets, Rafale Jets, Rafale Jets france, Rafale Jets India, Rafale Jets UAE