നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • വക്താക്കള്‍ വാഴാത്ത കോണ്‍ഗ്രസ്; ഒരു മാസത്തിനിടെ പാര്‍ട്ടി വിട്ടത് മൂന്നാമത്തെ നേതാവ്

  വക്താക്കള്‍ വാഴാത്ത കോണ്‍ഗ്രസ്; ഒരു മാസത്തിനിടെ പാര്‍ട്ടി വിട്ടത് മൂന്നാമത്തെ നേതാവ്

  ടോം വടക്കന്‍, ഷക്കീല്‍ അഹമ്മദ് എന്നിവരാണ് പ്രിയങ്കയ്ക്ക് മുന്നേ പാര്‍ട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചത്

  priyanka- tom vadakkan

  priyanka- tom vadakkan

  • Last Updated :
  • Share this:
   #ലിജിന്‍ കടുക്കാരം

   തിരുവനന്തപുരം: അപമര്യാദയായി പെരുമാറിയ നേതാക്കള്‍ക്കെതിരെ സ്വീകരിച്ച നടപടി പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച് മുംബൈയില്‍ നിന്നുള്ള എഐസിസി വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടിരിക്കുകയാണ്. പ്രിയങ്ക പാര്‍ട്ടി വിട്ടതോടെ കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നാമത്തെ കോണ്‍ഗ്രസ് വക്താവാണ് പാര്‍ട്ടിയില്‍ നിന്നും പുറത്തുപോകുന്നത്. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവും വക്താവുമായിരുന്ന ടോം വടക്കന്‍, ബീഹാറില്‍ നിന്നുള്ള ഷക്കീല്‍ അഹമ്മദ് എന്നിവരാണ് പ്രിയങ്കയ്ക്ക് മുന്നേ പാര്‍ട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചത്.

   കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയിലൂടെ പാര്‍ട്ടി നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തിയ പ്രിയങ്ക ചതുര്‍വേദി സമൂഹ മാധ്യമ പ്രൊഫൈലുകളില്‍ നിന്ന് കോണ്‍ഗ്രസ് മാധ്യമ വിഭാഗം കണ്‍വീനര്‍ എന്ന പദവി നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടി വിടുന്നെന്ന പ്രഖ്യാപനം നടത്തുന്നത്.

   Also Read: അപമര്യാദയായി പെരുമാറിയ നേതാക്കള്‍ക്കെതിരായ നടപടി പിന്‍വലിച്ചു; കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

   നേരത്തെ മാര്‍ച്ച് 14 നായിരുന്നു തൃശൂരില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ ദേശീയ നേതാവായിരുന്നു ടോം വടക്കന്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദില്‍ നിന്നായിരുന്നു വടക്കന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. പുല്‍വാമ ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസിന്റെ പ്രതികരണം വേദനിപ്പിച്ചെന്നും ദേശസ്നേഹം കൊണ്ടാണ് ബിജെപിയില്‍ ചേരുന്നതെന്നുമായിരുന്നു ബിജെപി പ്രവേശനത്തെക്കുറിച്ചുള്ള ടോം വടക്കന്റെ പ്രതികരണം. സോണിയാ ഗാന്ധിയുടെ വിശ്വസ്തനായ നേതാവായിരുന്നു ടോം വടക്കന്‍.

   Dont Miss: കോണ്‍ഗ്രസ് വക്താവ് ടോം വടക്കനും ബിജെപിയില്‍

   രണ്ടുദിവസം മുന്നേയാണ് ബീഹാറിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എഐസിസി വക്താവുമായ ഷക്കീല്‍ അഹമ്മദ് പാര്‍ട്ടി വിടുന്നത്. ബീഹാറിലെ മഹാസഖ്യത്തിലും സീറ്റ് വിഭജനത്തിലുമുള്ള പരാതി ചൂണ്ടിക്കാട്ടിയായിരുന്നു ഷക്കീല്‍ അഹമ്മദ് പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്ക് പോകുന്നത്. മധുബനി ലോക്‌സഭ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും ഷക്കീല്‍ അഹമ്മദ് വ്യക്തമാക്കിയിരുന്നു.

   First published:
   )}