ചെന്നൈ: നടപ്പു സാമ്പത്തിക വർഷത്തില്‍ ഒരു കോടിയിലേറെ രൂപ പിഴയീടാക്കി ദക്ഷിണ റെയിൽവേ ചെന്നൈ ഡിവിഷനിലെ മൂന്നു ടിക്കറ്റ് പരിശോധകർ. അനധികൃതമായി യാത്ര ചെയ്യുന്നവരില്‍ നിന്നാണ് ഇവർ ഇത്രയും തുക പിഴയീടാക്കിയത്.
ഡെപ്യൂട്ടി ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ എസ് നന്ദകുമാർ, ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ റോസ്ലിൻ ആരോഗ്യ മേരി, സീനിയർ ടിക്കറ്റ് എക്സാമിനർ ശക്തിവേല്‍ എന്നിവരാണ് പിഴയീടാക്കലിൽ കോടിപതികളായത്. സബർബൻ, പാസഞ്ചർ, മെയില്‍, എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിൽ അനധികൃതമായി യാത്ര ചെയ്യുന്നവരിൽ നിന്ന് പിഴയീടാക്കിയത്.
27,787 കേസുകളിൽ നിന്ന് 1.55 കോടി രൂപ പഴയീടാക്കിയ നന്ദകുമാറാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ഒരു വര്‍ഷം ഏറ്റവും കൂടുതൽ തുക ഈടാക്കയ പരിശോധകരിൽ ഒരാളാണ് നന്ദകുമാർ. കൂടുതൽ പിഴയീടാക്കിയതിന് പുരസ്കാരങ്ങളും നന്ദകുമാറിനെ തേടിവന്നു.
ദക്ഷിണ റെയിൽവേയുടെ ബാസ്കറ്റ് ബോൾ താരം കൂടിയായ ശക്തിവേൽ 1.10 കോടിയും റോസ്ലിൻ 1.03 കോട രൂപയുമാണ് പിഴയിനത്തിൽ ഈടാക്കിയത്. റോസ്ലിനാണ് ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് പരിശോധകരിൽ ഏറ്റവും കൂടുതൽ തുക പിഴ ഈടാക്കിയ വനിത.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.