• HOME
  • »
  • NEWS
  • »
  • india
  • »
  • Pulwama encounter |ജമ്മു കാശ്മീരില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

Pulwama encounter |ജമ്മു കാശ്മീരില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ പാകിസ്ഥാന്‍ സ്വദേശി.

  • Share this:
    ജമ്മു കശ്മീരിലെ(Jammu& Kashmir) പുല്‍വാമയില്‍(Pulwama) സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ പാകിസ്ഥാന്‍ സ്വദേശിയാണെന്നാണ് വിവരം. പുല്‍വാമ ജില്ലയിലെ ചാന്ദ്ഗം പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്.

    ഭീകരരില്‍ നിന്ന് എം 4, എ കെ വിഭാഗത്തിലുള്ള തോക്കുകള്‍ കണ്ടെടുത്തു. ഇവര്‍ ജെയ്ഷെ മുഹമ്മദ് ദീകരരാണെന്നും പോലീസ് അറിയിച്ചു.


    പുതുവര്‍ഷത്തിന്റെ ആദ്യ അഞ്ച് ദിവസത്തിനുള്ളില്‍ ജമ്മു കശ്മീരിലുണ്ടായ അഞ്ചാമത്തെ ഏറ്റുമുട്ടലാണ് ഇത്. നേരത്തെ നടന്ന ഏട്ടുമുട്ടലുകളിലായി സുരക്ഷാ സേന 5 ഭീകരരെ വധിച്ചിരുന്നു.
    Published by:Sarath Mohanan
    First published: