നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • അമേരിക്കയിൽ വീടിന് തീപിടിച്ചു; ഇന്ത്യക്കാരായ മൂന്ന് സഹോദരങ്ങൾ വെന്തുമരിച്ചു

  അമേരിക്കയിൽ വീടിന് തീപിടിച്ചു; ഇന്ത്യക്കാരായ മൂന്ന് സഹോദരങ്ങൾ വെന്തുമരിച്ചു

  • Last Updated :
  • Share this:
   ന്യൂഡൽഹി: അമേരിക്കയിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ തെലങ്കാന സ്വദേശികളായ സഹോദരങ്ങള്‍ വെന്തുമരിച്ചു. അപകടം നടന്ന വീട്ടിൽ ക്രിസ്മസ് ആഘോഷിക്കാനെത്തിയ മിഷണറി വിദ്യാര്‍ത്ഥികളായ മൂന്ന് സഹോദരങ്ങളാണ് മരിച്ചത്. ടെന്നസിയിലെ മെംഫിസിൽ ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

   ആരോണ്‍ നായിക് (17), ഷാരോണ്‍ നായിക് (14), ജോയ് നായിക് (15) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം വീട്ടുടമസ്ഥയായ കേരി കോഡ്റിയറ്റിനെയും (46) വെന്തുമരിച്ച നിലയിൽ കണ്ടെത്തി. അതേസമയം, തീപിടിത്തത്തിൽ കേരിയുടെ ഭർത്താവ് ഡാനിയേൽ കോഡ്രിറ്റും മകൻ കോലി (13)യും രക്ഷപെട്ടു. തീപിടിത്തമുണ്ടായപ്പോൾ ഇരുവരും പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു. നിസാരമായി പൊള്ളലേറ്റ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തെക്കുറിച്ച് അയൽക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും അഗ്നിശമനാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നെങ്കിലും ആരേയും രക്ഷിക്കാനായില്ല. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

   തെലങ്കാനയിലെ നാൽഗൊണ്ട ജില്ലയിലെ നെരേരുഗുമ്മ സ്വദേശികളായ ശ്രീനിവാസ് നായിക്കിന്റെയും ഭാര്യ സുജീതയുടെയും മക്കളാണ് മരിച്ച സഹോദരങ്ങൾ. ശ്രീനിവാസ് അമേരിക്കയിലെ ഒരു പള്ളിയിലെ പുരോഹിതനാണ്. മിസിസിപ്പയിലെ ഫ്രഞ്ച് ക്യാമ്പ് അക്കാദമിയിലാണ് മൂവരും പഠിച്ചിരുന്നത്. ശ്രീനിവാസനും ഭാര്യയും കഴിഞ്ഞ വർഷമാണ് തെലങ്കാനയിലേക്ക് മടങ്ങിയത്.
   First published:
   )}