• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സ്കൂളിൽവെച്ച് മൂന്നു കുട്ടികൾ പാമ്പുകടിയേറ്റ് മരിച്ചു


Updated: July 31, 2018, 6:54 PM IST
സ്കൂളിൽവെച്ച് മൂന്നു കുട്ടികൾ പാമ്പുകടിയേറ്റ് മരിച്ചു

Updated: July 31, 2018, 6:54 PM IST
റാഞ്ചി: സ്കൂളിൽവെച്ച് മൂന്നു കുട്ടികൾ പാമ്പുകടിയേറ്റ് മരിച്ചു. ജാർഖണ്ഡിലെ ജംതാര ജില്ലയിലെ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം. ഒന്നാം ക്ലാസിൽ പഠിക്കുന്ന രണ്ടു കുട്ടികളും യുകെജിയിൽ പഠിക്കുന്ന ഒരു കുട്ടിയുമാണ് മരിച്ചത്. പാമ്പ് കടിയേറ്റ പത്താം ക്ലാസ് വിദ്യാർഥി അത്യാസന്ന നിലയിൽ ആശുപത്രിയിൽ ചികിൽസയിലാണ്. സ്കൂളിനോട് ചേർന്ന ഹോസ്റ്റലിൽ ഉറങ്ങികിടക്കവെയാണ് കുട്ടികളെ പാമ്പ് കടിച്ചത്. അർപിത് ഗോരായ്, കിരൻ ഹെബ്രാം എന്നീ കുട്ടികളെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് മരിച്ചിരുന്നു. സുരജ് കുമാർ എന്ന വിദ്യാർഥി ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരിച്ചത്. സ്കൂൾ ഹോസ്റ്റൽ പരിസരം കാടുമൂടി കിടക്കുന്നതിനാൽ പാമ്പുകളുടെ ആവാസകേന്ദ്രമാണെന്ന് ആരോപണം നേരത്തെ ഉണ്ടായിരുന്നു. പല തവണ കുട്ടികൾ ഹോസ്റ്റലിനുള്ളിലും പാമ്പിനെ കണ്ടിട്ടുണ്ട്. നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതർ നടപടിയൊന്നും സ്വീകരിച്ചില്ല. സംഭവത്തെത്തുടർന്ന് രക്ഷിതാക്കളും നാട്ടുകാരും സ്കൂളിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.
First published: July 31, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍