ബുലന്ത്ഷെഹർ പൊലീസ് ഇൻസ്പെക്ടറുടെ കൊല; മുഖപ്രതി പിടിയിൽ
ബുലന്ത്ഷെഹർ പൊലീസ് ഇൻസ്പെക്ടറുടെ കൊല; മുഖപ്രതി പിടിയിൽ
Last Updated :
Share this:
കാൺപുർ: ഉത്തർപ്രദേശിലെ ബുലന്ത്ഷെഹറിൽ പൊലീസ് ഇൻസ്പെക്ടറെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റിലായി. ഉത്തർപ്രദേശ് പൊലീസ് അറിയിച്ചതാണ് ഇക്കാര്യം. ആദ്യ എഫ്ഐആറിൽ പേരില്ലാത്ത കാർ ഡ്രൈവറായ പ്രശാന്ത് നാട്ട് എന്നയാളാണ് അറസ്റ്റിലായത്. ഡൽഹി നോയിഡ അതിർത്തിയിൽ വച്ചായിരുന്നു അറസ്റ്റ്. സുബോധ് കുമാർ സിംഗിന് നേരെ വെടിവെച്ചത് താനാണെന്ന് ഇയാൾ കുറ്റസമ്മതം നടത്തിയതായി പോലീസ് അവകാശപ്പെട്ടു. സുബോധ് കുമാറിന്റെ തോക്ക് പിടിച്ചുവാങ്ങിയ മറ്റൊരു പ്രതി ജോണിയെയും തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്ന് ആഴ്ചകൾക്ക് ശേഷമാണ് സംഭവത്തിൽ അറസ്റ്റ് ഉണ്ടാകുന്നത്.
ബജ്റംഗ് ദൾ നേതാവ് യോഗേഷ് രാജാണ് ആദ്യ എഫ്ഐആറിൽ പ്രധാന പ്രതി. ഇയാളെ ഇതുവരെയും പിടി കൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അതിനിടെയാണ് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് പുതിയ പ്രതികളെ കണ്ടെത്തിയെന്ന മലക്കം മറിച്ചിൽ. പശു കശാപ്പു ആരോപിച്ചുള്ള കലാപം തടയുന്നതിനിടെയാണ് സുബോധ് കുമാർ സിംഗിനെ വെടിവെച്ചു കൊന്നത്.
രാജ്യത്ത് ഏറെ കോളിളക്കമുണ്ടാക്കിയ മുഹമ്മദ് അഖ്ലാക്ക് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനായിരുന്നു സുബോധ് കുമാർ സിംഗ്. അഖ്ലാഖ് കേസ് പ്രതികളെ കുടുക്കുയതിന് പ്രതികാരമായാണ് അദ്ദേഹത്തെ വെടിവെച്ച് കൊന്നതെന്നാണ് ആരോപണം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.